18 Aug 2024 16:18 PM
വടക്കേ മലബാറില്‍ ഓണക്കാലത്ത് ഇറങ്ങുന്ന പരമ്പരാഗത രൂപമാണ് ഓണപ്പൊട്ടൻ.
ഓണത്തിന്റെ വരവറിയിച്ച്, ഐശ്വര്യത്തിനായി വീടു തോറും സന്ദര്‍ശിയ്ക്കുന്ന ഓണത്തെയ്യമാണ് ഓണപ്പൊട്ടന്‍.
ഇതൊരു തെയ്യം തന്നെ, പക്ഷേ സംസാരിയ്ക്കില്ല. മുഖത്തെ ചമയത്തില്‍ നിന്നും തന്നെ പൊട്ടന്‍ എന്ന സംഗതി അറിയാം. വാ മൂടിയ അലങ്കാരമാണ് ഈ തെയ്യം രൂപത്തിന്റേത്.
ഉത്രാടത്തിനാണ് പ്രധാനമായും ഓണപ്പൊട്ടന്‍ വീടുകളില്‍ സന്ദര്‍ശനം നടത്തുക. ഇതിലൂടെ വീടിന് ഐശ്വര്യമുണ്ടാകുന്നുവെന്നാണ് വിശ്വാസം. കൈതനാരു കൊണ്ട് മുടിയും കുരുത്തോലക്കുടയും മുഖത്തു ചായവുമാണ് ഓണപ്പൊട്ടന്റെ വേഷം.
നിലത്തൊരിയ്ക്കലും കാലുറപ്പിച്ചു നില്‍ക്കാതെ താളം ചവിട്ടുകയും ഓടുകയുമെല്ലാമാണ് ഓണപ്പൊട്ടന്‍ ചെയ്യുക. ഓണപ്പൊട്ടിന് വീടുകളില്‍ നിന്നും ദക്ഷിണയായി അരിയും പണവുമെല്ലാം നല്‍കും.