കറികൾ കൂടും, കഴിക്കേണ്ട വിധം മാറും; തിരുവനന്തപുരം സദ്യക്ക് പ്രത്യേകതകൾ നിരവധി | Onam Sadhya in Thiruvananthapuram check all the Famous Dishes and Traditional Style of Kerala's Grand Feast Malayalam news - Malayalam Tv9

Onam 2024: കറികൾ കൂടും, കഴിക്കേണ്ട വിധം മാറും; തിരുവനന്തപുരം സദ്യക്ക് പ്രത്യേകതകൾ നിരവധി

Updated On: 

10 Sep 2024 16:39 PM

Thiruvananthapuram Onam Sadhya: എഴുന്നേൽക്കാൻ വരട്ടെ തീർന്നില്ല.... പായസം കഴിച്ച ഇലയിലേക്ക് ലേശം ചോറ് ഇട്ട് അതിലേക്ക് പുളിശ്ശേരിയും അച്ചാറും രസവും മോരും കൂട്ടി കഴിച്ചാൽ സംതൃപ്തിയാവും. സദ്യ വിളമ്പുന്നതിലും കഴിക്കുന്നതിലും ഇന്നും പരമ്പരാ​ഗത ശൈലികൾ പിന്തുടരുന്ന സ്ഥലംകൂടിയാണ് തിരുവനന്തപുരം.

1 / 7ഓണമെന്നാൽ

ഓണമെന്നാൽ മലയാളികൾക്ക് സദ്യയും, ഓണക്കോടിയും, ഓണക്കളി, പൂക്കളം തുടങ്ങി വലിയ ആഘോഷം തന്നെയാണ്. ലോകത്തിൻ്റെ ഏത് കോണിലാണേലും ഓണം ആഘോഷിക്കാനും നമ്മൾ മറക്കില്ല. ഒരുപാട് ആഘോഷച്ചില്ലെങ്കിലും സദ്യ അത് നിർബന്ധമാണ്. വീട്ടിൽ തയ്യാറാക്കാൻ കഴിഞ്ഞില്ലെങ്കിൽ ഹോട്ടലുകളിൽ പോയിട്ടായാലും അന്നേ ദിവസം ഓണസദ്യ മലയാളികൾ ​ഗംഭീരമാക്കും.

2 / 7

സദ്യയെന്നാൽ രണ്ട് തരം പായസം ഉൾപ്പെടെ 13 മുതൽ 23 വിഭവങ്ങൾ വരെ ഉണ്ടാവണം. എന്നാൽ ചില സ്ഥലങ്ങൾക്കനുസരിച്ച് ഇതിൽ മാറ്റം വരും. കറികളിൽ ആയാലും വിളമ്പുന്ന രീതി, കഴിക്കുന്ന രീതി അങ്ങനെ പലതിലും മാറ്റം വരും. സദ്യയ്ക്ക് പ്രചാരം കൂടുതൽ തെക്കൻ ജില്ലകളിലാണെന്ന് പൊതുവെ ഒരു പ്രചാരമുണ്ട്. അതിൽ ഏറ്റവും നല്ല സദ്യയാകട്ടെ ഇങ്ങ് തലസ്ഥാനത്തെയും.

3 / 7

തിരുവന്തപുരത്തെ സദ്യ കഴിക്കാൻ അങ്ങ് വടക്കൻ ജില്ലകളിൽ നിന്ന് പോലും ആളുകൾ എത്തുന്നുണ്ട്. കറികൾ പോരാ‍ഞ്ഞ് എങ്ങും ഇല്ലാത്തൊരു സ്പെഷ്യൽ ഐറ്റം ഇവിടെ കിട്ടും. സദ്യക്ക് ശേഷം പായസവും ബോളിയും. അതൊരു വികാരമാണ്. സദ്യ വിളമ്പുന്നതിലും കഴിക്കുന്നതിലും ഇന്നും പരമ്പരാ​ഗത ശൈലികൾ പിന്തുടരുന്ന സ്ഥലംകൂടിയാണ് തിരുവനന്തപുരം.

4 / 7

ആദ്യം ഇലയിട്ട് അതിലേക്ക് പഴവും ശർക്കരവരട്ടിയും ഉപ്പേരിയും കേസരി ഉണ്ണിയപ്പം പാലക്ക് മുറക്ക് പപ്പടം എന്നിവ ആദ്യം വിളമ്പി. ശേഷം നാരങ്ങ അച്ചാർ, ഇഞ്ചികറി, മാങ്ങാ അച്ചാർ, ബീറ്റ്റൂട്ട് കിച്ചടി, വെള്ളരിക്ക കിച്ചടി, കാരറ്റ് കിച്ചടി, മധുരക്കറി, മീനിടാത്തൊരു മീൻകറി, തോരൻ, അവിയൽ, സോയാ പെരട്ട്, മസാലക്കറി പിന്നെ ഓലനും.

5 / 7

ചോറ് വരുന്ന സമയം കൊണ്ട് ഉപ്പേരിയും ശർക്കരവരട്ടിയും ഉണ്ണിയപ്പവും മുറുക്കും കേസരിയുമെല്ലാം കഴിക്കണം. ശേഷമാണ് ചോറിൻ്റെ വരവ്. അതിലേക്ക് നല്ല ചൂട് പരിപ്പും ഒപ്പം അല്പം നെയ്യും കൂടെ ഒഴിക്കുന്നു. അപ്പോഴേക്കും അപ്പുറത്തിരിക്കുന്ന പപ്പടം നമ്മളെ നോക്കി ചിരിക്കും. കാരണം അവനെ എടുക്കാൻ സമയമായി. പരിപ്പിലേക്ക് പപ്പടം പൊടിച്ച് മറ്റ് കറികളും കൂട്ടി ഒരു പിടി പിടിക്കാം.

6 / 7

കഴിഞ്ഞില്ല രണ്ടാമത് ചോറിട്ട് അതിലേക്ക് ലേശം സാമ്പാറും കിച്ചടി പച്ചടി മധുരകറി കൂട്ടി ഒന്നൂടെ കഴിക്കുന്നു. അങ്ങനെ വെടിപ്പായ ഇലയിലേക്ക് ദാ വരുന്നു ചൂടി പാറുന്ന അടപ്രഥമൻ. അതിലേക്ക് ആദ്യം തന്ന പഴവും പപ്പടവും കൂടി പൊടിച്ച് ഒന്ന് കഴിച്ചാൽ പിന്നെ കെങ്കേമം. പായസത്തിൽ ഇനിയും ആളുകൾ ഉണ്ട്. സേമിയ, കടല അങ്ങനെ. എന്നാൽ അവസാനം വരുന്ന മുതലാണ് തലസ്ഥാനത്തിൻ്റെ പ്രധാനി.

7 / 7

ബോളിയും പായസവും. ആദ്യം ബോളിയിട്ട് അതിലേക്ക് നല്ല ചൂട് പാൽപായസവും മിക്സ് ചെയ്ത് ഒന്ന് കഴിച്ചാൽ സദ്യ അതി​ഗംഭീരം. എഴുന്നേൽക്കാൻ വരട്ടെ തീർന്നില്ല.... പായസം കഴിച്ച ഇലയിലേക്ക് ലേശം ചോറ് ഇട്ട് അതിലേക്ക് പുളിശ്ശേരിയും അച്ചാറും രസവും മോരും കൂട്ടി കഴിച്ചാൽ സംതൃപ്തിയാവും. ഇനി ഇലമടക്കി എഴുനേൽക്കാം. ഇല മടക്കുന്നതിനും ചില രീതിയുണ്ട്. ഊണ് ഇഷ്ടമായവരാണത്രെ ഇല കഴിച്ച ആളിൻ്റെ വശത്തേക്ക് മടക്കുകയുള്ളൂ. നേരെ തിരിച്ചാണെങ്കിൽ സദ്യ പോരാ എന്നാണ്പേലും...

Follow Us On
പൈൽസ് ഉള്ളവർ ഇത് ശ്രദ്ധിക്കൂ...
നെല്ലിക്ക രാവിലെ വെറും വയറ്റില്‍ കഴിച്ചുനോക്കൂ; ഗുണങ്ങള്‍ ഏറെ
മുരിങ്ങയിലയുടെ ഈ ഗുണങ്ങള്‍ അറിയാതെ പോകരുത്
മുന്തിരിക്കുരു എണ്ണയുടെ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ ഇവ...
Exit mobile version