സദ്യയുണ്ട് കഴിഞ്ഞാൽ പണ്ടത്തെ ഒരു രീതിയനുസരിച്ച് അടുത്തത് ഓണക്കളികളാണ്. ഇന്നത്തെ തലമുറയ്ക്ക് ഓണക്കളികൾ അത്ര പരിചിതമല്ല. എന്നാൽ പണ്ട് കാലങ്ങളിൽ കുടുംബാംഗങ്ങൾ ഒത്തുചേർന്ന് ഇത്തരം വിനോദങ്ങൾ ഒരുക്കാറുണ്ട്. വടംവലി, ഉറിയടി പോലുള്ളവയാണ് ഇതിൽ പ്രധാനം. ഇത്തരം ആഘോഷങ്ങൾ ഇല്ലാതായി വരുന്നെന്ന് പറയുന്നുണ്ടെങ്കിലും ഓണാഘോഷത്തിന്റെ ഭാഗമായി സ്കൂളുകളിലും കോളേജികളിലും മറ്റും ഇപ്പോഴും ഇത്തരം പരിപാടികൾ ഒരുക്കാറുണ്ട്. ഇതുപോലുള്ള ആചാരങ്ങൾ ഓർമ്മകളിൽ മാത്രമാകാതിരിക്കാൻ നമുക്കും പരിശ്രമിക്കാം.