മഹാബലിയ്ക്ക് എല്ലാ പിന്തുണയും നൽകിക്കൊണ്ടുള്ള ഉത്തമയായ ഒരു കുടുംബിനിയായിരുന്നു വിന്ധ്യാവലിയെന്നാണ് പുരാണങ്ങളിൽ പറയുന്നത്. ഐതീഹ്യപരമായി വളരെ കുറച്ചു മാത്രം പേരു പരാമർശിക്കപ്പെടുന്ന കഥാപാത്രമായതിനാൽ വിന്ധ്യാവലിയെക്കുറിച്ച് പലർക്കും അറിവില്ല. സുന്ദരിയും സഹജീവികളോട് കരുണയുള്ളവളുമായിരുന്നു വിന്ധ്യാവലി.