കരിയിലമാടൻ മുതൽ ശവം കളി വരെ....! അന്യം നിന്നു പോയ ഓണക്കളിയെ കുറിച്ചറിയാം | Onam 2024, significance of traditional game in onam celebration, here is all you need to know Malayalam news - Malayalam Tv9

Onam 2024: കരിയിലമാടൻ മുതൽ ശവം കളി വരെ….! അന്യം നിന്നു പോയ ഓണക്കളിയെ കുറിച്ചറിയാം

Published: 

26 Aug 2024 14:53 PM

Onam Games: തിരുവോണം, അവിട്ടം, ചതയം തുടങ്ങിയ ദിവസങ്ങളിലാണ് പ്രധാനമായും കരിയിലമാടൻ കെട്ടിയിറങ്ങുന്നത്. ചില പ്രദേശങ്ങളിൽ കരിയിലമാടനെ തോലുമാടനെന്നും വിളിക്കാറുണ്ട്. എന്നാൽ ഇന്നിത് അന്യം നിന്നു പോയ ഒരു കലാരൂപമാണ്.

1 / 5പണ്ട് കാലത്ത് ഓണക്കളികളിൽ പ്രധാനിയായിരുന്നു കരിയിലമാടൻ അഥവാ തോലുമാടൻ. ഓണത്തിന് എല്ലാവരേയും സന്തോഷിപ്പിക്കുവാൻ കരിയിലമാടൻ വീട്ടിലെത്തുന്നു. കുമ്മാട്ടി, പുലിക്കളി തുടങ്ങിയവയെപ്പോലെയാണ് കരിയിലമാടൻകെട്ടൽക്കളി. സാധാരണയായി കുട്ടികളാണ് കരിയിലമാടനായി വേഷം കെട്ടിയിറങ്ങുന്നത്. ഉണങ്ങിയ വാഴയില ശരീരമാകെ പൊതിയുന്നു. ശേഷം കുട്ടികൾ വീടുതോറും കയറിയിറങ്ങും. ദേഹം മാത്രമല്ല ഇവരുടെ മുഖവും മറക്കുന്നുണ്ട്. (Image Credits: Social Media)

പണ്ട് കാലത്ത് ഓണക്കളികളിൽ പ്രധാനിയായിരുന്നു കരിയിലമാടൻ അഥവാ തോലുമാടൻ. ഓണത്തിന് എല്ലാവരേയും സന്തോഷിപ്പിക്കുവാൻ കരിയിലമാടൻ വീട്ടിലെത്തുന്നു. കുമ്മാട്ടി, പുലിക്കളി തുടങ്ങിയവയെപ്പോലെയാണ് കരിയിലമാടൻകെട്ടൽക്കളി. സാധാരണയായി കുട്ടികളാണ് കരിയിലമാടനായി വേഷം കെട്ടിയിറങ്ങുന്നത്. ഉണങ്ങിയ വാഴയില ശരീരമാകെ പൊതിയുന്നു. ശേഷം കുട്ടികൾ വീടുതോറും കയറിയിറങ്ങും. ദേഹം മാത്രമല്ല ഇവരുടെ മുഖവും മറക്കുന്നുണ്ട്. (Image Credits: Social Media)

2 / 5

പണ്ട് കാലങ്ങളിൽ ഓണച്ചിന് കളിക്കുന്ന മറ്റൊരു കളിയാണ് കുട്ടിയും കൂന്തും (കുട്ടിയും കോലും). ഇതിനുവേണ്ട ആയുധസാമഗ്രകൾ ഒരു രണ്ടടി നീളത്തിലുള്ള വടിയും പിന്നെ മറ്റൊരു ചെറുവടിയും ആണ്. ചെറിയ വടി തറയിൽ നിന്നും വലിയ വടികൊണ്ട് അടിച്ചു പൊക്കി തിരികെ തറയിൽ വീഴും മുമ്പ് നീട്ടി അടിക്കും എതിർ ടീം അതു പിടിച്ചെടുക്കണം. ക്രിയ്ക്കറ്റിന്റെ ആദിരൂപം എന്ന് വേണമെങ്കിൽ ഇതിന് പറയാം. (Image Credits: Social Media)

3 / 5

ഓണക്കാലമെത്തിയാൽ തൃശ്ശൂരിലെ നാട്ടിടവഴികളിൽ പ്രധാനിയാണ് കുമ്മാട്ടികൾ. വിനോദ കലയെന്ന രൂപത്തിലാണ് നാടൻ കലാചരിത്രത്തിലും കുമ്മാട്ടിക്കളിയുടെ സ്ഥാനം. തൃശ്ശൂരിനൊപ്പം പാലക്കാട് വയനാട് ജില്ലകളിലും കുമ്മാട്ടി കളി പ്രചാരത്തിലുണ്ട്. ഇവിടങ്ങളിൽ മകരം - കുംഭം മാസങ്ങളിൽ വിളവെടുപ്പ് ആഘോഷത്തിന്റെ ഭാഗമാണ് കുമ്മാട്ടി. (Image Credits: Social Media)

4 / 5

മറ്റൊരു കളിയാണ് ശവം കളി. കബടിയുടെ ആദിരൂപ എന്നുവേണേൽ പറയാം. കബടി പറഞ്ഞു കയറിവരുന്നവനെ പിടിച്ചുവയ്ക്കുന്നു. അവൻ കുതറി രക്ഷപ്പെടാൻ ശ്രമിയ്ക്കും, അവൻ സ്വയം ചത്തു എന്നു പറയുന്നതു വരെ എതിരാളികൾ വളരെ നേരം അവനെ തടഞ്ഞുവയ്ക്കും അങ്ങനെ തള്ളിയിട്ട് തറയിൽ കിടത്തണം. (Image Credits: Social Media)

5 / 5

ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടുന്ന നാടൻ കായിക വിനോദങ്ങളിലൊന്നാണ് തലപ്പന്തുകളിയെന്ന് പറയുന്നത്. തലപ്പന്തെന്നും ഓണപ്പന്തെന്നും ഈ കളി അറിയപ്പെടാറുണ്ട്. ഓണക്കാലത്ത് നാട്ടിൻപുറങ്ങളിൽ കുട്ടികളും മുതിർന്നവരുമൊക്കെ വീട്ടു മുറ്റങ്ങളിലും മൈതാനങ്ങളിലുമൊക്കെ തലപ്പന്തു കളി കളിക്കാറുണ്ട്. കളിക്കാർ രണ്ട് സംഘങ്ങളായി പിരിഞ്ഞ്, ഒരു കൂട്ടർ കളിക്കുകയും മറ്റേ കൂട്ടർ കാക്കുകയും ചെയ്യുന്നതാണ് തലപ്പന്തുകളി.(Image Credits: Social Media)

Related Stories
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍