പണ്ട് കാലത്ത് ഓണക്കളികളിൽ പ്രധാനിയായിരുന്നു കരിയിലമാടൻ അഥവാ തോലുമാടൻ. ഓണത്തിന് എല്ലാവരേയും സന്തോഷിപ്പിക്കുവാൻ കരിയിലമാടൻ വീട്ടിലെത്തുന്നു. കുമ്മാട്ടി, പുലിക്കളി തുടങ്ങിയവയെപ്പോലെയാണ് കരിയിലമാടൻകെട്ടൽക്കളി. സാധാരണയായി കുട്ടികളാണ് കരിയിലമാടനായി വേഷം കെട്ടിയിറങ്ങുന്നത്. ഉണങ്ങിയ വാഴയില ശരീരമാകെ പൊതിയുന്നു. ശേഷം കുട്ടികൾ വീടുതോറും കയറിയിറങ്ങും. ദേഹം മാത്രമല്ല ഇവരുടെ മുഖവും മറക്കുന്നുണ്ട്. (Image Credits: Social Media)