ഇത്തവണ പത്ത് ദിവസം അവധിയില്ല; ഓണം, ക്രിസ്തുമസ് അവധികളില്‍ ആശ്വാസമുണ്ടാകില്ല | Onam 2024, schools in Kerala did not get ten days' vacation on onam and Christmas Malayalam news - Malayalam Tv9

Onam 2024 Holiday: ഇത്തവണ പത്ത് ദിവസം അവധിയില്ല; ഓണം, ക്രിസ്തുമസ് അവധികളില്‍ ആശ്വാസമുണ്ടാകില്ല

Updated On: 

29 Jul 2024 15:22 PM

Onam and Christmas Vacation in Kerala: മാര്‍ച്ച് ആദ്യവാരം പരീക്ഷ നടക്കുമെന്ന് പറയുന്ന ഒന്നു മുതല്‍ 9 വരെ ക്ലാസുകാര്‍ക്ക് അതുകഴിഞ്ഞ് വീണ്ടും ക്ലാസുകള്‍ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല.

1 / 5സംസ്ഥാനത്തെ

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ ഇത്തവണത്തെ ഓണം, ക്രിസ്തുമസ് അവധി ദിനങ്ങള്‍ പത്ത് ദിവസമില്ല. പത്ത് ദിവസത്തെ അവധി പ്രതീക്ഷിച്ചിരുന്നവര്‍ക്കാണ് ഇത് തിരിച്ചടിയായത്. Social Media Image

2 / 5

9 ദിവസം വീതമാണ് ഇത്തവണ അവധിയുള്ളത്. മുന്‍ വര്‍ഷങ്ങളില്‍ പത്ത് ദിവസം കൃത്യമായി അവധി ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ 9 എണ്ണം മാത്രമാണുള്ളത്. Social Media Image

3 / 5

ഒന്നാം പാദവാര്‍ഷിക പരീക്ഷ സെപ്റ്റംബര്‍ 4 മുതല്‍ 12 വരെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 14 മുതല്‍ 22 വരെയാണ് ഓണാവധി. ക്രിസ്മസ് പരീക്ഷ ഡിസംബര്‍ 12 മുതല്‍ 19 വരെയാണ് നടക്കുക. ക്രിസ്മസ് അവധി 21 മുതല്‍ 29 വരെയായിരിക്കും. Social Media Image

4 / 5

ഒന്നു മുതല്‍ 9 വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ മാര്‍ച്ച് ആദ്യ വാരവും ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാര്‍ച്ച് 3 മുതല്‍ 28 വരെയും നടക്കും. മധ്യവേനല്‍ അവധിക്ക് മാര്‍ച്ച് 28ന് സ്‌കൂളുകള്‍ അടയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. Social Media Image

5 / 5

എന്നാല്‍ മാര്‍ച്ച് ആദ്യവാരം പരീക്ഷ നടക്കുമെന്ന് പറയുന്ന ഒന്നു മുതല്‍ 9 വരെ ക്ലാസുകാര്‍ക്ക് അതുകഴിഞ്ഞ് വീണ്ടും ക്ലാസുകള്‍ ഉണ്ടാകുമോ എന്ന കാര്യം വ്യക്തമല്ല. Social Media Image

Follow Us On
ദിവസവും തൈര് പതിവാക്കൂ; ഗുണങ്ങൾ ഏറെ
ഓസ്റ്റിയോപൊറോസിസ് നിയന്ത്രിക്കാൻ ഇവ ഒഴിവാക്കാം
ഏറ്റവുമധികം ടെസ്റ്റ് വിക്കറ്റ് നേടിയ ഇന്ത്യൻ താരങ്ങൾ ഇവർ
മറ്റു രാജകുമാരിമാരിൽ നിന്ന് എങ്ങനെ ഡയാന വ്യത്യസ്തയായി?
Exit mobile version