ഓണക്കോടി വാങ്ങിയോ? ഇത്തവണത്തെ ട്രെന്റ് എന്താണെന്ന് അറിയാമോ? | onam 2024, outfit ideas for women, men and children for celebrations, lets check the new trends in market Malayalam news - Malayalam Tv9

Onam 2024: ഓണക്കോടി വാങ്ങിയോ? ഇത്തവണത്തെ ട്രെന്റ് എന്താണെന്ന് അറിയാമോ?

Published: 

03 Sep 2024 14:11 PM

Onam Festival: ഓണക്കോടിയില്ലാതെ എങ്ങനെയാണ് ഓണം ആഘോഷിക്കുന്നത്. ഓണക്കോടി വാങ്ങിക്കുന്നതിന് ഒട്ടനവധി പ്രത്യേകതകളുണ്ട്. വര്‍ഷത്തിലൊരിക്കല്‍ നാടുകാണാനെത്തുന്ന മഹാബലി ചക്രവര്‍ത്തിയെ പ്രജകള്‍ പുതുവസ്ത്രം ധരിച്ച് സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ഓണക്കോടി എന്ന ആശയം വന്നത്. പ്രജകള്‍ എല്ലാവരും ഓണക്കോടി ധരിച്ചാല്‍ മാത്രമേ മാവേലിക്ക് സന്തോഷമാവുകയുള്ളു.

1 / 5പണ്ടൊക്കെ ഓണത്തിന് കസവ് മുണ്ടായിരുന്നു കോടിയായി നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല പല വസ്ത്രങ്ങളിലേക്ക് മലയാളിയുടെ കാഴ്ചപ്പാടുകള്‍ വളര്‍ന്നു. ഇന്ന്, ധരിക്കാനുള്ള എളുപ്പവും തുണിത്തരവും കൂടി നോക്കിയാണ് ആളുകള്‍ വസ്ത്രം തിരഞ്ഞെടുക്കുന്നത്. (Image Credits: Vivek Nair/HT via Getty Images)

പണ്ടൊക്കെ ഓണത്തിന് കസവ് മുണ്ടായിരുന്നു കോടിയായി നല്‍കിയിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല പല വസ്ത്രങ്ങളിലേക്ക് മലയാളിയുടെ കാഴ്ചപ്പാടുകള്‍ വളര്‍ന്നു. ഇന്ന്, ധരിക്കാനുള്ള എളുപ്പവും തുണിത്തരവും കൂടി നോക്കിയാണ് ആളുകള്‍ വസ്ത്രം തിരഞ്ഞെടുക്കുന്നത്. (Image Credits: Vivek Nair/HT via Getty Images)

2 / 5

പണ്ടൊക്കെ കടകളില്‍ പോയി മാത്രമാണ് വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല ഓണ്‍ലൈനിലും നല്ല അടിപൊളി വസത്രങ്ങള്‍ എത്തിയതോടെ ഓണത്തിന് എല്ലായിടത്തും തിരക്കാണ്. (Image Credits: Bachchan Kumar/HT via Getty Images)

3 / 5

വസ്ത്ര സങ്കല്‍പ്പം എത്ര മാറിയെന്ന് പറഞ്ഞാലും കസവ് വിട്ടൊരു കളിയില്ല മലയാളിക്ക്. ഭംഗിക്കൊപ്പം ഐശ്വര്യവും പോസിറ്റീവ് എനര്‍ജിയും നല്‍കാന്‍ കസവിന് സാധിക്കും. കസവിലുള്ള പരമ്പരാഗതമായ ക്രീം നിറം മടുത്തവര്‍ക്ക് ടിഷ്യു മെറ്റീരിയല്‍ പരീക്ഷിക്കാം. (Image Credits: Vivek Nair/HT via Getty Images)

4 / 5

സാരിയോട് താത്പര്യമില്ലാത്തവര്‍ക്ക് കസവ് തുണി വെച്ച് ഫ്രോക്കുകളും ദാവണിയും സ്ലീവ്‌ലെസ് വസ്ത്രങ്ങളും തയ്‌ച്ചെടുക്കാവുന്നതാണ്. ഇവയില്‍ റെഡി മെയ്ഡ് വസ്ത്രങ്ങളും ലഭ്യമാണ്. (Image Credits: Anshuman Poyrekar/HT via Getty Images)

5 / 5

സെറ്റ് മുണ്ടിന്റെ ഡിമാന്റും പോയിട്ടില്ല. പല ഡിസൈനിലുളള സെറ്റ് മുണ്ടുകള്‍ കടകളില്‍ ലഭ്യമാണ്. കസവില്‍ വ്യത്യസ്ത വര്‍ക്കുകള്‍ കൊടുത്ത ദാവണിയും ഇന്ന് എല്ലാവര്‍ക്കും ഇഷ്ടമാണ്. ഗുരുവായൂര്‍ അമ്പലനടയില്‍ എന്ന ചിത്രം ഇറങ്ങിയ ശേഷം പുരുഷന്മാര്‍ക്ക് പൃഥ്വിരാജ് ധരിച്ചതുപോലുള്ള ജുബ്ബകളോട് പ്രിയം വര്‍ധിച്ചിട്ടുണ്ട്. (Image Credits: Dheeraj Dhawan/HT via Getty Images)

Related Stories
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍