സദ്യ വിളമ്പേണ്ടത് എങ്ങനെയാണെന്ന് ഇതുവരെ അറിയില്ലെ? ദാ ഇപ്പോള്‍ തന്നെ പഠിക്കാം | onam 2024, order to serve sadhya and the main dishes in kerala traditional feast Malayalam news - Malayalam Tv9

Onam 2024: സദ്യ വിളമ്പേണ്ടത് എങ്ങനെയാണെന്ന് ഇതുവരെ അറിയില്ലെ? ദാ ഇപ്പോള്‍ തന്നെ പഠിക്കാം

Updated On: 

23 Aug 2024 20:48 PM

Onam Sadhya Order: ഓണം വന്നെത്തി, സദ്യ തയാറാക്കേണ്ടേ, പൂക്കളം തീര്‍ക്കേണ്ടേ...എന്തൊക്കെ ജോലികളാണല്ലെ. ഇന്നത്തെ കാലത്ത് ഇതിനൊക്കെ ആര്‍ക്കാണ് സമയമുള്ളത്. ജോലിക്ക് പോകാനുണ്ട്, പിന്നെയുമുണ്ട് ഒരുപാട് കാര്യങ്ങള്‍. ഓര്‍ഡര്‍ ചെയ്ത് വാങ്ങിച്ച സദ്യ ആണെങ്കിലും അത് എങ്ങനെയാണ് വിളമ്പേണ്ടത് എന്നെങ്കിലും പഠിച്ച് വെക്കേണ്ടേ? എങ്ങനെയെന്ന് നോക്കാം...

1 / 5മധുരവും പുളിയും ഉപ്പും എരിവുമെല്ലാം സമം ചേര്‍ന്ന് വരുന്നതാണ് ഓണസദ്യ. കായ വറുത്തത്, ശര്‍ക്കര വരട്ടി എന്നിവയും ഓണസദ്യയില്‍ ഇടംപിടിക്കും. വിഭവങ്ങളുടെ കാര്യത്തിലും പലനാട്ടിലും പല രീതികളായിരിക്കും. (Facebook Image)

മധുരവും പുളിയും ഉപ്പും എരിവുമെല്ലാം സമം ചേര്‍ന്ന് വരുന്നതാണ് ഓണസദ്യ. കായ വറുത്തത്, ശര്‍ക്കര വരട്ടി എന്നിവയും ഓണസദ്യയില്‍ ഇടംപിടിക്കും. വിഭവങ്ങളുടെ കാര്യത്തിലും പലനാട്ടിലും പല രീതികളായിരിക്കും. (Facebook Image)

2 / 5

സദ്യ ഉണ്ണുന്നതിനും വിളമ്പുന്നതിനും ഓരോ ശാസ്ത്രമുണ്ട്. കായ വറുത്തത്, ശര്‍ക്കര വരട്ടി എന്നിവ ഇലയുടെ തുഞ്ചത്തായി ഇടതുഭാഗത്ത് വെക്കണം. ഇതിനോട് ചേര്‍ത്ത് ഇടത് മൂലയില്‍ അച്ചാറും പുളിയിഞ്ചിയും വിളമ്പാം. (Facebook Image)

3 / 5

ഇടതുഭാഗത്ത് ഇലയുടെ താഴത്തായി പഴം വെക്കാം. പപ്പടം ഇതിന് മുകളില്‍ വെക്കണം. ഇതിനടുത്തായി പച്ചടി, കിച്ചടി എന്നിവ വിളമ്പണം. ഇലയുടെ മധ്യത്തില്‍ നിന്നും തുടങ്ങി വലതുഭാഗത്തേക്കായി അവിയല്‍, തോരന്‍, കാളന്‍, ഓലന്‍, കൂട്ടുകറി എന്നിവ വിളമ്പാം. (Facebook Image)

4 / 5

ഇലയുടെ നടുക്ക് ചോറിട്ട്, ഇതിലേക്ക് സാമ്പാര്‍ ഒഴിക്കാം. ആള് ഇരുന്നതിന് ശേഷമാണ് ചോറ് വിളമ്പേണ്ടത്. പായസം ചോറ് കഴിയുന്നതിന് അനുസരിച്ച് വിളമ്പാം. (Facebook Image)

5 / 5

ഊണ് കഴിഞ്ഞാല്‍ ഭക്ഷണം ഇഷ്ടപ്പെട്ടാല്‍ മുകളില്‍ നിന്നും താഴേക്ക് ഇല മടക്കാം. ഇഷ്ടപ്പെട്ടില്ലെങ്കില്‍ താഴെ നിന്നും മുകളിലേക്കും. (Facebook Image)

Related Stories
Traffic Index Ranking : ലോകത്തെ തിരക്കേറിയ നഗരങ്ങളില്‍ കൊച്ചിയും; പട്ടികയിലെ മറ്റ് ഇന്ത്യന്‍ നഗരങ്ങള്‍ ഇതാ
iPhone 17 Pro: ഐഫോൺ 17 പ്രോ, 17 പ്രോ മാക്സ് ഫോണുകളിൽ ക്യാമറ തകർക്കും; റിപ്പോർട്ടുകൾ ഇങ്ങനെ
Health Tips: സ്ട്രെസ് വര്‍ധിച്ചോ? നിയന്ത്രിക്കാന്‍ ഈ പാനീയങ്ങള്‍ കുടിക്കൂ
Remove Sticky Labels: ഒട്ടിപ്പിടിച്ച സ്റ്റിക്കറുകൾ കളയാൻ ഇത്രയും എളുപ്പമോ? ചെയ്യേണ്ടത് ഇത്രമാത്രം
Saniya Iyappan: ‘ആ മാര്‍ഗ്ഗം ഉള്ളതിനാല്‍ തിരിച്ചുവന്നു; അല്ലെങ്കില്‍ അവിടെ പെടുമായിരുന്നു’; ലണ്ടനിലെ പഠനം ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി സാനിയ അയ്യപ്പൻ
BTS Jhope: ബിടിഎസ് താരം ജെ-ഹോപ് ഇന്ത്യയിലേക്ക്? ആരാധകർക്ക് കൊടുത്ത മറുപടി ശ്രദ്ധ നേടുന്നു
വിറ്റാമിൻ ഡി ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
മീര നന്ദൻ നാട്ടിലെത്തിയത് ഇതിനാണോ?
എല്ലുകളുടെ കരുത്തു കൂട്ടണോ? 'മധുരം' കഴിക്കൂ!
സപ്പോട്ട ചില്ലറക്കാനല്ല; ഒരുപാടുണ്ട് ഗുണങ്ങൾ