ഇപ്പോ വാങ്ങിയാൽ ഇരട്ടി വാങ്ങാം...! കുടുംബശ്രീയുടെ ഓണച്ചന്ത പത്ത് മുതൽ | Onam 2024, kudumbasree onam market starts september 10, check the fair value in malayalam Malayalam news - Malayalam Tv9

Onam 2024: ഇപ്പോ വാങ്ങിയാൽ ഇരട്ടി വാങ്ങാം…! കുടുംബശ്രീയുടെ ഓണച്ചന്ത പത്ത് മുതൽ

neethu-vijayan
Published: 

03 Sep 2024 23:49 PM

Kudumbasree Onam Market: ഓരോ അയൽക്കൂട്ടത്തിൽ നിന്നും കുറഞ്ഞത് ഒരു ഉത്പന്നമെങ്കിലും മേളകളിൽ എത്തിക്കുന്നതാണ്. 'ഫ്രഷ് ബൈറ്റ്‌സ്' ചിപ്‌സ്, ശർക്കരവരട്ടി ഉൾപ്പെടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബ്രാൻഡ് ചെയ്ത ഉത്പന്നങ്ങളാണ് വിപണിയിലുണ്ടാവുക.

1 / 5മലയാളിക്ക് ഓണം ആഘോഷിക്കാൻ കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കമാകും. കുടുംബശ്രീയുടെ കീഴിലുള്ള 1070 സിഡിഎസുകളിൽ ഓരോന്നിലും രണ്ട് വീതം 2140 വിപണന മേളകളും 14 ജില്ലാതല മേളകളുമാണ് ഒരുങ്ങുക. കേരളമൊട്ടാകെ ആകെ 2154 വിപണന മേളകൾ ഉണ്ടാകും. ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. (​Image Credits: Gettyimages)

മലയാളിക്ക് ഓണം ആഘോഷിക്കാൻ കുടുംബശ്രീയുടെ ഓണച്ചന്തകൾക്ക് 10ന് തുടക്കമാകും. കുടുംബശ്രീയുടെ കീഴിലുള്ള 1070 സിഡിഎസുകളിൽ ഓരോന്നിലും രണ്ട് വീതം 2140 വിപണന മേളകളും 14 ജില്ലാതല മേളകളുമാണ് ഒരുങ്ങുക. കേരളമൊട്ടാകെ ആകെ 2154 വിപണന മേളകൾ ഉണ്ടാകും. ഉപഭോക്താക്കൾക്ക് ഓണത്തിന് ന്യായവിലയ്ക്ക് ഉത്പന്നങ്ങൾ ലഭ്യമാക്കുകയെന്നതാണ് ലക്ഷ്യം. (​Image Credits: Gettyimages)

2 / 5തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് ഈ മാസം 10ന് പത്തനംതിട്ടയിൽ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ജില്ലാതല വിപണന മേളകൾ സംഘടിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും രണ്ട് ലക്ഷം രൂപയും ഗ്രാമ നഗര സിഡിഎസുകൾക്ക് 20,000 രൂപ വീതമാണ് നൽകുക. കൂടാതെ നഗര സിഡിഎസുകളിൽ രണ്ടിൽ കൂടുതലായി നടത്തുന്ന ഓരോ വിപണനമേളയ്ക്കും 10,000 രൂപ വീതവും നൽകും. (​Image Credits: Gettyimages)

തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് ഈ മാസം 10ന് പത്തനംതിട്ടയിൽ ഓണം വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. ജില്ലാതല വിപണന മേളകൾ സംഘടിപ്പിക്കുന്നതിന് ഓരോ ജില്ലയ്ക്കും രണ്ട് ലക്ഷം രൂപയും ഗ്രാമ നഗര സിഡിഎസുകൾക്ക് 20,000 രൂപ വീതമാണ് നൽകുക. കൂടാതെ നഗര സിഡിഎസുകളിൽ രണ്ടിൽ കൂടുതലായി നടത്തുന്ന ഓരോ വിപണനമേളയ്ക്കും 10,000 രൂപ വീതവും നൽകും. (​Image Credits: Gettyimages)

3 / 5

ഓരോ അയൽക്കൂട്ടത്തിൽ നിന്നും കുറഞ്ഞത് ഒരു ഉത്പന്നമെങ്കിലും മേളകളിൽ എത്തിക്കുന്നതാണ്. 'ഫ്രഷ് ബൈറ്റ്‌സ്' ചിപ്‌സ്, ശർക്കരവരട്ടി ഉൾപ്പെടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ ബ്രാൻഡ് ചെയ്ത ഉത്പന്നങ്ങളാണ് വിപണിയിലുണ്ടാവുക. വിവിധതരം ധാന്യപ്പൊടികൾ, ഭക്ഷ്യോൽപന്നങ്ങൾ, മൂല്യവർധിത ഉൽപന്നങ്ങൾ, കരകൗശലവസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയും വിപണിയിൽ ലഭ്യമാകും. (​Image Credits: Gettyimages)

4 / 5

ഓണച്ചന്തയിലെത്തുന്ന എല്ലാ ഉൽപന്നങ്ങൾക്കും കുടുംബശ്രീ ലോഗോ പതിച്ച കവർ, പായ്ക്കിങ്, യൂണിറ്റിന്റെ പേര്, വില, ഉൽപാദന തീയതി, വിപണന കാലയളവ് എന്നിവ രേഖപ്പെടുത്തിയ ലേബൽ നിർബന്ധമാണ്. വനിതാ കർഷകരുടെയും സംരംഭകരുടെയും നേതൃത്വത്തിൽ ഉൽപാദിപ്പിക്കുന്ന കാർഷികോൽപന്നങ്ങളും മേളയിലെത്തിക്കുന്നതാണ്. (​Image Credits: Gettyimages)

5 / 5

ഇതുകൂടാതെ കുടുംബശ്രീ ഓണച്ചന്തകൾക്ക് നിറമേകാൻ കുടുംബശ്രീ കർഷകർ ഉത്പാദിപ്പിച്ച ജമന്തി, ബന്ദി, മുല്ല, താമര എന്നിങ്ങനെ വിവിധയിനം പൂക്കളുമെത്തും. വിപണന മേളയോടനുബന്ധിച്ച് മിക്ക സിഡിഎസുകളിലും അയൽക്കൂട്ട അംഗങ്ങളുടെയും ബാലസഭാംഗങ്ങളുടെയും നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. വിപണന മേള ഈ മാസം 14ന് സമാപിക്കും. (​Image Credits: Gettyimages)

Related Stories
Summer Vaccation Destination: വേനൽ സമയത്ത് മഞ്ഞു കാണണോ? എന്നാൽ ഈ അവധിക്ക് ദേ ഇങ്ങോട്ട് പോന്നോളൂ
John Abraham: ഇന്ത്യയിലെ സുരക്ഷിതത്വം വേറെ എവിടെയുമില്ല; ആര്‍ക്കും ഒരു പ്രശ്‌നവുമില്ലാത്ത മൈനോറിറ്റിയില്‍ നിന്നാണ് വരുന്നത്‌
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം