കുറഞ്ഞ ചെലവില്‍ ഓണത്തിന് എവിടേക്ക് ട്രിപ് പോകുമെന്നാണോ സംശയം? എങ്കിലിതാ നല്ല അടിപൊളി ഐഡിയ | onam 2024, ksrtc tour packages, ranipuram wayanad vagamon munnar and gavi details in malayalam Malayalam news - Malayalam Tv9

Onam 2024: കുറഞ്ഞ ചെലവില്‍ ഓണത്തിന് എവിടേക്ക് ട്രിപ് പോകുമെന്നാണോ സംശയം? എങ്കിലിതാ നല്ല അടിപൊളി ഐഡിയ

Published: 

30 Aug 2024 20:36 PM

KSRTC Tour Package: ഓണമായി കഴിഞ്ഞാല്‍ ഒരുവിധം എല്ലാവരും കുടുംബവുമൊത്ത് യാത്രകള്‍ പോകാറുണ്ട്. എല്ലാവരും ചേര്‍ന്ന് നടത്തുന്ന യാത്രകള്‍ക്ക് എപ്പോഴും മധുരം കൂടുതലായിരിക്കും. കുറഞ്ഞ ചെലവില്‍ യാത്രകള്‍ പോകാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ കെഎസ്ആര്‍ടിസി മികച്ചൊരു അവസരമാണ് നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

1 / 5റാണിപുരം- മലബാറിന്റെ ഊട്ടിയാണ് റാണിപുരം. കാസര്‍കോട് കാഞ്ഞങ്ങാട്-പാണത്തൂര്‍ പാതയില്‍ പനത്തടിയില്‍ നിന്നും പോകുന്ന ട്രെക്കിനാണ് ഇവിടം പ്രസിദ്ധം. സെപ്റ്റംബര്‍ 1, 29 എന്നീ തീയതികളില്‍ കണ്ണൂര്‍-റാണിപുരം യാത്ര കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 6 മണിക്ക് പുറപ്പെട്ട് രാത്രി 9ന് മടങ്ങിയെത്തും. (Image Credits: Facebook)

റാണിപുരം- മലബാറിന്റെ ഊട്ടിയാണ് റാണിപുരം. കാസര്‍കോട് കാഞ്ഞങ്ങാട്-പാണത്തൂര്‍ പാതയില്‍ പനത്തടിയില്‍ നിന്നും പോകുന്ന ട്രെക്കിനാണ് ഇവിടം പ്രസിദ്ധം. സെപ്റ്റംബര്‍ 1, 29 എന്നീ തീയതികളില്‍ കണ്ണൂര്‍-റാണിപുരം യാത്ര കെഎസ്ആര്‍ടിസി ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 6 മണിക്ക് പുറപ്പെട്ട് രാത്രി 9ന് മടങ്ങിയെത്തും. (Image Credits: Facebook)

2 / 5

ഗവി, കുമളി- പത്തനംതിട്ടയിലെ ഗവിയും കുമളിയും അതോടൊപ്പം കമ്പവും കണ്ടുവരുന്നതാണ് ഈ യാത്ര. സെപ്റ്റംബര്‍ 6ന് വൈകീട്ട് 5 മണിക്ക് പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ 6 മണിക്ക് മടങ്ങിയെത്തും. (Image Credits: Social Media)

3 / 5

പൈതല്‍മല- കണ്ണൂരിലെ ഏക ഹില്‍സ്റ്റേഷനാണ് പൈതല്‍മല. ഏഴരക്കുണ്ട് വെള്ളച്ചാട്ടവും പാലക്കയം തട്ടും ഈ യാത്രയില്‍ കാണാം. സെപ്റ്റംബര്‍ 8,29 തീയതികളിലാണ് യാത്ര. രാവിലെ 6.30ന് കണ്ണൂര്‍ നിന്നും പുറപ്പെട്ട് രാത്രി 9 മണിയോടെ തിരിച്ചെത്തും. (Image Credits: Social Media)

4 / 5

കോഴിക്കോട്- ജാനകിക്കാട്, പെരുവണ്ണാമുഴി ഡാം, തോണിക്കടവ് ടവര്‍, കരിയത്തുംപാറ എന്നിവിടങ്ങളിലേക്ക് കണ്ണൂരില്‍ നിന്നാണ് യാത്ര. സെപ്റ്റംബര്‍ 8,16,22 എന്നീ തീയതികളില്‍ രാവിലെ 6.30ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് രാത്രി 9 മണിയോടെ മടങ്ങിയെത്തും. (Image Credits: Facebook)

5 / 5

വയനാട്- രാവിലെ 5.45ന് കണ്ണൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും ആരംഭിക്കുന്ന യാത്ര സൂചിപ്പാറ, 900 കണ്ടി എന്നീ സ്ഥലങ്ങളിലും ജംഗിള്‍ സഫാരിയും ഉള്‍പ്പെടുന്നതാണ്. വൈകീട്ട് 6.30നാണ് യാത്ര ആരംഭിക്കുക. (Image Credits: Facebook)

Related Stories
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍