'ഓണസദ്യ പാക്കേജുമായി' കെഎസ്ആർടിസ്; ഓണത്തിന് അങ്ങ് മലമുകളിൽ കാണാം | Onam 2024, Kollam ksrtc announces onasadhya packages, check the time and ticket fare in malayalam Malayalam news - Malayalam Tv9

Onam 2024: ‘ഓണസദ്യ പാക്കേജുമായി’ കെഎസ്ആർടിസ്; ഓണത്തിന് അങ്ങ് മലമുകളിൽ കാണാം

Published: 

02 Sep 2024 21:50 PM

Onam 2024 KSRTC: ഈ കാഴ്ചയെല്ലാം കഴിഞ്ഞാൽ ഉച്ചയോടെ പൊൻമുടിയിലേക്കായി പിന്നീട് യാത്ര. കോടമഞ്ഞും തണുപ്പും തേയില തോട്ടങ്ങളും മലനിരകളും എല്ലാമായി 22 ഹെയർപിൻ വളവ് താണ്ടി പൊൻമുടിയിലെത്തുന്നു. ഈ യാത്രയിൽ ഹോട്ടലിൽ കയറി വയറ് നിറയെ ഓണസദ്യയും കഴിക്കാവുന്നതാണ്.

1 / 6കെഎസ്ആർടിസി യാത്രയും അതോടൊപ്പം മലമുകളിൽ വെച്ചൊരു ഓണസദ്യയും... ആഹാ കേൾക്കാൻ എന്തൊരു രസം. എന്നാൽ ഇത് വെറുതെ പറയുന്നതല്ല സത്യമാണ്. കൊല്ലം കെഎസ്ആർടിസിയാണ് യാത്രയും ഓണസദ്യയും ഒരുമിച്ച് ആഘോഷിക്കാനുള്ള പാക്കേജുമായി എത്തിയിരിക്കുന്നത്.

കെഎസ്ആർടിസി യാത്രയും അതോടൊപ്പം മലമുകളിൽ വെച്ചൊരു ഓണസദ്യയും... ആഹാ കേൾക്കാൻ എന്തൊരു രസം. എന്നാൽ ഇത് വെറുതെ പറയുന്നതല്ല സത്യമാണ്. കൊല്ലം കെഎസ്ആർടിസിയാണ് യാത്രയും ഓണസദ്യയും ഒരുമിച്ച് ആഘോഷിക്കാനുള്ള പാക്കേജുമായി എത്തിയിരിക്കുന്നത്.

2 / 6

പൊൻമുടിയാണ് ഓണം കളറക്കാൻ കെഎസ്ആർടിസി തിരഞ്ഞെടുത്തിരിക്കുന്നത്. കൊല്ലം കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെൽ അധികൃതരാണ് ഇത്തരമൊരു അവതരിപ്പിക്കാനുള്ള തീരുമാനത്തിന് പിന്നിൽ. പൊൻമുടി 'ഓണസദ്യ പാക്കേജ് ' ഇതിനോടകം 15 പേർ വിളിച്ച് ബുക്ക് ചെയ്തതായി അധികൃതർ അറിയിച്ചു.

3 / 6

പൊൻമുടി പാക്കേജിൽ സാധാരണയായി 770 രൂപയാണ് ഈടാക്കുന്നത്. സദ്യക്ക് അധികമായി നൽകേണ്ടത് 200 രൂപയാണ്. സദ്യ വേണ്ടവർക്ക് ഈ പണം നൽകി സദ്യ കഴിക്കാം. അല്ലാത്തവർക്ക് സാധാരണ ഭക്ഷണവും കഴിക്കാനുള്ള അവസരമുണ്ട്. പൊൻമുടി പാക്കേജിൽ ഓണസദ്യ മാത്രമല്ല കേട്ടോ ഉൾപ്പെടുന്നത്.

4 / 6

തിരുവോണ ദിവസം അതിരാവിലെ 6.30 ഓടെയാണ് യാത്ര ആരംഭിക്കുക. ആദ്യം യാത്ര പേപ്പാറ ഡാമിലേക്കാണ്. പേപ്പാറ വന്യജീവി സങ്കേതത്തോട് ചേർന്നാണ് ഈ ഡാം സ്ഥിതി ചെയ്യുന്നത്. ശേഷം അടുത്ത കാഴ്ച കല്ലാർ കടവും മീൻമുട്ടി വെള്ളച്ചാട്ടവും. പൊൻമുടി യാത്രയിലെ ഇടത്താവളമാണ് കല്ലാർ. പൊൻമുടിയുടെ കവാടം എന്നുവേണമെങ്കിലും പറയാം.

5 / 6

ഈ കാഴ്ചയെല്ലാം കഴിഞ്ഞാൽ ഉച്ചയോടെ പൊൻമുടിയിലേക്കായി പിന്നീട് യാത്ര. കോടമഞ്ഞും തണുപ്പും തേയില തോട്ടങ്ങളും മലനിരകളും എല്ലാമായി 22 ഹെയർപിൻ വളവ് താണ്ടി പൊൻമുടിയിലെത്തുന്നു. ഈ യാത്രയിൽ ഹോട്ടലിൽ കയറി വയറ് നിറയെ ഓണസദ്യയും കഴിക്കാവുന്നതാണ്.

6 / 6

രാത്രി ഒമ്പത് മണിയോടെ യാത്ര തിരിച്ച് കൊല്ലത്ത് എത്തിച്ചേരും. യാത്രകളെ കുറിച്ചുള്ള കൂടുതൽ അന്വേഷണങ്ങൾക്കും ബുക്കിങ്ങിനും 9747969768, 8921950903, 9495440444 എന്നീ നമ്പറുകളിൽ നിങ്ങൾക്ക് ബന്ധപ്പെടാവുന്നതാണ്.

Related Stories
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
Malavika Jayaram: ‘കുറച്ച് വൈകിപ്പോയി, എന്നാലും ഇത് പറയാതെ പറ്റില്ലല്ലോ’; മാളവിക ജയറാം
Samsung Galaxy S26 Ultra: ഗ്യാലക്സി എസ്26 അൾട്രയിലുണ്ടാവുക പുതിയ ഡിസ്പ്ലേ ടെക്നോളജി; ഞെട്ടിക്കാനൊരുങ്ങി സാംസങ്
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍