കേരളത്തിൽ പുലികളിയില്ലാതെ ഓണാഘോഷം പൂർത്തിയാകില്ലെന്നാണ് രീതി. സാംസ്‌കാരിക തലസ്ഥാനമായ തൃശൂരിലാണ് പുലികളിക്ക് പ്രാധാന്യമേറെ. പുലിയുടെ മുഖംമൂടിയണിഞ്ഞ്, മണിയരഞ്ഞാണം കെട്ടി വാദ്യമേളങ്ങൾക്ക് ചുവട് വെച്ച്, മഞ്ഞയും കറുപ്പും ചായത്തിൽ മെയ്യെഴുതി, കുടവയർ കുലുക്കി എത്തുന്ന പുലികളിക്കാർ തൃശൂരിന്റെ ജീവനാണ്. (Image credits: Social Media)