തേൾ കുത്തിയ ഭാഗത്ത് നിന്നും വിഷം ഇല്ലാതാക്കാനും അതുപോലെ, നേത്രരോഗങ്ങൾക്കും പ്രസവം കഴിഞ്ഞ് കിടക്കുന്നവരിൽ അണുബാധ കുറയ്ക്കുന്നതിനുമെല്ലാം തുമ്പപ്പൂ ഉപയോഗിച്ചുവരുന്നു. തുമ്പ ഇടിച്ചു പിഴിഞ്ഞെടുത്ത നീര് കഴിക്കുന്നത് ഗർഭാശയശുദ്ധിക്കും, ഗാസ് ട്രബിളിനും നല്ലതാണ്.