ഓണമായാൽ അല്പം എരുവും പുളിയുമൊക്കെ വേണ്ടേ..! ഇഞ്ചിക്കറി തയ്യാറാക്കാം എളുപ്പത്തിൽ | ​Onam 2024, how to make easy inchi curry for onasadhya, check here is the recipe Malayalam news - Malayalam Tv9

Onam 2024: ഓണമായാൽ അല്പം എരുവും പുളിയുമൊക്കെ വേണ്ടേ..! ഇഞ്ചിക്കറി തയ്യാറാക്കാം എളുപ്പത്തിൽ

Published: 

27 Aug 2024 12:36 PM

Inchi Curry Recipe: സദ്യ വിളമ്പുന്നെങ്കിൽ ഇഞ്ചിക്കറി പ്രധാനമാണ് പ്രത്യേകിച്ച് തെക്കർക്ക്. എന്നാൽ മലബാർ ഭാഗത്തേക്ക് പുളിയിഞ്ചി എന്ന പേരിൽ അല്പം വ്യത്യസ്തമായ വിഭവമാണ് ഇതിന് പകരമായി ഉപയോഗിക്കുന്നത്. ഇഞ്ചിക്കറി പ്രധാനി ആണെങ്കിലും ഇത് തയ്യാറാക്കാൻ എളുപ്പമാണ്.

1 / 5വർഷമെത്ര കഴിഞ്ഞാലും സദ്യയെങ്കിൽ അതിൻ്റെ ഇലത്തലയ്ക്കൽ ഇഞ്ചിക്കറി അത് നിർബന്ധമാണ്. ഓണ വിഭവങ്ങളിൽ മുൻ നിരയിൽ തന്നെയാണ് തൊടുകറി വിഭാ​ഗത്തിൽപ്പെട്ട ഈ കേമൻ. സദ്യ വിളമ്പുന്നെങ്കിൽ ഇഞ്ചിക്കറി പ്രധാനമാണ് പ്രത്യേകിച്ച് തെക്കർക്ക്. എന്നാൽ മലബാർ ഭാഗത്തേക്ക് പുളിയിഞ്ചി എന്ന പേരിൽ അല്പം വ്യത്യസ്തമായ വിഭവമാണ് ഇതിന് പകരമായി ഉപയോഗിക്കുന്നത്.

വർഷമെത്ര കഴിഞ്ഞാലും സദ്യയെങ്കിൽ അതിൻ്റെ ഇലത്തലയ്ക്കൽ ഇഞ്ചിക്കറി അത് നിർബന്ധമാണ്. ഓണ വിഭവങ്ങളിൽ മുൻ നിരയിൽ തന്നെയാണ് തൊടുകറി വിഭാ​ഗത്തിൽപ്പെട്ട ഈ കേമൻ. സദ്യ വിളമ്പുന്നെങ്കിൽ ഇഞ്ചിക്കറി പ്രധാനമാണ് പ്രത്യേകിച്ച് തെക്കർക്ക്. എന്നാൽ മലബാർ ഭാഗത്തേക്ക് പുളിയിഞ്ചി എന്ന പേരിൽ അല്പം വ്യത്യസ്തമായ വിഭവമാണ് ഇതിന് പകരമായി ഉപയോഗിക്കുന്നത്.

2 / 5

ഇഞ്ചിക്കറി പ്രധാനി ആണെങ്കിലും ഇത് തയ്യാറാക്കാൻ എളുപ്പമാണ്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം. ഇഞ്ചി - 100 ഗ്രാം, പുളി - 100 ഗ്രാം, മഞ്ഞൾ പൊടി - ½ ടീസ്പൂൺ, മുളകുപൊടി - ¾ ടീസ്പൂൺ, പച്ചമുളക് - 3 എണ്ണം, കടുക് - 1 ടീസ്പൂൺ, വറ്റൽ മുളക് - 3 എണ്ണം, വെള്ളം - 2 ½ കപ്പ്, ശർക്കര, ഉപ്പ്, വെളിച്ചെണ്ണ, കറിവേപ്പില എന്നിവയാണ് ഇഞ്ചിക്കറി തയ്യാറാക്കാൻ വേണ്ട ചേരുവകൾ.

3 / 5

പുളി, വെള്ളത്തിൽ ഇട്ടു നന്നായി പിഴിഞ്ഞ് അരിച്ചെടുത്തു ആദ്യം മാറ്റി വയ്ക്കണം. ശേഷം രണ്ടു ടേബിൾസ്പൂൺ ഇഞ്ചി ചെറുതായി മുറിച്ചെടുക്കണം. ബാക്കി വരുന്ന ഇഞ്ചി കനം കുറച്ചു വറുക്കാനായി കഷണങ്ങളാക്കി എടുക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ചൂടായി വരുമ്പോൾ വറുക്കാനുള്ള ഇഞ്ചി ചേർത്തു നല്ല മൊരിഞ്ഞ് വരുന്നത് വരെ വറത്തെടുക്കണം. എന്നിട്ട് വെളിച്ചെണ്ണയിൽ നിന്നും കോരി മാറ്റാം.

4 / 5

ഈ ഇഞ്ചി തണുക്കുമ്പോൾ പൊടിച്ചെടുക്കണം. വറുത്ത വെളിച്ചെണ്ണ ഫ്രൈയിങ് പാനിൽ നിന്നും കുറച്ചു മാറ്റിയ ശേഷം അതേ പാനിലേക്കു ചെറുതാക്കി മുറിച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൊരിഞ്ഞു വരുമ്പോൾ ഇതിലേക്കു പുളി വെള്ളം ചേർത്തു ഇളക്കുക. പുളി വെള്ളത്തിലേക്കു അല്പം മഞ്ഞൾ പൊടി, മുളകുപൊടി, ഉപ്പ്, ശർക്കര എന്നിവ ചേർത്തു യോജിപ്പിക്കാവുന്നതാണ്.

5 / 5

പുളി വെള്ളം തിളച്ചു കുറുകി വരുമ്പോൾ വറത്തു പൊടിച്ച ഇഞ്ചി കൂടി അതിലേക്ക് ചേർത്തു യോജിപ്പിക്കുക. ഇനി ഇഞ്ചിക്കറി സ്റ്റൗവിൽ നിന്നും മാറ്റാം. ഒരു ചെറിയ ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി കടുകും വറ്റൽ മുളകും കറിവേപ്പിലയും ചേർത്തു താളിച്ച ശേഷം ഇഞ്ചി കറിയിലേക്കു ചേർത്തു കൊടുക്കാം. ഇനിയും നിങ്ങൾ സ്വാദുള്ള ഇഞ്ചിക്കറി വിളമ്പാവുന്നതാണ്.

Related Stories
iPhone SE 4: വിലകുറഞ്ഞ ഐഫോണിലുണ്ടാവുക ഒരു ക്യാമറയും ഒഎൽഇഡി ഡിസ്പ്ലേയും; വിശദാംശങ്ങൾ അറിയാം
Maha Kumbh Mela 2025 : മഹാകുംഭമേളയും കുംഭമേളയും തമ്മിലുള്ള വ്യത്യാസമെന്ത്? ഇക്കാര്യങ്ങള്‍ അറിയാമോ?-pg
Stains ​In Clothes: തുണികളിലെ ചായ കറ ഇനി ഞൊടിയിടയിൽ നീക്കാം… ഇങ്ങനെ ചെയ്ത് നോക്കൂ
Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന
Diya Krishna: ‘എന്നെപ്പോലെ നീയും നൃത്തം ചെയ്യുന്നത് ഞാന്‍ കണ്ടു’; സ്‌കാനിങ് ചിത്രം പങ്കുവെച്ച് ദിയ കൃഷ്ണ
Yuzvendra Chahal And RJ Mahvash : യുസ്‌വേന്ദ്ര ചഹലുമൊപ്പമുള്ള ചിത്രത്തില്‍ അഭ്യൂഹം; പിആര്‍ ടീമിന്റെ വേല തന്നോട് വേണ്ടെന്ന് മറുപടി; ആരാണ് ആര്‍ജെ മഹ്‌വാഷ്‌ ?
ദിവസവും കഴിക്കാം നിലക്കടല... ആരോഗ്യ ഗുണങ്ങൾ ഏറെയാണ്
മുടിയില്‍ പുത്തന്‍ പരീക്ഷണവുമായി ദിയ കൃഷ്ണ
ഓട്ട്സ് പതിവാക്കിക്കോളൂ; ഗുണങ്ങൾ പലതാണ്
ഏറ്റവും കൂടുതല്‍ എച്ച്-1ബി വിസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനികള്‍