5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Onam 2024: ഓണത്തിന് വിളമ്പാന്‍ അമ്പലപ്പുഴ പാല്‍പ്പായസം ആയാലോ? ഉണ്ടാക്കേണ്ടത് ഇങ്ങനെ

Palapayasam Recipe: ഓണക്കാലമായതോടെ സദ്യയ്ക്ക് ഏതെല്ലാം വിഭവങ്ങള്‍ തയാറാക്കണം എന്ന ചിന്തയിലാണോ നിങ്ങള്‍. എല്ലാ വര്‍ഷവും ഏത് പായസമാണ് ഉണ്ടാക്കാറ്? എങ്കില്‍ ഇത്തവണ അതൊന്ന് മാറ്റിപിടിച്ചാലോ? ആരാണ് അല്ലെ വെറൈറ്റി ആഗ്രഹിക്കാത്തത്.

shiji-mk
Shiji M K | Published: 27 Aug 2024 12:20 PM
അമ്പലപ്പുഴ പായസം കഴിക്കാത്തവര്‍ക്ക് ഇത്തവണത്തെ ഓണത്തിന് അതൊന്ന് പരീക്ഷിക്കാവുന്നതാണ്. എങ്ങനെയാണ് അത് തയാറാക്കേണ്ടതെന്ന് നോക്കാം. (Social Media Image)

1 / 5
പാല്‍ ഒരു ലിറ്റര്‍, ഉണക്കലരി 100 ഗ്രാം, പഞ്ചസാര 125 ഗ്രാം, കല്‍ക്കണ്ടം 125 ഗ്രാം, ഏലക്കാപ്പൊടി 1 സ്പൂണ്‍, തുളസിയില അലങ്കരിക്കാന്‍. ഈ ചേരുവകളെല്ലാം നിങ്ങളുടെ വീട്ടിലെ അംഗസംഘ്യ അനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്.  (Social Media Image)

2 / 5
തയാറാക്കേണ്ടത് എങ്ങനെയാണെന്ന് നോക്കാം. ആദ്യം പാല്‍ തിളയ്ക്കാനായി കുക്കറിലാക്കി അടുപ്പില്‍ വെക്കുക. തിള വന്ന ശേഷം അരി കഴുകി ഇടാം. അത് തിളച്ചുകഴിഞ്ഞാല്‍ കുക്കര്‍ അടച്ച് 15 മിനിറ്റ് വേവിക്കാം. (Facebook Image)

3 / 5
ഒരു വിസില്‍ വന്നാലും കുഴപ്പമില്ല. 15 മിനിറ്റിന് ശേഷം ആവി മുഴുവനായും കളഞ്ഞ് ഉരുളി ചൂടാക്കി നൊയ്യൊഴിച്ച് പാലും അരിയും വെന്ത മിക്‌സ് ഒഴിച്ച് പഞ്ചസാരയും കല്‍ക്കണ്ടവും ചേര്‍ക്കുക. (Social Media Image)

4 / 5
എന്നിട്ട് ഇതിലേക്ക് ഏലക്കാപ്പൊടിയും ചേര്‍ക്കാം. നല്ലോണം കുറുകി വരുമ്പോള്‍ തുളസിയിലയിട്ട് അലങ്കരിച്ചുകൊടുക്കാം. (Social Media Image)

5 / 5