ഓണം കളറാക്കാം; ആധാരമെഴുത്തുകാര്‍ക്കും ക്ഷേമനിധി പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ക്കും ഉത്സവബത്ത | onam 2024, festival allowance rs 5000 for document writers and welfare pensioners Malayalam news - Malayalam Tv9

Onam 2024: ഓണം കളറാക്കാം; ആധാരമെഴുത്തുകാര്‍ക്കുള്ള ഓണക്കാല ഉത്സവബത്ത വര്‍ധിപ്പിച്ചു

shiji-mk
Published: 

01 Sep 2024 12:11 PM

Onam Pension: ഓണമായതോടെ കുടിശികയുണ്ടായിരുന്ന പെന്‍ഷന്‍ കൊടുത്ത് തീര്‍ക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. മൂന്നുമാസത്തെ പെന്‍ഷനാണ് ഇപ്പോള്‍ നല്‍കുന്നത്. അതോടൊപ്പം ഓണക്കാല ഉത്സവബത്തയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.

1 / 5സംസ്ഥാനത്തെ ആധാരമെഴുത്തുകാര്‍, പകര്‍പ്പെഴുത്തുകാര്‍, സ്റ്റാമ്പ് വെണ്ടര്‍മാര്‍, ക്ഷേമനിധി പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ എന്നിവര്‍ക്ക് ഓണക്കാല ഉത്സവബത്ത അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. (Getty Image)

സംസ്ഥാനത്തെ ആധാരമെഴുത്തുകാര്‍, പകര്‍പ്പെഴുത്തുകാര്‍, സ്റ്റാമ്പ് വെണ്ടര്‍മാര്‍, ക്ഷേമനിധി പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ എന്നിവര്‍ക്ക് ഓണക്കാല ഉത്സവബത്ത അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. (Getty Image)

2 / 5കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിരുന്നതിനേക്കാള്‍ 500 രൂപ കൂട്ടിയാണ് ഇത്തവണ ഉത്സവബത്ത നല്‍കുന്നത്. അതായത് ഇത്തവണ ഒരാള്‍ക്ക് 5000 രൂപയാണ് നല്‍കുന്നത്. (Getty Image)

കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിരുന്നതിനേക്കാള്‍ 500 രൂപ കൂട്ടിയാണ് ഇത്തവണ ഉത്സവബത്ത നല്‍കുന്നത്. അതായത് ഇത്തവണ ഒരാള്‍ക്ക് 5000 രൂപയാണ് നല്‍കുന്നത്. (Getty Image)

3 / 5ഓരോരുത്തര്‍ക്കും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം ലഭ്യമാക്കുന്നതിനുള്ള നടപടികളും രജിസ്‌ട്രേഷന്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. (Getty Image)

ഓരോരുത്തര്‍ക്കും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം ലഭ്യമാക്കുന്നതിനുള്ള നടപടികളും രജിസ്‌ട്രേഷന്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. (Getty Image)

4 / 5

ആധാരമെഴുത്തുകാര്‍, പകര്‍പ്പെഴുത്തുകാര്‍, സ്റ്റാമ്പ് വെണ്ടര്‍മാര്‍ എന്നിവരുടെ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തുകൊണ്ട് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് പ്രഖ്യാപനം നടത്തിയത്. (Getty Image)

5 / 5

ഉത്സവബത്തയുടെ തുക വര്‍ധിപ്പിച്ചത് എല്ലാവരിലും പ്രതീക്ഷയ്ക്ക് വഴിവെച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗുണഭോക്താക്കള്‍. (Getty Image)

ഐപിഎലിൽ നിന്ന് പിന്മാറിയ വിദേശതാരങ്ങൾ
ഞെട്ടിപ്പിക്കും ഗുണങ്ങളല്ലേ സ്‌ട്രോബെറിക്ക്!
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെയ്ക്കുന്നവർ ഇക്കാര്യം അറിയണം
വിവാഹ ചിത്രങ്ങളുമായി ശോഭനയുടെ ‘അപര’