സംസ്ഥാനത്തെ ആധാരമെഴുത്തുകാര്‍, പകര്‍പ്പെഴുത്തുകാര്‍, സ്റ്റാമ്പ് വെണ്ടര്‍മാര്‍, ക്ഷേമനിധി പെന്‍ഷന്‍ വാങ്ങിക്കുന്നവര്‍ എന്നിവര്‍ക്ക് ഓണക്കാല ഉത്സവബത്ത അനുവദിച്ചിരിക്കുകയാണ് സര്‍ക്കാര്‍. (Getty Image)
കഴിഞ്ഞ വര്‍ഷങ്ങളില്‍ നല്‍കിയിരുന്നതിനേക്കാള്‍ 500 രൂപ കൂട്ടിയാണ് ഇത്തവണ ഉത്സവബത്ത നല്‍കുന്നത്. അതായത് ഇത്തവണ ഒരാള്‍ക്ക് 5000 രൂപയാണ് നല്‍കുന്നത്. (Getty Image)
ഓരോരുത്തര്‍ക്കും ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പണം ലഭ്യമാക്കുന്നതിനുള്ള നടപടികളും രജിസ്‌ട്രേഷന്‍ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. (Getty Image)
ആധാരമെഴുത്തുകാര്‍, പകര്‍പ്പെഴുത്തുകാര്‍, സ്റ്റാമ്പ് വെണ്ടര്‍മാര്‍ എന്നിവരുടെ ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തുകൊണ്ട് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയാണ് പ്രഖ്യാപനം നടത്തിയത്. (Getty Image)
ഉത്സവബത്തയുടെ തുക വര്‍ധിപ്പിച്ചത് എല്ലാവരിലും പ്രതീക്ഷയ്ക്ക് വഴിവെച്ചിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ ഇനിയും വര്‍ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഗുണഭോക്താക്കള്‍. (Getty Image)