ഓണമിങ്ങെത്തി!!! ഓണസദ്യ ഉണ്ടാക്കാനുള്ള എളുപ്പവഴി നോക്കാം Malayalam news - Malayalam Tv9

Onam Sadhya: ഓണമിങ്ങെത്തി!!! ഓണസദ്യ ഉണ്ടാക്കാനുള്ള എളുപ്പവഴി നോക്കാം

Updated On: 

27 Jul 2024 16:58 PM

How to Make Onam Sadhya: പല തിരക്കുകള്‍ക്കിടയില്‍ എങ്ങനെ നല്ല സ്വാദോടെ സദ്യയുണ്ടാക്കാം എന്ന് നോക്കാം. പച്ചടി, ഓലന്‍, കാളന്‍, അവിയല്‍, സമ്പാര്‍, പാല്‍ പായസം ഇവയെല്ലാം എങ്ങനെ തയാറാക്കം എന്നാണ് പരിശോധിക്കുന്നത്.

1 / 7ഓണം

ഓണം ആവാറായി, ഓണത്തിന് ഏത് ഡ്രെസ് ധരിക്കണം സദ്യ എങ്ങനെ തയാറാക്കണം എന്ന് തുടങ്ങി പല കാര്യത്തിലും സംശയമുണ്ടാകാം. പല തിരക്കുകള്‍ക്കിടയില്‍ എങ്ങനെ നല്ല സ്വാദോടെ സദ്യയുണ്ടാക്കാം എന്ന് നോക്കാം. പച്ചടി, ഓലന്‍, കാളന്‍, അവിയല്‍, സമ്പാര്‍, പാല്‍ പായസം ഇവയെല്ലാം എങ്ങനെ തയാറാക്കം എന്നാണ് പരിശോധിക്കുന്നത്. Image Social Media

2 / 7

പച്ചടി- ആദ്യം വെണ്ടക്കയും പച്ചമുളകും കനം കുറച്ച് വട്ടത്തില്‍ അരിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്ത് കോരുക. വറ്റല്‍മുളക്, കടുക്, കറിവേപ്പില എന്നിവ ബാക്കി എണ്ണയില്‍ പൊട്ടിച്ചെടുക്കാം. തേങ്ങയും ജീരകവും നന്നായി അരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത അരപ്പും ചേര്‍ത്തു ചെറുതായി തിളവരുമ്പോള്‍ വറുത്തു വെച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കാം. തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങിക്കാം. തൈര് ചേര്‍ത്ത ശേഷം പിന്നെ ഇളക്കരുത്. Image Social Media

3 / 7

ഓലന്‍- കുമ്പളങ്ങ ആണ് ഓലനിലെ പ്രധാനമായും വേണ്ടത്. കുമ്പളങ്ങ ചെറിയ കഷണങ്ങള്‍ ആക്കി അരിഞ്ഞെടുക്കുക. കുറച്ച് വന്‍പയര്‍ തലേദിവസം വെള്ളത്തിലിട്ട് കുതിര്‍ത്തതും കുമ്പളങ്ങ കഷണങ്ങളും പച്ചമുളകും കൂടെ വേവിക്കണം. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ചേര്‍ത്താല്‍ ഓലന്‍ റെഡി. ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തും ഉണ്ടാക്കാറുണ്ട്. Image Social Media

4 / 7

കാളന്‍- എന്ത് ഉപയോഗിച്ചും കാളന്‍ വെക്കാം, ഇനി കഷ്ണങ്ങള്‍ ഒന്നുമില്ലെങ്കിലും കാളന്‍ വെക്കാന്‍ സാധിക്കും. പച്ചമുളക് കഴുകി നെടുകെ മുറിച്ച് മണ്‍ച്ചട്ടിയിലിട്ട് മഞ്ഞള്‍പ്പൊടിയും ഒരു കപ്പ് വെള്ളവും ചേര്‍ത്ത് വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര് ഇതിലേക്കൊഴിച്ച് ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. കാളന്‍ കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവും കൂടി അരച്ചത് ചേര്‍ക്കാം. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക്, വറ്റല്‍ മുളക്, ഉലുവ ഇവയിട്ട് മൂപ്പിച്ച് കടുക് പൊട്ടിയത് ഒഴിക്കുക. കറിവേപ്പിലയുമിട്ട് ഉലുവാപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ് ഉപ്പിട്ട് നന്നായി ഇളക്കി വാങ്ങാം. Image Social Media

5 / 7

അവിയല്‍- എല്ലാ പച്ചക്കറികളും അവിയലില്‍ ഇടാറുണ്ട്. നേന്ത്രക്കായ, ചേന, പയര്‍, പടവലങ്ങ, വെള്ളരി, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ് പ്രധാനമായും അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. തേങ്ങ, ജീരകം, ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക. എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങ്ങളില്‍ പുളി പിഴിഞ്ഞത് അല്ലെങ്കില്‍ തൈര് ഒഴിക്കുക. ഉപ്പ് പാകത്തിന് ആയോ എന്നുനോക്കിയ ശേഷം അരപ്പ് ചേര്‍ക്കുക. അവിയല്‍ വാങ്ങി വെച്ചു അല്പം വെളിച്ചെണ്ണ ചൂടാക്കി ഒഴിച്ച് കറിവേപ്പില വിതറി അടച്ചു വെയ്ക്കുക. Image Social Media

6 / 7

സാമ്പാര്‍- പരിപ്പും പച്ചക്കറികളും വേവിച്ചെടുക്കുക. സാമ്പാര്‍ മസാലയും മറ്റ് മസാലകളും എന്നിവ ചെറുതായി മൂപ്പിച്ച് എടുത്തതും വറുത്ത തേങ്ങ അരച്ചതും പുളി വെള്ളവും ചേര്‍ത്തു നന്നായി വേവിക്കാം. ചട്ടിയില്‍ എണ്ണ ഒഴിച്ച് കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു പൊട്ടിച്ചശേഷം കറിയില്‍ ചേര്‍ക്കുക. Image Social Media

7 / 7

പാല്‍ പായസം- പുഴുകലരി 1 കപ്പ്, പാല്‍ 4 കപ്പ്, വെള്ളം 3 കപ്പ്, പഞ്ചസാര 1 കപ്പ്, അരി എന്നിവയാണ് പായസത്തിന്റെ ചേരുവകള്‍. അരി നന്നായി കഴുകി വേവിക്കുക പാതി വേവിന് ശേഷം 2 കപ്പ് പാലും ചേര്‍ത്ത് വേവിക്കുക നന്നായി വെന്താല്‍ അതില്‍ ബാക്കി പാലു ഒഴിച്ച് പഞ്ചസാരയും ചേര്‍ക്കുക. നെയ്യില്‍ കദലിപഴം വഴറ്റി ചേര്‍ക്കുക അല്‍പം ഏലക്കയും ചേര്‍ക്കാം. Image: Social Media

വെറും വയറ്റിൽ ഇവ കഴിക്കല്ലേ; പണി കിട്ടും
സ്ട്രോക്ക് തിരിച്ചറിയാനുള്ള ചില പ്രധാന ലക്ഷണങ്ങൾ
കരയാതെ ഉള്ളി മുറിക്കണോ..? ഇങ്ങനെ ചെയ്താൽ മതി
എ​ല്ലിനും പ​ല്ലിനും​ നെല്ലിക്ക ജ്യൂസ് പതിവാക്കൂ