ഷൂട്ടിംഗിൽ സ്വപ്നിൽ കുസാലെ ഫൈനലിൽ; ബാഡ്മിൻ്റണിൽ സിന്ധുവും ലക്ഷ്യ സെന്നും പ്രീ ക്വാർട്ടറിൽ Malayalam news - Malayalam Tv9

Olympics 2024: ഷൂട്ടിംഗിൽ സ്വപ്നിൽ കുസാലെ ഫൈനലിൽ; ബാഡ്മിൻ്റണിൽ സിന്ധുവും ലക്ഷ്യ സെന്നും പ്രീ ക്വാർട്ടറിൽ

abdul-basith
Updated On: 

31 Jul 2024 20:53 PM

Olympics 2024 PV Sindhu : പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾക്ക് കരുത്തേകി ഇന്ത്യൻ താരങ്ങളുടെ മികച്ച പ്രകടനം. ബാഡ്മിൻ്റണിൽ പിവി സിന്ധുവും ലക്ഷ്യ സെന്നും പ്രീ ക്വാർട്ടറിലെത്തിയപ്പോൾ ഷൂട്ടിംഗിൽ സ്വപ്നിൽ കുസാലെ ഫൈനലിലെത്തി.

1 / 5ഒളിമ്പിക്സ് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ഇന്ത്യക്ക് അഭിമാനിക്കാൻ വകയുള്ളത് മനു ഭകാറിലാണ്. 10 മീറ്റർ എയർ പിസ്റ്റൾ സിംഗിൾസ് വിഭാഗത്തിലും മിക്സഡ് ഡബിൾസ് വിഭാഗത്തിലും വെങ്കലം നേടിയ ഭകാറിൻ്റെ വകയാണ് ഇന്ത്യക്ക് ആകെ പാരിസ് ഒളിമ്പിക്സിലെ മെഡലുകൾ. ഇതിനൊപ്പം മറ്റ് ചില താരങ്ങൾ ഇന്ന് ചില നിർണായക വിജയം നേടിയിട്ടുണ്ട്.

ഒളിമ്പിക്സ് മത്സരങ്ങൾ പുരോഗമിക്കുമ്പോൾ ഇന്ത്യക്ക് അഭിമാനിക്കാൻ വകയുള്ളത് മനു ഭകാറിലാണ്. 10 മീറ്റർ എയർ പിസ്റ്റൾ സിംഗിൾസ് വിഭാഗത്തിലും മിക്സഡ് ഡബിൾസ് വിഭാഗത്തിലും വെങ്കലം നേടിയ ഭകാറിൻ്റെ വകയാണ് ഇന്ത്യക്ക് ആകെ പാരിസ് ഒളിമ്പിക്സിലെ മെഡലുകൾ. ഇതിനൊപ്പം മറ്റ് ചില താരങ്ങൾ ഇന്ന് ചില നിർണായക വിജയം നേടിയിട്ടുണ്ട്.

2 / 5ഇന്ത്യക്ക് ഉറച്ച മെഡൽ പ്രതീക്ഷയുള്ള ബാഡ്മിൻ്റൺ താരം പിവി സിന്ധു വനിതാ സിംഗിൾസിൻ്റെ പ്രീക്വാർട്ടറിൽ കടന്നതാണ് ഇന്നത്തെ ഏറ്റവും നല്ല വാർത്ത. എസ്റ്റോണിയന്‍ താരം ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്കോർ 21-5, 21-10. തൻ്റെ എക്സപീരിയൻസ് മുഴുവൻ പുറത്തെടുത്ത സിന്ധുവിന് മുന്നിൽ പിടിച്ചുനിൽക്കാൻ കുബയ്ക്ക് സാധിച്ചില്ല.

ഇന്ത്യക്ക് ഉറച്ച മെഡൽ പ്രതീക്ഷയുള്ള ബാഡ്മിൻ്റൺ താരം പിവി സിന്ധു വനിതാ സിംഗിൾസിൻ്റെ പ്രീക്വാർട്ടറിൽ കടന്നതാണ് ഇന്നത്തെ ഏറ്റവും നല്ല വാർത്ത. എസ്റ്റോണിയന്‍ താരം ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്കോർ 21-5, 21-10. തൻ്റെ എക്സപീരിയൻസ് മുഴുവൻ പുറത്തെടുത്ത സിന്ധുവിന് മുന്നിൽ പിടിച്ചുനിൽക്കാൻ കുബയ്ക്ക് സാധിച്ചില്ല.

3 / 5ബാഡ്മിൻ്റൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിലെത്തി. ഇന്തോനേഷ്യയുടെ ലോക നാലാം നമ്പർ താരം ജൊനാതൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് ലക്ഷ്യയുടെ തകർപ്പൻ ജയം. സ്കോർ 21-18, 21-12. ആദ്യ സെറ്റിൽ ലക്ഷ്യ കുറച്ച് വിയർത്തെങ്കിലും രണ്ടാം സെറ്റ് ആധികാരികമായി സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.

ബാഡ്മിൻ്റൺ പുരുഷ സിംഗിൾസിൽ ലക്ഷ്യ സെന്നും പ്രീക്വാർട്ടറിലെത്തി. ഇന്തോനേഷ്യയുടെ ലോക നാലാം നമ്പർ താരം ജൊനാതൻ ക്രിസ്റ്റിയെ നേരിട്ടുള്ള സെറ്റുകൾക്കു വീഴ്ത്തിയാണ് ലക്ഷ്യയുടെ തകർപ്പൻ ജയം. സ്കോർ 21-18, 21-12. ആദ്യ സെറ്റിൽ ലക്ഷ്യ കുറച്ച് വിയർത്തെങ്കിലും രണ്ടാം സെറ്റ് ആധികാരികമായി സ്വന്തമാക്കാൻ താരത്തിന് സാധിച്ചു.

4 / 5

50 മീറ്റർ റൈഫിൾ 3 പൊസിഷൻസ് ഇനത്തിൽ സ്വപ്നിൽ കുസാലെ ഫൈനലിലെത്തി. ഏഴാം സ്ഥാനക്കാരനായാണ് കുസാലെയുടെ ഫൈനൽ പ്രവേശനം. ഇതേയിനത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായിരുന്ന ഐശ്വരി പ്രതാപ് സിംഗ് തോമാർ ഫൈനലിലെത്താനാവാതെ പുറത്തായി. യോഗ്യതാ റൗണ്ടിൽ 11 ആം സ്ഥാനത്ത് ഫിനിഷ് ചെയ്യാനേ താരത്തിന് സാധിച്ചുള്ളൂ.

5 / 5

ഇന്ന് ഇനി ഇന്ത്യക്ക് പ്രതീക്ഷയുള്ള ചില മത്സരങ്ങൾ കൂടിയുണ്ട്. പുരുഷ ബാഡ്മിൻ്റൺ സിംഗിൾസിൽ എച്ച് എസ് പ്രണോയ് വിയറ്റ്നാമിൻ്റെ ലെ ഡു ഫാറ്റിനെ നേരിടും. എ കളി വിജയിച്ചാൽ പ്രണോയ് പ്രീ ക്വാർട്ടറിലെത്തും. പ്രീ ക്വാർട്ടറിൽ ലക്ഷ്യ സെൻ ആവും പ്രണോയുടെ എതിരാളി എന്നാണ് സൂചന. ടേബിൾ ടെന്നിസ് വനിതാ സിംഗിൾസ് പ്രീ ക്വാർട്ടറിൽ മെഡൽ പ്രതീക്ഷയായ മാണിക ബത്ര ജപ്പാൻ്റെ മിയു ഹിരാനോയെ നേരിടും.

Related Stories
Side Effects of Black Coffee: പതിവായി കട്ടൻ കാപ്പി കുടിക്കുന്നവരാണോ? എങ്കിൽ ഇത് അറിഞ്ഞിരിക്കണം
Health Benefits of Curry Leaves: കാര്യം കഴിഞ്ഞാൽ വലിച്ചെറിയേണ്ട; കറിവേപ്പില ചവച്ചരച്ച് കഴിച്ചോളൂ, ഗുണങ്ങൾ നിരവധി
Benefits of Okra Water: ഇത് വേറെ ലെവൽ! വെണ്ടയ്ക്കയിട്ട വെള്ളം കുടിച്ച് നോക്കൂ, ഗുണങ്ങൾ പലതാണ്
WPL Mumbai Indians vs Delhi Capitals: 2023 ആവര്‍ത്തിക്കാന്‍ മുംബൈ ഇന്ത്യന്‍സ്; കന്നിക്കിരീടം ലക്ഷ്യമിട്ട് ഡല്‍ഹി ക്യാപിറ്റല്‍സ്; ഡബ്ല്യുപിഎല്‍ ഫൈനല്‍ എവിടെ കാണാം?-PG
Foods To Lose Belly Fat: വയറ് കുറയ്ക്കാൻ വെറുതേ ജിമ്മിൽ പോകണ്ട; ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ..
Benefits of Coconut Water: രുചിയിൽ മാത്രമല്ല, ഗുണത്തിലും കേമനാ; കരിക്കിൻ വെള്ളത്തിന്റെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്
വേനകാലത്ത് കഴിക്കാൻ ഇവയാണ് ബെസ്റ്റ്
അമിതമായാല്‍ പൈനാപ്പിളും 'വിഷം'; ഓവറാകരുത്‌
' ഇങ്ങനെയും ഉണ്ടോ ഒരു ലുക്ക്' ?
വരണ്ട ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം