ഇന്ത്യക്ക് ഉറച്ച മെഡൽ പ്രതീക്ഷയുള്ള ബാഡ്മിൻ്റൺ താരം പിവി സിന്ധു വനിതാ സിംഗിൾസിൻ്റെ പ്രീക്വാർട്ടറിൽ കടന്നതാണ് ഇന്നത്തെ ഏറ്റവും നല്ല വാർത്ത. എസ്റ്റോണിയന്‍ താരം ക്രിസ്റ്റന്‍ കുബയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയം. സ്കോർ 21-5, 21-10. തൻ്റെ എക്സപീരിയൻസ് മുഴുവൻ പുറത്തെടുത്ത സിന്ധുവിന് മുന്നിൽ പിടിച്ചുനിൽക്കാൻ കുബയ്ക്ക് സാധിച്ചില്ല.