രാജകീയമായി നീരജ്, നിലവിലെ ചാമ്പ്യനെ അട്ടിമറിച്ച് ഫോഗട്ട്; ഇന്ത്യയ്ക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം | Olympics 2024 Neeraj Chopra Qualifies For Javelin Throw Finals And Vinesh Phogat Defeats Tokyo Champion In Pre Quarterfinals Malayalam news - Malayalam Tv9

Olympics 2024 : രാജകീയമായി നീരജ്, നിലവിലെ ചാമ്പ്യനെ അട്ടിമറിച്ച് ഫോഗട്ട്; ഇന്ത്യയ്ക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം

Published: 

06 Aug 2024 16:45 PM

Olympics 2024 Neeraj Chopra : നീരജ് ചോപ്ര ജാവലിൻ ഫൈനലിലെത്തിയതും വിനേഷ് ഫോഗട്ട് നിലവിലെ ലോക ചാമ്പ്യനെ വീഴ്ത്തി ഗുസ്തി ക്വാർട്ടറിലെത്തിയതും പിന്നീട് സെമിയിലെത്തിയതുമാണ് ഇന്നത്തെ ഇന്ത്യയുടെ പ്രതീക്ഷകൾ. ഇന്ന് നടക്കുന്ന സെമിഫൈനലിൽ ഇന്ത്യ ബ്രിട്ടണെ നേരിടുന്നതും ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ്.

1 / 5ഒളിമ്പിക്സിൽ

ഒളിമ്പിക്സിൽ ഇന്ത്യക്ക് ഇന്ന് പ്രതീക്ഷകളുടെ ദിനം. ജാവലിൻ ത്രോ യോഗ്യതാ ഘട്ടത്തിൽ ആദ്യ അവസരത്തിൽ തന്നെ നീരജ് ചോപ്ര ഫൈനലുറപ്പിച്ചതും ടോക്യോ ഒളിമ്പിക്സ് ചാമ്പ്യനും നിലവിലെ ലോക ഒന്നാം നമ്പർ താരവുമായ ജപ്പാൻ താരം യുയ് സുസാകിയെ പ്രീക്വാർട്ടറിൽ വീഴ്ത്തി വിനേഷ് ഫോഗട്ട് ക്വാർട്ടർ ടിക്കറ്റെടുത്തതും ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു. മറ്റൊരു മെഡൽ പ്രതീക്ഷയായ ഇന്ത്യൻ പുരുഷ ഹോക്കി ടീം ഇന്ന് സെമി ഫൈനൽ പോരിനിറങ്ങും.

2 / 5

ജാവലിൻ ത്രോ യോഗ്യതാ ഘട്ടത്തിൽ നിഷ്പ്രയാസമാണ് നീരജ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. ഗ്രൂപ്പ് ബിയിൽ ആദ്യം മത്സരിച്ച നീരജ് ആദ്യ ശ്രമത്തിൽ തന്നെ 89.34 മീറ്റർ ദൂരം കണ്ടെത്തി. താരത്തിൻ്റെ സീസൺ ബെസ്റ്റ് ആണിത്. കഴിഞ്ഞ ഒളിമ്പിക്സിൽ സ്വർണം നേടിയ നീരജ് എറിഞ്ഞത് 87.58 മീറ്റർ ദൂരമായിരുന്നു.

3 / 5

നീരജിൻ്റെ പ്രധാന എതിരാളികളിൽ ഒരാളായ പാകിസ്താൻ താരം അർഷദ് നദീം ആദ്യ ശ്രമത്തിൽ തന്നെ 86.59 മീറ്റർ ദൂരം കണ്ടെത്തി ഫൈനൽ യോഗ്യത നേടി. അർഷദിൻ്റെയും സീസൺ ബെസ്റ്റ് ആണിത്. ഏറെ വൈകാതെ 88.63 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ് ഗ്രനാഡ താരം ആൻഡേഴ്സൺ പീറ്റേഴ്സ് അർഷദിനെ മറികടന്നു. ഇക്കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ അർഷദ് 90 മീറ്റർ കടന്നിരുന്നു. നീരജിന് ഇതുവരെ 90 മീറ്റർ ദൂരം കടക്കാനായിട്ടില്ല.

4 / 5

ടോക്യോ ഒളിമ്പിക്സ് ചാമ്പ്യനും നിലവിലെ ലോക ഒന്നാം നമ്പർ താരവുമായ ജപ്പാൻ താരം യുയ് സുസാകിയെ പ്രീ ക്വാർട്ടറിൽ മുട്ടുകുത്തിച്ച വിനേഷ് ഫോഗട്ട് വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ ഇന്ത്യയുടെ പ്രതീക്ഷ വർധിപ്പിച്ചു. കഴിഞ്ഞ ഒളിമ്പിക്സിൽ ഒരു പോയിൻ്റ് പോലും വഴങ്ങാത്ത താരമായിരുന്നു സുസാകി. പിന്നീട് ക്വാർട്ടറിൽ യുക്രൈൻ താരം ഒക്സാന ലിവാചിനെ മറികടന്ന ഫോഗട്ട് സെമിയിലെത്തി.

5 / 5

ഇന്ന് രാത്രി 10.30ന് ഇന്ത്യൻ ഹോക്കി ടീം സെമിഫൈനൽ പോരിൽ ജർമനിയെ നേരിടും. മത്സരത്തിൻ്റെ പാതിയിലധികം സമയം 10 പേരുമായി കളിച്ചിട്ടും ക്വാർട്ടറിൽ ബ്രിട്ടണെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഇന്ത്യയുടെ വരവ്. അർജൻ്റീനയെ വീഴ്ത്തിയാണ് ജർമനി അവസാന നാലിലേക്ക് ടിക്കറ്റെടുത്തത്.

‍അടിമുടി മാറാൻ ഡൽഹി ക്യാപ്റ്റിൽസ്, പരിശീലക സംഘത്തിലേക്ക് ലോകകപ്പ് ജേതാവും
മല്ലിയില മുഴവൻ കീടനാശിനിയോ? കളയാൻ 2 മിനിട്ട് മതി
മുടികൊഴിച്ചിൽ പെട്ടെന്ന് മാറാൻ കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ.
ഹേ...കരച്ചിലിനും ഗുണങ്ങളോ?