ഒളിമ്പിക്സിൽ ഇന്ത്യ ഇന്നിറങ്ങും; ആദ്യ മത്സരം അമ്പെയ്ത്ത് | Olympics 2024 India Events Starts Today First Event Is Archery From 1 PM Onwards Malayalam news - Malayalam Tv9

Olympics 2024 : ഒളിമ്പിക്സിൽ ഇന്ത്യ ഇന്നിറങ്ങും; ആദ്യ മത്സരം അമ്പെയ്ത്ത്

Updated On: 

25 Jul 2024 11:54 AM

Olympics 2024 India Events Starts Today : ഒളിമ്പിക്സിൽ ഇന്ത്യയുടെ മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കും. വനിതകളുടെ അമ്പെയ്ത്ത് റാങ്കിംഗ് മത്സരമാണ് ആദ്യ ഇവൻ്റ്. ഉച്ചക്ക് ഒരു മണിക്ക് മത്സരം ആരംഭിക്കും.

1 / 5പാരിസ് ഒളിമ്പിക്സ് ഇന്നലെ മുതലാണ് ആരംഭിച്ചത്. നാളെയാണ് ഔദ്യോഗിക ഉദ്ഘാടനമെങ്കിലും ഇന്നലെ പുരുഷ ഫുട്ബോളോടെ മത്സരങ്ങൾ ആരംഭിച്ചു. ആദ്യ ദിവസം, ആദ്യ ഇവൻ്റിൽ തന്നെ വിവാദവുമുണ്ടായി. അർജൻ്റീന നേടിയ ഗോൾ രണ്ട് മണിക്കൂറിന് ശേഷം റദ്ദാക്കി മൊറോക്കോയെ വിജയിയായി പ്രഖ്യാപിച്ചതാണ് വിവാദമുണ്ടാക്കിയത്.

പാരിസ് ഒളിമ്പിക്സ് ഇന്നലെ മുതലാണ് ആരംഭിച്ചത്. നാളെയാണ് ഔദ്യോഗിക ഉദ്ഘാടനമെങ്കിലും ഇന്നലെ പുരുഷ ഫുട്ബോളോടെ മത്സരങ്ങൾ ആരംഭിച്ചു. ആദ്യ ദിവസം, ആദ്യ ഇവൻ്റിൽ തന്നെ വിവാദവുമുണ്ടായി. അർജൻ്റീന നേടിയ ഗോൾ രണ്ട് മണിക്കൂറിന് ശേഷം റദ്ദാക്കി മൊറോക്കോയെ വിജയിയായി പ്രഖ്യാപിച്ചതാണ് വിവാദമുണ്ടാക്കിയത്.

2 / 5

ഇന്ത്യയുടെ മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കുകയാണ്. വനിതകളുടെ അമ്പെയ്ത്താണ് ആദ്യ മത്സരം. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന റാങ്കിംഗ് മത്സരമാണ് ഇന്ത്യയുടെ ആദ്യ ഇവൻ്റ്. നിലവിലെ ലോക രണ്ടാം നമ്പർ താരമായ ദീപിക കുമാരി ഉൾപ്പെടെ നാല് താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഇന്ത്യയുടെ മെഡൽ പ്രതീക്ഷയാണ് ദീപിക. വനിതാ അമ്പെയ്ത്ത് ടീമിനത്തിലും ഇന്ന് റാങ്കിംഗ് മത്സരങ്ങളുണ്ട്. മിക്സഡ്, പുരുഷ ടീം മത്സരങ്ങളും ഇന്ന് നടക്കും. ഇന്ത്യക്ക് മെഡൽ സാധ്യതയുള്ള ഇനങ്ങളാണ് ഇതെല്ലാം.

3 / 5

ഹാൻഡ് ബോൾ, റഗ്ബി, ഫുട്ബോൾ എന്നീ മത്സരയിനങ്ങളും ഇന്ന് നടക്കും. ഇതിൽ ഇന്ത്യക്ക് ടീമുകളില്ല. ആകെ 117 താരങ്ങളാണ് വിവിധ മത്സരയിനങ്ങളിലായി ഇന്ത്യൻ കുപ്പായത്തിൽ പങ്കെടുക്കുന്നത്. 27നാണ് ആദ്യ മെഡൽ ഇവൻ്റ്.

4 / 5

35 വിവിധ വേദികളിലായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിക്കുക. ടെന്നീസ് ഗ്രാൻഡ് സ്ലാം ടൂർൺമെൻ്റിന് വേദിയാകുന്ന റോളണ്ട് ഗാരോസ് ഉൾപ്പെടെ നിരവിധി ഇടങ്ങിളിൽ വെച്ചാണ് ഒളിമ്പിക്സ് പാരീസ് സംഘടിപ്പിക്കുന്നത്. 32 കായിക ഇനങ്ങളിൽ 300 മത്സരയിനങ്ങളാണ് പാരീസ് ഒളിമ്പിക്സനുള്ളത്. ഇതിനായി 10,500 ഓളം കായിക താരങ്ങളാണ് പങ്കെടുക്കുന്നത്.

5 / 5

ജൂലൈ 26-ാം തീയതിയാണ് പാരിസ് ഒളിമ്പിക്സിന് ഔദ്യോഗികമായി കൊടിയേറുന്നത്. ഇന്ത്യൻ പ്രാദേശിക സമയവുമായി പാരിസിലെ സമയം മൂന്നര മണിക്കൂർ പിന്നിലാണ്. അതിനാൽ ഇന്ത്യ പ്രാദേശിക സമയം രാവിലെ 6.30 മുതൽ കായിക മത്സരങ്ങൾക്ക് തുടക്കമാകും.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ