52 വർഷത്തിലാദ്യമായി ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ; സെമിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ലക്ഷ്യ സെൻ: ഇന്ത്യ ഇന്നലെ | Olympics 2024 India Defeated Australia Hockey First Time In 52 Years Lakshya Sen First Male Player To Qualify Badminton Men Singles Semifinal Malayalam news - Malayalam Tv9

Olympics 2024 : 52 വർഷത്തിലാദ്യമായി ഓസ്ട്രേലിയയെ വീഴ്ത്തി ഇന്ത്യ; സെമിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി ലക്ഷ്യ സെൻ: ഇന്ത്യ ഇന്നലെ

Published: 

03 Aug 2024 10:44 AM

Olympics 2024 India Defeated Australia : ഇന്ത്യ ഓസ്ട്രേലിയ തോല്പിച്ചതും ലക്ഷ്യ സെൻ സെമിയിലെത്തിയതും മനു ഭാകർ വീണ്ടും ഫൈനലിൽ പ്രവേശിച്ചതുമാണ് ഇന്നലെ പാരിസിൽ ഇന്ത്യയുടെ നേട്ടങ്ങൾ. ഇത് മൂന്നും റെക്കോർഡാണ്. എങ്കിലും ചില നിരാശകളും ഇന്നലെ ഇന്ത്യക്ക് സംഭവിച്ചു.

1 / 5അപ്രാപ്യമെന്ന്

അപ്രാപ്യമെന്ന് തോന്നിയിരുന്ന രണ്ട് ലക്ഷ്യങ്ങൾ ഇന്ത്യ വെട്ടിപ്പിടിച്ച ദിവസമായിരുന്നു ഇന്നലെ. പുരുഷ ഹോക്കിയിൽ 52 വർഷത്തിലാദ്യമായി ഓസ്ട്രേലിയയെ വീഴ്ത്തിയതും പുരുഷ ബാഡ്മിൻ്റണിൽ ലക്ഷ്യ സെൻ സെമിഫൈനലിലേക്ക് മുന്നേറിയതും ഇന്നലത്തെ സന്തോഷമായി. അമ്പെയ്ത്ത് ടീമിനത്തിലെ വെങ്കല മത്സരത്തിൽ ഇന്ത്യ തോറ്റത് നിരാശയായെങ്കിലും മനു ഭാകർ ഒരിക്കൽ കൂടി ഫൈനലിലെത്തിയത് മറ്റൊരു സന്തോഷവാർത്തയായി.

2 / 5

ക്വാർട്ടർ നേരത്തെ ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് ഏറെ ആത്മവിശ്വാസം പകരുന്ന മത്സരമായിരുന്നു ഇന്നലെ പൂൾ ബിയിൽ നടന്ന അവസാന മത്സരം. കരുത്തരായ ഓസ്ട്രേലിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയ ഇന്ത്യ അരപ്പതിറ്റാണ്ടിലാദ്യമായാണ് ഈ നേട്ടം കൈവരിക്കുന്നത്. 1972ലെ ഒളിമ്പിക്സിലാണ് ഇന്ത്യ മുൻപ് ഓസീസിനെ പരാജയപ്പെടുത്തിയത്. ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിൻ്റെ ഇരട്ട ഗോളും അഭിഷേകിൻ്റെ ഫിനിഷുമാണ് ഇന്ത്യക്ക് തകർപ്പൻ വിജയം സമ്മാനിച്ചത്. ക്വാർട്ടറിൽ ഇന്ത്യ ബ്രിട്ടണെ നേരിടും.

3 / 5

പുരുഷ ബാഡ്മിൻ്റണിൽ ലക്ഷ്യ സെൻ സെമിയിലെത്തിയതാണ് മറ്റൊരു സന്തോഷം. പ്രീ ക്വാർട്ടറിൽ മറ്റൊരു ഇന്ത്യൻ താരവും മലയാളിയുമായ എച്ച് എസ് പ്രണോയിയെ അനായാസം വീഴ്ത്തി അവസാന എട്ടിലെത്തിയ ലക്ഷ്യ ക്വാർട്ടറിൽ ആദ്യ സെറ്റ് നഷ്ടമായിട്ടും തിരിച്ചടിച്ച് വിജയിക്കുകയായിരുന്നു. ചൈനീസ് തായ്പേയുടെ ചൗ ടീൻ - ചെന്നിനെതിരെ 19-21, 21-15, 21-12 എന്ന സ്കോറിനാണ് ലക്ഷ്യ കീഴടക്കിയത്. സെമിയിൽ ഡെന്മാർക്കിൻ്റെ വിക്ടർ അക്സെൽസെൻ ആണ് ലക്ഷ്യയുടെ എതിരാളി.

4 / 5

ഷൂട്ടിംഗിൽ രണ്ട് മെഡലുകൾ നേടിക്കഴിഞ്ഞ മനു ഭാകർ വീണ്ടും ഫൈനൽ യോഗ്യത നേടി. വനിതകളുടെ 25 മീറ്റർ പിസ്റ്റളിൽ 590 നേടി രണ്ടാം സ്ഥാനക്കാരിയായാണ് മനു ഭാകർ യോഗ്യതാ ഘട്ടം ഫിനിഷ് ചെയ്ത് ഫൈനൽ റൗണ്ടിലെത്തിയത്. ഒരു ഒളിമ്പിക്സിൽ തന്നെ മൂന്ന് മെഡൽ നേടാനുള്ള അവസരമാണ് മനുവിനുള്ളത്.

5 / 5

മിക്സഡ് ടീം അമ്പെയ്ത്തിൻ്റെ വെങ്കല മെഡൽ പോരിൽ ഇന്ത്യ പരാജയപ്പെട്ടു. അമേരിക്കയാണ് ഇന്ത്യയെ വീഴ്ത്തിയത്. 6-2 എന്ന സ്കോറിനായിരുന്നു അമേരിക്കയുടെ വിജയം. ഇന്ത്യക്കായി അങ്കിത ഭകതും ധീരജ് ബൊമ്മദേവരയുമാണ് മത്സരിച്ചത്. വനിതകളുടെ 5000 മീറ്ററിൽ പരുൾ ചൗധരിയും പുരുഷന്മാരുടെ ഷോട്ട് പുട്ടിൽ തജീന്ദർപാൽ സിംഗും യോഗ്യതാ റൗണ്ടിൽ പുറത്തായി.

സ്‌ട്രെസ് കുറയ്ക്കണോ? ഇക്കാര്യങ്ങൾ ചെയ്യൂ...
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
മുടികൊഴിച്ചിൽ കുറയ്ക്കണോ? കരിഷ്മ തന്നയുടെ ടിപ്സ് പരീക്ഷിച്ചു നോക്കൂ
ഐപിഎൽ ഭാഗ്യം കാത്ത് മലയാളി താരങ്ങൾ