ജീവിതകാലം മുഴുവൻ സൗജന്യ ഭക്ഷണം, 4.6 കോടി രൂപയുടെ വീട്; ഇരട്ട ഗോൾഡ് മെഡൽ നേടിയ ഫിലിപ്പീൻ ജിംനാസ്റ്റിന് സമ്മാനപ്രവാഹം | Olympics 2024 Carlos Yulo Philippines First Double Gold Medal Gymnast Rewarded From Condo To Lifetime Free Buffet Malayalam news - Malayalam Tv9

Olympics 2024 : ജീവിതകാലം മുഴുവൻ സൗജന്യ ഭക്ഷണം, 4.6 കോടി രൂപയുടെ വീട്; ഇരട്ട ഗോൾഡ് മെഡൽ നേടിയ ഫിലിപ്പീൻ ജിംനാസ്റ്റിന് സമ്മാനപ്രവാഹം

Updated On: 

10 Aug 2024 12:21 PM

Olympics 2024 Carlos Yulo : ഒളിമ്പിക്സിൽ രണ്ട് സ്വർണമെഡലുകൾ നേടുന്ന ആദ്യ ഫിലിപ്പിൻസ് താരമീന്ന റെക്കോർഡിട്ട ജിംനാസ്റ്റ് കാർലോസ് യുലയ്ക്ക് സമ്മാനപ്രവാഹം. 4.6 കോടി രൂപയുടെ കോണ്ടോ മുതൽ ജീവിതകാലം മുഴുവൻ സൗജന്യ ബുഫേ വരെ ഇതിൽ പെടും.

1 / 5ഫിലിപ്പിൻ ജിംനാസ്റ്റ് താരം കാർലോസ് യുലോ ഇത്തവണ നേടിയത് രണ്ട് സ്വർണമെഡലുകളാണ്. ഫ്ലോർ ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിലും വോൾട്ട് ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിലുമാണ് താരം ചാമ്പ്യൻ പട്ടം നേടിയത്. ഇതോടെ രാജ്യത്തിനായി രണ്ട് ഒളിമ്പിക്സ് സ്വർണമെഡലുകൾ നേടുന്ന താരമെന്ന റെക്കോർഡും യുലോ സ്വന്തമാക്കി.

ഫിലിപ്പിൻ ജിംനാസ്റ്റ് താരം കാർലോസ് യുലോ ഇത്തവണ നേടിയത് രണ്ട് സ്വർണമെഡലുകളാണ്. ഫ്ലോർ ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിലും വോൾട്ട് ആർട്ടിസ്റ്റിക്സ് ജിംനാസ്റ്റിക്സിലുമാണ് താരം ചാമ്പ്യൻ പട്ടം നേടിയത്. ഇതോടെ രാജ്യത്തിനായി രണ്ട് ഒളിമ്പിക്സ് സ്വർണമെഡലുകൾ നേടുന്ന താരമെന്ന റെക്കോർഡും യുലോ സ്വന്തമാക്കി.

2 / 5

അസാധാരണ നേട്ടം സ്വന്തമാക്കിയതോടെ യുലയ്ക്ക് സമ്മാനപ്രവാഹമാണ്. ജീവിതകാലം മുഴുവൻ സൗജന്യ ഭക്ഷണം മുതൽ 4.6 കോടി രൂപയുടെ വീട് വരെ പലരും കാർലോസ് യുലയ്ക്ക് വാഗ്ദാനം നൽകിയിട്ടുണ്ട്. ഫിലിപ്പീൻസ് സർക്കാർ പ്രഖ്യാപിച്ച പാരിതോഷികത്തിന് പുറമെയാണിത്.

3 / 5

ടാഗുയ്ഗ് സിറ്റിയിൽ ഫർണിഷ് ചെയ്ത ഒരു മൂന്ന് ബെഡ് റൂം കോണ്ടോ താരത്തിന് ലഭിക്കും. ഏകദേശം 4.6 കോടി രൂപയാണ് ഇതിൻ്റെ മൂല്യം. ഇതിനൊപ്പം ഏകദേശം ഒന്നര ലക്ഷം രൂപ മതിയ്ക്കുന്ന സൗജന്യ ഫർണിച്ചറും യുലോയ്ക്ക് ലഭിക്കും. ജീവിതകാലം മുഴുവൻ റാമൻ, മാക് ആൻഡ് ചീസ്, ചിക്കൻ ഇനാസൽ, ലക്ഷ്വറി ബുഫേയിൽ സൗജന്യ പ്രവേശനം, രാജ്യത്തെ റെസ്റ്റോറൻ്റ് ശൃംഖലയിൽ നിന്ന് ഭക്ഷണം എന്നിവയും താരത്തിന് സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

4 / 5

45 വയസിന് ശേഷം ജീവിതാവസാനം വരെ സൗജന്യ കൊളനോസ്കൊപ്പി, സൗജന്യ ഗ്യാസ്ട്രോഎൻട്രോളജി എന്നിവയും താരത്തിന് ലഭിക്കും. ഇത് യുലോ നിർദ്ദേശിക്കുന്നവർക്കും ലഭിക്കും. രണ്ട് പേരിൽ നിന്നായി 2 കോടി രൂപയിലധികം പാരിതോഷികവും താരത്തിന് വാഗ്ദാനമുണ്ട്. 20 മില്ല്യൺ പെസോ ആണ് ഫിലിപ്പിൻ സർക്കാർ വാഗ്ധാനം ചെയ്തിരിക്കുന്നത്.

5 / 5

ഇതിനിടെ, തൻ്റെ സമ്മാനത്തുക അമ്മ തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് യുലോ രംഗത്തുവന്നിരുന്നു. ടിക്ടോക് വിഡിയോയിലൂടെയാണ് അമ്മയ്ക്കെതിരെ താരം രംഗത്തുവന്നത്. തനിക്ക് ലഭിച്ച തുക അമ്മ കൈപ്പറ്റിയെന്നും അത് ഇതുവരെ ബാങ്കിൽ നിക്ഷേപിച്ചില്ലെന്നും താരം ആരോപിച്ചു.

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ