AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

നാര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്; അകത്തായാൽ വധശിക്ഷ വരെ

NDPS Act:മയക്കുമരുന്ന് വലിയ അളവില്‍ വിപണനത്തിന് ഉപയോഗിക്കുന്നവര്‍ക്കാണ് വധശിക്ഷ ലഭിക്കുക.ഇതിനു പുറമെ ഒരു വര്‍ഷം മുതല്‍ മുപ്പത് വര്‍ഷം വരെ തടവും പതിനായിരം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.

sarika-kp
Sarika KP | Published: 29 Apr 2025 16:57 PM
സംസ്ഥാനത്ത് ലഹരി ഉപയോ​ഗം വർധിച്ചുവരികയാണ്. ലഹരിയുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വാർത്തകളാണ് ദിനംപ്രതി പുറത്തുവരുന്നത്. കുട്ടികൾ മുതൽ പ്രായമായവർ വരെ ലഹരിയുടെ ഊരകുടുക്കിൽ അകപ്പെട്ട് കഴിഞ്ഞു. എന്നാൽ ഡാൻസാഫ് സംഘം പരിശോധന കർശനമാക്കിയതോടെ പ്രമുഖരടക്കം നിരവധി പേരാണ് കുടുങ്ങിയത്.(Image credits:Freepik)

1 / 5
മലയാള സിനിമ മേഖലയിലെ ലഹരി ഉപയോ​ഗത്തിൻറെ വാർത്തയും പുറത്ത് വന്നിരുന്നു.  നടന്‍ ഷൈന്‍ ടോം ചാക്കോയുടെ അറസ്റ്റും പിന്നാലെ നടന്‍ ശ്രീനാഥ് ഭാസിയെ ചോദ്യം ചെയ്തതും വലിയ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഞെട്ടിച്ചുകൊണ്ട് സംവിധായകരായ ഖാലിദ് റഹ്‌മാനും അഷ്‌റഫ് ഹംസയും പിടിയിലാകുന്നത്. കഴിഞ്ഞ ദിവസം റാപ്പർ വേടന്റെ അറസ്റ്റും വലിയ ചർച്ചയായി.

2 / 5
എന്നാൽ പലപ്പോഴും ഇത്തരം കേസുകളിൽ ചെറിയ അളവില്‍ മാത്രമാണ് ലഹരി കണ്ടെത്തയെന്നതിൻറെ പേരിൽ പരിരക്ഷ ലഭിക്കുന്ന കാഴ്ചയാണ് കാണുന്നത്. എന്നാൽ വധശിക്ഷ വരെ ലഭിക്കുന്ന കേസാണ് ഇത്. എന്‍.ഡി.പി.എസ് ആക്ടിന്റെ പരിധിയിലാണ് ഇത് പെടുന്നത്.

3 / 5
മയക്കുമരുന്ന് നിര്‍മ്മിക്കുക, ഉപയോഗിക്കുക, മറ്റുള്ളവര്‍ക്ക് വിപണനം ചെയ്യുക, പണം കൊടുത്ത് വലിയ അളവില്‍ വാങ്ങുക തുടങ്ങിയവ തടയുക എന്നതാണ് ആക്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.ഈ ആക്ട് പ്രകാരം കേസുകളില്‍ കുറ്റകൃത്യങ്ങളുടെ ഗൗരവം അനുസരിച്ചാണ് ശിക്ഷാ തീരുമാനിക്കുന്നത്.

4 / 5
മയക്കുമരുന്ന് വലിയ അളവില്‍ വിപണനത്തിന് ഉപയോഗിക്കുന്നവര്‍ക്കാണ് വധശിക്ഷ ലഭിക്കുക.ഇതിനു പുറമെ ഒരു വര്‍ഷം മുതല്‍ മുപ്പത് വര്‍ഷം വരെ തടവും പതിനായിരം രൂപ മുതല്‍ രണ്ട് ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഇത്.

5 / 5