5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

OCI Players For India: പട്ടികയിൽ ലിവർപൂളിൻ്റെയും ബയേണിൻ്റെയും മുൻ താരങ്ങൾ; ഇരട്ട പൗരത്വമുള്ള ഇന്ത്യൻ താരങ്ങൾ

OCI Players For India List: ഇരട്ടപൗരത്വമുള്ള താരങ്ങൾക്ക് ഇന്ത്യൻ ടീമിൽ കളിക്കാൻ അവസരമൊരുക്കുമെന്ന എഐഎഫ്എഫിൻ്റെ പ്രഖ്യാപനം വലിയ വഴിത്തിരിവാകുമെന്നാണ് കരുതപ്പെടുന്നത്. ഈ പട്ടികയിൽ ചില പ്രമുഖ താരങ്ങളുണ്ട്. ഇവരെപ്പറ്റി പരിശോധിക്കാം.

abdul-basith
Abdul Basith | Published: 22 Mar 2025 10:38 AM
ഇരട്ട പൗരത്വമുള്ള താരങ്ങൾക്ക് ഇന്ത്യൻ ദേശീയ ടീമിൽ കളിക്കാൻ അവസരം നൽകാനുള്ള എഐഎഫ്എഫിൻ്റെ നീക്കം ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചത്. പട്ടികയിൽ ചില ശ്രദ്ധേയ പേരുകളുണ്ട്. ബുണ്ടസ് ലിഗയിൽ കളിക്കുന്ന ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിൻ്റെ മുൻ താരമായ സർപ്രീത് സിംഗ് ആണ് ഇവരിൽ ഏറ്റവും പ്രധാനപ്പെട്ടത്. ന്യൂസീലൻഡിനായി ദേശീയ ടീമിൽ കളിക്കുന്ന താരം അറ്റാക്കിങ് മിഡ്ഫീൽഡറാണ്. ന്യൂസീലൻഡിനായി 17 മത്സരങ്ങളിൽ മൂന്ന് ഗോളുകൾ നേടിയ താരം നിലവിൽ പോർച്ചുഗീസ് ക്ലബ് ലെയ്രിയയിലാണ് കളിക്കുന്നത്. (Image Courtresy - Social Media)

1 / 5
പ്രീമിയർ ലീഗിലെ രണ്ടാം നിര ടൂർണമെൻ്റായ ഇഎഫ്എൽ ചാമ്പ്യൻഷിപ്പിൽ ബ്ലാക്ക്ബേൺ റോവേഴ്സിനായി കളിക്കുന്ന പ്രതിരോധ താരമായ ഡാനി ബാത്തും പട്ടികയിലെ പ്രധാനപ്പെട്ട പേരാണ്. ഡാനിയർ തൻവീർ ബാത്ത് എന്നാണ് മുഴുവൻ പേര്. 34 വയസുകാരനായ താരത്തിന് ഇംഗ്ലണ്ട്, ഇന്ത്യൻ പൗരത്വമുണ്ട്. താരം ഇംഗ്ലണ്ട് ടീമിൽ കളിച്ചിട്ടില്ല. (Image Courtresy - Social Media)

2 / 5
ലിവർപൂൾ യൂത്ത് ടീമിൽ കളിച്ച യാൻ ധണ്ഡ വിങ്ങർ, അറ്റാക്കിങ് മിഡ്ഫീൽഡർ റോളിലാണ് കളിക്കുന്നത്. സ്കോട്ട്ലൻഡ് ക്ലബായ ഹാർട്ട്സിലെ താരമാണ് യാൻ. ഇംഗ്ലണ്ടിൻ്റെ വിവിധ ഏജ് ഗ്രൂപ്പുകളിൽ കളിച്ചിട്ടുള്ള താരം സീനിയർ ടീമിൽ കളിച്ചിട്ടില്ല. 26കാരനായ താരം ഇംഗ്ലീഷ് ക്ലബ് സ്വാൻസീ സിറ്റിയിലും കളിച്ചിട്ടുണ്ട്. (Image Courtresy - Social Media)

3 / 5
ഇഎഫ്എൽ ചാമ്പ്യൻഷിപ്പ് ടീമായ ബ്ലാക്ക്ബേൺ റോവേഴ്സിൽ നിന്ന് വായ്പാടിസ്ഥാനത്തിൽ ലീഗ് വണ്ണിലെ ടീമായ ലെയ്റ്റൺ ഓറിയൻ്റിനായി കളിക്കുന്ന താരമാണ് ഡിലൻ മാർക്കണ്ഡേ. 23കാരനായ താരം മുൻപ് പ്രീമിയർ ലീഗിലെ മുൻനിര ക്ലബായ ടോട്ടനം ഹോട്സ്പറിനായും കളിച്ചിരുന്നു. റൈറ്റ് വിങ്ങറായ താരത്തിന് ഇംഗ്ലണ്ട്, ഇന്ത്യ ഇരട്ട പൗരത്വമുണ്ട്. ഇംഗ്ലണ്ടിനായി കളിച്ചിട്ടില്ല. (Image Courtresy - Social Media)

4 / 5
നെതർലൻഡ്സിൻ്റെ റൈറ്റ് വിങ്ങറാണ് ലൂസിയാനൊ നാർസിങ്. നിലവിൽ സൈപ്രസ് ക്ലബായ നിയ സലാമിനയ്ക്കായാണ് താരം ഇപ്പോൾ കളിക്കുന്നത്. മുൻപ് പിഎസ്‌വി, സ്വാൻസി സിറ്റി തുടങ്ങിയ മുൻനിര ക്ലബുകൾക്കായും താരം കളിച്ചിട്ടുണ്ട്. നെതർലൻഡ്സിനായി 19 മത്സരങ്ങൾ കളിച്ച 34 കാരൻ നാല് ഗോളുകളും നേടി. (Image Courtresy - Social Media)

5 / 5