കാൻസർ വിരുദ്ധ ഗുണങ്ങൾ മുതൽ ചർമ്മ സംരക്ഷണം വരെ; അറിയാതെ പോകരുത് റാ​ഗിയുടെ ​ഗുണങ്ങൾ | Nutrition, Skin and for Hair Uses, check the hidden health benefits of ragi Malayalam news - Malayalam Tv9

Ragi Benefits: കാൻസർ വിരുദ്ധ ഗുണങ്ങൾ മുതൽ ചർമ്മ സംരക്ഷണം വരെ; അറിയാതെ പോകരുത് റാ​ഗിയുടെ ​ഗുണങ്ങൾ

Published: 

11 Nov 2024 19:52 PM

Health Benefits Of Ragi: കാൽസ്യം, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയ റാ​ഗി പലതരത്തിലുള്ള രോ​ഗങ്ങളിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തുന്നു. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് റാ​ഗി മികച്ചൊരു ഭക്ഷണമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് റാ​ഗി മികച്ചൊരു മാർ​ഗമാണ്.

1 / 5മുതിർന്നവർക്ക് മുതൽ കുഞ്ഞുങ്ങൾക്ക് വരെ ഒരേപോലെ ​ഗുണകരമായ ഭക്ഷണമാണ് റാ​ഗി. കുഞ്ഞുങ്ങൾക്ക് പണ്ട് മുതലേ കൊടുക്കുന്ന ഭക്ഷണം കൂടിയാണ് റാ​ഗി. പഞ്ഞപ്പുല്ല് എന്നും ഇതിനെ വിളിക്കാറുണ്ട്. റാ​ഗി കൊണ്ട് പുട്ട്, ദോശ, ഇഡ്ഡ്ലി പോലുള്ള പലതരത്തിലുള്ള വിഭവങ്ങളും എളുപ്പം തയ്യാറാക്കാവുന്നതാണ്. (Image Credits: Freepik)

മുതിർന്നവർക്ക് മുതൽ കുഞ്ഞുങ്ങൾക്ക് വരെ ഒരേപോലെ ​ഗുണകരമായ ഭക്ഷണമാണ് റാ​ഗി. കുഞ്ഞുങ്ങൾക്ക് പണ്ട് മുതലേ കൊടുക്കുന്ന ഭക്ഷണം കൂടിയാണ് റാ​ഗി. പഞ്ഞപ്പുല്ല് എന്നും ഇതിനെ വിളിക്കാറുണ്ട്. റാ​ഗി കൊണ്ട് പുട്ട്, ദോശ, ഇഡ്ഡ്ലി പോലുള്ള പലതരത്തിലുള്ള വിഭവങ്ങളും എളുപ്പം തയ്യാറാക്കാവുന്നതാണ്. (Image Credits: Freepik)

2 / 5

കാൽസ്യം, വിറ്റാമിനുകൾ, നാരുകൾ എന്നിവ അടങ്ങിയ റാ​ഗി പലതരത്തിലുള്ള രോ​ഗങ്ങളിൽ നിന്ന് നിങ്ങളെ അകറ്റി നിർത്തുന്നു. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് റാ​ഗി മികച്ചൊരു ഭക്ഷണമാണെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിലെ എല്ലുകളെ ശക്തിപ്പെടുത്തുന്നതിന് റാ​ഗി മികച്ചൊരു മാർ​ഗമാണ്. (Image Credits: Freepik)

3 / 5

റാ​ഗിയിൽ കാൽസ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കൾ ധാ​രാളം അടങ്ങിയിട്ടുണ്ട്. കുട്ടിക്കാലം മുതൽക്കേ കുഞ്ഞുങ്ങൾക്ക് റാ​ഗി കൊടുക്കുന്നത് എല്ലുകളെ ബലമുള്ളതാക്കാൻ സഹായിക്കുകയും ഭാവിയിൽ ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുമെന്നാണ് ആരോ​ഗ്യ വി​ദ​ഗ്ധർ പറയുന്നത്. (Image Credits: Freepik)

4 / 5

റാഗി ഗ്ലൂറ്റൻ രഹിതവും ഉയർന്ന ഭക്ഷണ നാരുകളുള്ളതുമായ ഭക്ഷണമാണ്. കൂടാതെ, റാ​ഗിയിൽ ജിഐയുടെ അളവ് വളരെ കുറവാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ റാ​ഗി സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്. കൂടാതെ ക്യാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന കാൻസർ വിരുദ്ധ ഗുണങ്ങൾ റാഗിയിൽ അടങ്ങിയിട്ടുണ്ട്. റാഗിയിലെ ആൻ്റിഓക്‌സിഡൻ്റ് കാൻസർ കോശങ്ങളുടെ വളർച്ചയെയും തടസ്സപ്പെടുത്തുന്നു. (Image Credits: Freepik)

5 / 5

റാഗിയിൽ അടങ്ങിയിരിക്കുന്ന നാരുകൾ ഉയർന്ന കൊളസ്ട്രോൾ സാധ്യത കുറയ്ക്കുകയും ട്രൈഗ്ലിസറൈഡിൻ്റെ അളവ് കുറയ്ക്കാൻ സഹായിക്കുകയുെ ചെയ്യുന്നു. റാഗിയിലെ ഫിനോളിക് സംയുക്തങ്ങൾ ചർമ്മത്തിന് തിളക്കം നൽകാനും മുഖത്തെ ചുളിവുകൾ കുറയ്ക്കുന്നതിനും ചർമ്മം സുന്ദരമാക്കാനും സഹായകമാണ്. (Image Credits: Freepik)

ഈ സ്വപ്‌നങ്ങള്‍ കണ്ടാല്‍ ഭയപ്പെടേണ്ടാ; നല്ല കാലം വരുന്നു
മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?