സ്പെക്സിൽ ഞെട്ടിച്ച് നൂബിയ റെഡ് മാജിക്ക്; അപാര ഗെയിമിങ് എക്സ്പീരിയൻസുമായി പുതിയ മോഡലുകൾ | Nubia Red Magic 10 Pro Plus With Stunning Processor And Camera Lauches In China Malayalam news - Malayalam Tv9

Red Magic : സ്പെക്സിൽ ഞെട്ടിച്ച് നൂബിയ റെഡ് മാജിക്ക്; അപാര ഗെയിമിങ് എക്സ്പീരിയൻസുമായി പുതിയ മോഡലുകൾ

Published: 

14 Nov 2024 09:34 AM

Nubia Red Magic 10 Plus Pro : നൂബിയയുടെ റെഡ് മാജിക് 10 പ്രോ പ്ലസ്, റെഡ് മാജിക്ക് 10 പ്രോ എന്നീ മോഡലുകൾ പുറത്തിറങ്ങി. ചൈനീസ് മാർക്കറ്റിലാണ് ഗെയിമർമാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള രണ്ട് മോഡലുകൾ പുറത്തിറങ്ങിയത്.

1 / 5ഗെയിമർമാരെ ലക്ഷ്യമിട്ട് ഫോണുകൾ പുറത്തിറക്കുന്ന കമ്പനിയാണ് നൂബിയ. സെഡ്ടിഇയുടെ സബ് ബ്രാൻഡ് ആയ നൂബിയ ഇപ്പോൾ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കിയിരിക്കുകയാണ്. റെഡ് മാജിക് ശ്രേണിയിൽ റെഡ് മാജിക് 10 പ്രോ+, റെഡ് മാജിക് 10 പ്രോ എന്നീ മോഡലുകൾ ചൈനയിൽ പുറത്തിറങ്ങി. (Image Courtesy - Nubia Facebook)

ഗെയിമർമാരെ ലക്ഷ്യമിട്ട് ഫോണുകൾ പുറത്തിറക്കുന്ന കമ്പനിയാണ് നൂബിയ. സെഡ്ടിഇയുടെ സബ് ബ്രാൻഡ് ആയ നൂബിയ ഇപ്പോൾ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കിയിരിക്കുകയാണ്. റെഡ് മാജിക് ശ്രേണിയിൽ റെഡ് മാജിക് 10 പ്രോ+, റെഡ് മാജിക് 10 പ്രോ എന്നീ മോഡലുകൾ ചൈനയിൽ പുറത്തിറങ്ങി. (Image Courtesy - Nubia Facebook)

2 / 5

സ്നാപ്ഡ്രാഗൺ 8 എലീറ്റ് എക്സ്ട്രീം എഡിഷനാണ് ഫോണുകളുടെ ചിപ്സെറ്റ്. 24 ജിബി റാമും വൺ ടിബി ഇൻ്റേണൽ മെമ്മറിയും ഫോണിലുണ്ട്. ചാർജിംഗ് വേഗതയും ബാറ്ററി കപ്പാസിറ്റിയും ഒഴികെ രണ്ട് ഫോണുകളുടെയും ബാക്കി സ്പെക്സുകളൊക്കെ ഒരുപോലെയാണ്. (Image Courtesy - Nubia Facebook)

3 / 5

റെഡ് മാജിക് 10 പ്രോ+ൽ 7050 എംഎഎച്ചും ബാറ്ററിയും 120 വാട്ട് ഫാസ്റ്റ് ചാർജിംഗുമാണ് ഉള്ളത്. റെഡ് മാജിക് 10 പ്രോയിൽ 6500 എംഎഎച്ച് ബാറ്ററിയും 80 വാട്ട് ഫാസ്റ്റ് ചാർജിംഗുമാണ്. രണ്ട് മോഡലുകളിലും 1.5 കെ റെസല്യൂഷൻ ഡിസ്പ്ലേയും ട്രിപ്പിൾ റിയർ ക്യാമറയും ഉണ്ട്. (Image Courtesy - Nubia Facebook)

4 / 5

ഇരു ഫോണുകളിലും 50 മെഗാപിക്സൽ ഒമ്നിവിഷൻ സെൻസർ ക്യാമറയാണ് റിയർ ക്യാമറ സെറ്റപ്പിലെ പ്രധാന ക്യാമറ. 50 മെഗാപിക്സൽ അൾട്രാവൈഡ് സെൻസറും 2 മെഗാപിക്സൽ മാക്രോ സെൻസർ ക്യാമറയുമാണ് മറ്റ് രണ്ടെണ്ണം. 16 മെഗാപിക്സൽ ക്യാമറയാണ് സെൽഫി ക്യാം ആയി ഉള്ളത്. (Image Courtesy - Nubia Facebook)

5 / 5

റെഡ് മാജിക് 10 പ്രോ+ വില ആരംഭിക്കുന്നത് ഇന്ത്യൻ കറൻസിയിൽ 72,000 രൂപ മുതലാണ്. 16 ജിബി + 512 ജിബി വേരിയൻ്റാണ് ഇത്. 24 ജിബി + 1 ടിബിയുടെ ടോപ്പ് വേരിയൻ്റിന് 88,000 രൂപ നൽകണം. റെഡ് മാജിക് 10 പ്രോ 1,11,000 രൂപ നൽകിയാലേ വാങ്ങാനാവൂ. (Image Courtesy - Nubia Facebook)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ