പൊളിച്ചടുക്കി പാട്ട് കേൾക്കാം; 2.1 ചാനൽ ഓഡിയോ സിസ്റ്റവുമായി നൂബിയ മ്യൂസിക് 2 വിപണിയിൽ | Nubia Music 2 Featuring 2.1 Channel Audio System And Three Full Range Speakers Launches In The Malaysian Market Malayalam news - Malayalam Tv9

Nubia Music 2: പൊളിച്ചടുക്കി പാട്ട് കേൾക്കാം; 2.1 ചാനൽ ഓഡിയോ സിസ്റ്റവുമായി നൂബിയ മ്യൂസിക് 2 വിപണിയിൽ

Published: 

08 Jan 2025 19:34 PM

Nubia Music 2 Launches In The Malaysian Market: സംഗീതപ്രേമികളെ ലക്ഷ്യം വച്ചുകൊണ്ടുള്ള നൂബിയ മ്യൂസിക് 2 വിപണിയിലെത്തി. 2.1 ചാനൽ ഓഡിയോ സിസ്റ്റവും മൂന്ന് ഫുൾ റേഞ്ച് സ്പീക്കറുകളും സഹിതമാണ് ഫോൺ വിപണിയിലെത്തിയത്.

1 / 5നൂബിയ മ്യൂസികിൻ്റെ രണ്ടാം തലമുറയായി നൂബിയ മ്യൂസിക് 2 വിപണിയിൽ. മലേഷ്യൻ വിപണിയിലാണ് നൂബിയ മ്യൂസിക് 2 അവതരിപ്പിച്ചത്. 2.1 ചാനൽ ഓഡിയോ സിസ്റ്റവും മൂന്ന് ഫുൾ റേഞ്ച് സ്പീക്കറുകളും സഹിതമാണ് സംഗീതപ്രേമികൾക്കായി നൂബിയ മ്യൂസിക് 2 വിപണിയിലെത്തിയത്. (Image Courtesy - Social Media)

നൂബിയ മ്യൂസികിൻ്റെ രണ്ടാം തലമുറയായി നൂബിയ മ്യൂസിക് 2 വിപണിയിൽ. മലേഷ്യൻ വിപണിയിലാണ് നൂബിയ മ്യൂസിക് 2 അവതരിപ്പിച്ചത്. 2.1 ചാനൽ ഓഡിയോ സിസ്റ്റവും മൂന്ന് ഫുൾ റേഞ്ച് സ്പീക്കറുകളും സഹിതമാണ് സംഗീതപ്രേമികൾക്കായി നൂബിയ മ്യൂസിക് 2 വിപണിയിലെത്തിയത്. (Image Courtesy - Social Media)

2 / 5

2024ലാണ് നൂബിയ മ്യൂസിക് ആദ്യ തലമുറ പുറത്തിറങ്ങിയത്. ഇതിൻ്റെ രണ്ടാം തലമുറയാണ് നൂബിയ മ്യൂസിക് 2. 95 ഡെസിബൽ വരെ ശബ്ദം ഈ ഫോണിലുണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. ഇതേ തരത്തിലുള്ള മറ്റ് മൊബൈൽ ഫോണുകൾ പരിഗണിക്കുമ്പോൾ 600 മടങ്ങ് ശബ്ദം നൂബിയ മ്യൂസിക് 2വിലുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. (Image Courtesy - Social Media)

3 / 5

ഡിടിഎസ്: എക്സ്, ഹെഡ് ട്രാക്ക്ഡ് സ്പാഷ്യൽ ഓഡിയോ എന്നിങ്ങനെ വിവിധ ഓഡിയോ ഫീച്ചറുകളും ഫോണിലുണ്ട്. 50 മെഗാപിക്സലിൻ്റെ പ്രധാന ക്യാമറയടക്കം ഡ്യുവൽ ക്യാമറയാണ് പിൻഭാഗത്ത്. സൈഡ് മൗണ്ടിങ് ഫിംഗർപ്രിൻ്റ് സെൻസറും 5000 എംഎഎച്ച് ബാറ്ററിയും ഫോണിൻ്റെ മറ്റ് ഫീച്ചറുകളാണ്. (Image Courtesy - Social Media)

4 / 5

6.87 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക. നാല് ജിബി റാം എട്ട് ജിബി വരെ ഉയർത്താനാവും. 128 ജിബി സ്റ്റോറേജും ഫോനിലുണ്ട്. ആൻഡ്രോയ്ഡ് 14ലാണ് ഫോൺ പ്രവർത്തിക്കുക. എഐ സാങ്കേതികവിദ്യയടക്കമാണ് റിയർ ക്യാമറ. അഞ്ച് മെഗാപിക്സലാണ് സെൽഫി ക്യാമറ. (Image Courtesy - Social Media)

5 / 5

എഐ ഫോട്ടോ എഡിറ്റിങ് ടൂളുകളും കൊളാപ്സിബിൾ ഡൈനാമിക് ഐലൻഡ് പോലെയുള്ള ലൈവ് ഐലൻഡും ഫോണിലുണ്ട്. 10 വാട്ടിൻ്റെ ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടും ഫോണിൻ്റെ പ്രത്യേകതയാണ്. മലേഷ്യൻ വിപണിയിൽ നൂബിയ മ്യൂസിക് 2 ഫോണിൻ്റെ വില ഇന്ത്യൻ കറൻസിയിൽ ഏകദേശം 7400 രൂപയാണ്. (Image Courtesy - Social Media)

സ്റ്റീവ് ജോബ്സിൻ്റെ പത്ത് വിജയരഹസ്യങ്ങൾ
ഈന്തപ്പഴം പാലിൽ കുതിർത്ത് കഴിക്കാം, ഞെട്ടിക്കുന്ന ഗുണം
'ബി​ഗ് ബോസിൽ കാലുകുത്തില്ല'; ദിയ കൃഷ്ണ
കിഡ്നിക്ക് ഒന്നും വരില്ല, ഇവ കഴിക്കാം