നത്തിങിൻ്റെ പുതിയ പ്രൊഡക്റ്റ് ലോഞ്ച് മാർച്ച് നാലിന്; നതിങ് ഫോൺ മൂന്ന് ആവാമെന്ന് അഭ്യൂഹം | Nothing Phone 3 may Launch On March 4 at new product event check Expected Price, Design, features Malayalam news - Malayalam Tv9

Nothing Phone 3: നത്തിങിൻ്റെ പുതിയ പ്രൊഡക്റ്റ് ലോഞ്ച് മാർച്ച് നാലിന്; നതിങ് ഫോൺ മൂന്ന് ആവാമെന്ന് അഭ്യൂഹം

abdul-basith
Updated On: 

28 Jan 2025 12:37 PM

Nothing Phone 3 To Be Introduced Soon: നത്തിങ് ഫോണിൻ്റെ ഏറ്റവും പുതിയ മോഡൽ നതിങ് ഫോൺ 3 മാർച്ച് നാലിന് അവതരിപ്പിക്കപ്പെടുമെന്ന് റിപ്പോർട്ട്. നതിങ് ഫോൺ 3, നതിങ് ഫോൺ 3എ എന്നീ മോഡലുകൾ ഒരുമിച്ച് പുറത്തിറങ്ങുമെന്നാണ് സൂചന.

1 / 5നത്തിങിൻ്റെ പുതിയ പ്രൊഡക്റ്റ് ലോഞ്ച് മാർച്ച് നാലാം തീയതി നടക്കും. നാലിന് ഏത് പ്രൊഡക്റ്റാണ് അവതരിപ്പിക്കപ്പെടുക എന്ന് വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയ അഭ്യൂഹങ്ങളനുസരിച്ച് നത്തിങ് ഫോൺ മൂന്ന് ആവും മാർച്ച് നാലിന് പുറത്തിറങ്ങുക. നത്തിങ് ഫോൺ 3, നത്തിങ് ഫോൺ 3എ എന്നീ മോഡലുകൾ പുറത്തിറങ്ങുമെന്നാണ് സൂചന. (Image Courtesy- Social Media)

നത്തിങിൻ്റെ പുതിയ പ്രൊഡക്റ്റ് ലോഞ്ച് മാർച്ച് നാലാം തീയതി നടക്കും. നാലിന് ഏത് പ്രൊഡക്റ്റാണ് അവതരിപ്പിക്കപ്പെടുക എന്ന് വ്യക്തമല്ലെങ്കിലും സോഷ്യൽ മീഡിയ അഭ്യൂഹങ്ങളനുസരിച്ച് നത്തിങ് ഫോൺ മൂന്ന് ആവും മാർച്ച് നാലിന് പുറത്തിറങ്ങുക. നത്തിങ് ഫോൺ 3, നത്തിങ് ഫോൺ 3എ എന്നീ മോഡലുകൾ പുറത്തിറങ്ങുമെന്നാണ് സൂചന. (Image Courtesy- Social Media)

2 / 5നത്തിങ് കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വിഡിയോ പുറത്തുവിട്ടത്. മൊബൈൽ ഫോണിൻ്റെ റിയർ ഭാഗമാണ് വിഡിയോയിലുള്ളത്. പുതിയ ഡിവൈസ് ഫ്ലിപ്കാർട്ടിലൂടെ ഔദ്യോഗികമായാവും വില്പന. ഇതും ടീസർ വിഡിയോയിലുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. (Image Courtesy- Social Media)

നത്തിങ് കമ്പനി തന്നെയാണ് ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള വിഡിയോ പുറത്തുവിട്ടത്. മൊബൈൽ ഫോണിൻ്റെ റിയർ ഭാഗമാണ് വിഡിയോയിലുള്ളത്. പുതിയ ഡിവൈസ് ഫ്ലിപ്കാർട്ടിലൂടെ ഔദ്യോഗികമായാവും വില്പന. ഇതും ടീസർ വിഡിയോയിലുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. (Image Courtesy- Social Media)

3 / 5'പവർ ഇൻ പെഴ്സ്പക്ടീവ്' എന്ന കുറിപ്പോടെയാണ് തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ നത്തിങ് ബ്രാൻഡ് തിങ്കളാഴ്ച ടീസർ വിഡിയോ പുറത്തുവിട്ടത്. ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ് ലോഞ്ച് ഇവൻ്റ് ആരംഭിക്കുക. മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാണ് ലോഞ്ചിങ്. (Image Courtesy- Social Media)

'പവർ ഇൻ പെഴ്സ്പക്ടീവ്' എന്ന കുറിപ്പോടെയാണ് തങ്ങളുടെ എക്സ് ഹാൻഡിലിലൂടെ നത്തിങ് ബ്രാൻഡ് തിങ്കളാഴ്ച ടീസർ വിഡിയോ പുറത്തുവിട്ടത്. ഇന്ത്യൻ സമയം വൈകുന്നേരം 3.30നാണ് ലോഞ്ച് ഇവൻ്റ് ആരംഭിക്കുക. മൊബൈൽ വേൾഡ് കോൺഗ്രസിൽ വച്ചാണ് ലോഞ്ചിങ്. (Image Courtesy- Social Media)

4 / 5

നത്തിങ് ഫോണിൻ്റേതായി ആകെ ഇതുവരെ ഇറങ്ങിയത് മൂന്ന് ഫോണുകളാണ്. നത്തിങ് ഫോൺ 1, നത്തിങ് ഫോൺ 2, നത്തിങ് ഫോൺ 2എ എന്നീ മോഡലുകളാണ് നത്തിങിൻ്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. നത്തിങ് ഫോൺ 3, നത്തിങ് ഫോൺ 3എ എന്നീ മോഡലുകൾ പുറത്തിറങ്ങുമ്പോൾ ആകെ അഞ്ച് ഫോണുകളാവും. (Image Courtesy- Social Media)

5 / 5

ആൻഡ്രോയ്ഡ് 15 അടിസ്ഥാനമാക്കി നത്തിങ് ഒഎസ് 3.1ലാണ് നതിങ് ഫോൺ 3, നതിങ് ഫോൺ 3എ എന്നീ മോഡലുകൾ പ്രവർത്തിക്കുക. യുഐയിൽ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടാവുമെന്നും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസുമായി ബന്ധപ്പെട്ട ഫീച്ചറുകൾ ഫോണിലുണ്ടാവുമെന്നും സൂചനകളുണ്ട്. (Image Courtesy- Social Media)

ചോറ് കഴിക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കാതെ പോകരുത്
മാമ്പഴം കഴുകിയിട്ട് മാത്രം കാര്യമില്ല, ഇങ്ങനെ ചെയ്യണം
ആരാകും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍?
മണത്തിലും ഗുണത്തിലും കേമനാണ് ഏലയ്ക്ക