മിഠായി തെരുവ് - എസ്.കെ. പൊട്ടെക്കാടിനെ അറിഞ്ഞവരും കോഴിക്കോടിനെ നെഞ്ചേറ്റിയവരും മറക്കാത്ത അല്ലെങ്കിൽ എന്നും കണ്ടുകൊണ്ടിരിക്കുന്ന മിഠായിത്തെരുവ് കോഴിക്കോടിന് ഒരു വികാരമാണ്. ഇന്നും ആ തെരുവോരങ്ങളിൽ എട്ടുകാലി മമ്മൂഞ്ഞും മണ്ടൻ മുത്തപ്പയുമെല്ലാം ഉണ്ടാകുമെന്നു തോന്നാത്തവർ ആരുണ്ട്.