സ്കൂൾ തുറക്കുന്നതിന്റെ ആഴ്ചകൾക്കു മുമ്പേ മഴയെത്തിയിട്ടുണ്ടാകും. മാമ്പഴക്കാലത്തിൻ്റെ അവസാനമെത്തുന്ന മഴയിൽ വഴിയും പുഴയും നിറയും. നിറയുന്ന പറമ്പിന്റെ അതിരുകളിലെ കൈത്തോടുകളിൽ തോർത്തുമായി മീൻ പിടിക്കാനും കളിക്കാനും എത്തുമ്പോൾ കൂടെ കൗതുകം നിറച്ച കണ്ണുമായി മുതിർന്ന കുട്ടികളുടെ പ്രവർത്തികൾ നോക്കിയിരിക്കുന്ന സംഘത്തിലെ ഇളയവർ ഒരു കാഴ്ച തന്നെയാണ്. ( ഫോട്ടോ കടപ്പാട് - pinterest)