അസുഖങ്ങള്‍ വിട്ടുമാറുന്നില്ലെ? വീട്ടിലെ നോണ്‍സ്റ്റിക് പാത്രം ഒന്ന് മാറ്റി നോക്കൂ | nonstick cookwares can cause teflon flu reasons and precautions in malayalam Malayalam news - Malayalam Tv9

Teflon Flu: അസുഖങ്ങള്‍ വിട്ടുമാറുന്നില്ലെ? വീട്ടിലെ നോണ്‍സ്റ്റിക് പാത്രം ഒന്ന് മാറ്റി നോക്കൂ

Updated On: 

28 Aug 2024 10:00 AM

Teflon Flu Reason: നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. വീടായാല്‍ കുറച്ചധികം നോണ്‍സ്റ്റിക് പാത്രങ്ങള്‍ വേണമെന്ന് ചിന്തിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം ആളുകളും. എന്നാല്‍ ഇങ്ങനെ നോണ്‍സ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നത് നല്ലതാണെന്ന് തോന്നുന്നുണ്ടോ?

1 / 6നോണ്‍സ്റ്റിക് പാത്രങ്ങള്‍ അമിതമായി ചൂടാകുമ്പോള്‍ ഒരു വിഷവാതകം പുറത്തുവരും. ഈ പുറത്തുവരുന്ന ടെഫ്‌ളോണ്‍ വാതകം ടെഫ്‌ളോണ്‍ പനിക്ക് കാരണമാകും. (Photo by Unsplash)

നോണ്‍സ്റ്റിക് പാത്രങ്ങള്‍ അമിതമായി ചൂടാകുമ്പോള്‍ ഒരു വിഷവാതകം പുറത്തുവരും. ഈ പുറത്തുവരുന്ന ടെഫ്‌ളോണ്‍ വാതകം ടെഫ്‌ളോണ്‍ പനിക്ക് കാരണമാകും. (Photo by Unsplash)

2 / 6

പനി, ചുമ, തലവേദന, ശ്വാസതടസ്സം, തലകറക്കം, ക്ഷീണം, ഛര്‍ദി, തൊണ്ടവീക്കം, സന്ധിവേദന, പേശിവേദന എന്നിവയാണ് ടെഫ്‌ളോണ്‍ പനി ബാധിച്ചവരില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍. (Photo by Unsplash)

3 / 6

പോളിടെറ്റ്രാഫ്‌ളുറോ എത്തിലീന്‍ എന്നറിയപ്പെടുന്ന കാര്‍ബണും ഫ്ളൂറിനും ചേര്‍ന്ന കൃത്രിമ രാസവസ്തുവാണ് ടെഫ്‌ലോണ്‍. ഇതാണ് പാത്രങ്ങള്‍ക്ക് ഒട്ടിപ്പിടിക്കാത്ത തരത്തിലുള്ള ഉപരിതലം നല്‍കുന്നത്. ടെഫ്‌ളോണ്‍ എന്ന മെറ്റീരിയല്‍ കൊണ്ട് പൊതിഞ്ഞ നോണ്‍സ്റ്റിക് പാനുകള്‍ ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമാണെന്നാണ് പറയപ്പെടുന്നത്. (Photo by Unsplash)

4 / 6

എന്നാല്‍ ഇത് 250 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ചൂടാക്കുമ്പോള്‍ പാത്രത്തിന്റെ കോട്ടിങ് ഇളകും. ഈ ഓക്‌സിഡൈസ്ഡും ഫ്‌ളൂറിനേറ്റഡുമായ പദാര്‍ത്ഥങ്ങള്‍ വായുവില്‍ കലരും. ഈ വിഷവാതകം ശ്വസിക്കുന്നവരിലാണ് ടെഫ്‌ളോണ്‍ പനി കാണപ്പെടുന്നത്. (Photo by Unsplash)

5 / 6

നോണ്‍സ്റ്റിക് പാത്രങ്ങള്‍ അതിവേഗം ചൂടാവും എന്നുള്ളത് കൊണ്ടുതന്നെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഇല്ലാതെ പാത്രങ്ങള്‍ വെറുതെ ചൂടാക്കാതിരിക്കുക. നോണ്‍സ്റ്റിക് പാത്രങ്ങളില്‍ ഭക്ഷണം ഇളക്കാന്‍ ഉപയോഗിക്കുന്ന തവിയും മറ്റ് ഉപകരണങ്ങളും മരം കൊണ്ടുണ്ടാക്കിയതാണെങ്കില്‍ അത്രയും നല്ലത്. നോണ്‍സ്റ്റിക് പാത്രങ്ങള്‍ കഴുകി വൃത്തിയാക്കാന്‍ സ്‌പോഞ്ച് പോലുള്ള വസ്തുക്കള്‍ മാത്രം ഉപയോഗിക്കുക. അലുമിനിയം, സ്റ്റീല്‍ സ്‌ക്രൂബ്ബറുകള്‍, ഉപയോഗിക്കാതിരിക്കുക. (photo by Unsplash)

6 / 6

അടുക്കളയില്‍ മതിയായ വായു സഞ്ചാരം ഉണ്ടെന്നു ഉറപ്പു വരുത്തുക. പഴകിയതും കോട്ടിങ് പോയതുമായ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം പുതിയ പാത്രങ്ങള്‍ വാങ്ങാം. നോണ്‍സ്റ്റിക് പാത്രങ്ങള്‍ക്കു പകരം സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍, കാസറ്റ് അയണ്‍ പോലുള്ള മെറ്റീരിയല്‍ കൊണ്ടുണ്ടാക്കിയ പാത്രങ്ങള്‍ ഉപയോഗിക്കാം. (Photo by Unsplash)

ജസ്പ്രീത് ബുംറ ഐസിസിയുടെ ഡിസംബറിലെ താരം
ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?