'പ്രേമത്തിന് ശേഷം നിനക്ക് ചെയ്യാന്‍ പറ്റിയ സിനിമയല്ല ഇത്'; വിനീതിന്റെ ഉപദേശത്തെ കുറിച്ച് നിവിന്‍ | Nivin Pauly talks about Vineeth Sreenivasan's advice before doing Jacobinte Swargarajyam movie Malayalam news - Malayalam Tv9

Nivin Pauly: ‘പ്രേമത്തിന് ശേഷം നിനക്ക് ചെയ്യാന്‍ പറ്റിയ സിനിമയല്ല ഇത്’; വിനീതിന്റെ ഉപദേശത്തെ കുറിച്ച് നിവിന്‍

shiji-mk
Updated On: 

10 Feb 2025 21:37 PM

Nivin Pauly About Vineeth Sreenivasan: അടുത്ത സൂപ്പര്‍സ്റ്റാര്‍ എന്ന പേരില്‍ അറിയപ്പെട്ട താരമായിരുന്നു നിവിന്‍ പോളി. നിവിന്‍ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും കാണാന്‍ ഒരുകാലത്ത് തിയേറ്ററുകളില്‍ ആളുകള്‍ നിറഞ്ഞിരുന്നു. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന സിനിമയ്ക്ക് ശേഷം നിവിന്‍ യുഗത്തിന് തുടക്കമിടുകയായിരുന്നു.

1 / 5മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രം ഹിറ്റായതിന് പിന്നാലെ ഒട്ടനവധി ചിത്രങ്ങളാണ് നിവിന്‍ പോളിയെ തേടിയെത്തിയത്. നേരം, തട്ടത്തിന്‍ മറയത്ത്, പ്രേമം തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി. പിന്നീട് വലിയ ഹിറ്റുകളൊന്നും താരത്തിന് ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. (Image Credits: Instagram)

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രം ഹിറ്റായതിന് പിന്നാലെ ഒട്ടനവധി ചിത്രങ്ങളാണ് നിവിന്‍ പോളിയെ തേടിയെത്തിയത്. നേരം, തട്ടത്തിന്‍ മറയത്ത്, പ്രേമം തുടങ്ങിയ ചിത്രങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി. പിന്നീട് വലിയ ഹിറ്റുകളൊന്നും താരത്തിന് ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. (Image Credits: Instagram)

2 / 5വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രമാണ് നിവിന് അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്. നിവിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ആ ചിത്രം. നിവിന്‍ പോളി-വിനീത് ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. (Image Credits: Instagram)

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ചിത്രമാണ് നിവിന് അല്‍പമെങ്കിലും ആശ്വാസം നല്‍കിയത്. നിവിന്റെ ഗംഭീര തിരിച്ചുവരവ് കൂടിയായിരുന്നു ആ ചിത്രം. നിവിന്‍ പോളി-വിനീത് ശ്രീനിവാസന്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗരാജ്യം. (Image Credits: Instagram)

3 / 5ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയുടെ സമയത്താണ് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ കഥ കേള്‍ക്കുന്നതെന്നാണ് നിവിന്‍ പോളി പറയുന്നത്. എന്നാല്‍ ആ കഥാപാത്രം ചെയ്യുന്നതില്‍ നിന്നും തന്നെ വിനീത് വിലക്കിയിരുന്നുവെന്നും നിവിന്‍ പറയുന്നുണ്ട്. (Image Credits: Instagram)

ഒരു വടക്കന്‍ സെല്‍ഫി എന്ന സിനിമയുടെ സമയത്താണ് ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിന്റെ കഥ കേള്‍ക്കുന്നതെന്നാണ് നിവിന്‍ പോളി പറയുന്നത്. എന്നാല്‍ ആ കഥാപാത്രം ചെയ്യുന്നതില്‍ നിന്നും തന്നെ വിനീത് വിലക്കിയിരുന്നുവെന്നും നിവിന്‍ പറയുന്നുണ്ട്. (Image Credits: Instagram)

4 / 5

ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലെ വേഷം വിനീതിന് ചെയ്യാനുള്ള പ്ലാനായിരുന്നു. കഥ കേട്ടപ്പോള്‍ തനിക്ക് ചെയ്യണമെന്ന് തോന്നി. എവിടെ പോയാലും ഈ സിനിമയെ കുറിച്ചുള്ള ചിന്തയായിരുന്നു. കുറച്ച് ദിവസം കഴിഞ്ഞ് വിനീതിനെ വിളിച്ച് ആ വേഷം തനിക്ക് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. (Image Credits: Instagram)

5 / 5

എന്നാല്‍ അവന്‍ സമ്മതിച്ചില്ല, പിന്നീട് ഷാന്‍ റഹ്‌മാനെ കൊണ്ടും അജു വര്‍ഗീസിനെ കൊണ്ടും റെക്കമെന്റ് ചെയ്യിപ്പിച്ചു. പ്രേമത്തിന് ശേഷം നിനക്ക് ചെയ്യാന്‍ പറ്റിയ ചിത്രമല്ലിതെന്നാണ് അവന്‍ പറഞ്ഞത്. എന്നാലും താന്‍ പിന്മാറിയില്ല, അവസാനം വിനീത് സമ്മതിക്കുകയായിരുന്നുവെന്നും നിവിന്‍ പോളി പറയുന്നു. (Image Credits: Instagram)

യുദ്ധ സാഹചര്യത്തിൽ ചെയ്യേണ്ട കാര്യങ്ങൾ
വീട്ടിൽ സൂക്ഷിക്കേണ്ട ജിം ഉപകരണങ്ങൾ
സംഘർഷം; അടച്ചത് 24 വിമാനത്താവളങ്ങൾ, പട്ടിക പരിശോധിക്കാം
എന്തുകൊണ്ട് ഓട്സ് കഴിക്കണം?