ബജറ്റ് പ്രഖ്യാപന വേളയില്‍ നിര്‍മല സീതാരാമന്‍ തിളങ്ങിയ സാരികള്‍ പരിചയപ്പെടാം | Nirmala Sitharaman Budget Sarees through the five years the complete details are here Malayalam news - Malayalam Tv9

Nirmala Sitharaman Budget Sarees: ബജറ്റ് പ്രഖ്യാപന വേളയില്‍ നിര്‍മല സീതാരാമന്‍ തിളങ്ങിയ സാരികള്‍ പരിചയപ്പെടാം

Published: 

23 Jul 2024 11:26 AM

Budget 2024: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റും കേന്ദ്ര ധനമന്ത്രി എന്ന നിലയില്‍ താന്‍ അവതരിപ്പിക്കുന്ന ഏഴാം ബജറ്റും അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മല സീതാരാമന്‍. തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന ബഹുമതിയും ഇനി നിര്‍മലയ്ക്ക് സ്വന്തം.

1 / 8മൂന്നാം

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റും കേന്ദ്ര ധനമന്ത്രി എന്ന നിലയില്‍ താന്‍ അവതരിപ്പിക്കുന്ന ഏഴാം ബജറ്റും അവതരിപ്പിച്ചിരിക്കുകയാണ് നിര്‍മല സീതാരാമന്‍. തുടര്‍ച്ചയായി ഏഴ് ബജറ്റുകള്‍ അവതരിപ്പിക്കുന്ന ധനമന്ത്രി എന്ന ബഹുമതിയും ഇനി നിര്‍മലയ്ക്ക് സ്വന്തം. Social Media Image

2 / 8

സാരിയോടുള്ള നിര്‍മല സീതാരാമന്റെ അടുപ്പം വളരെ പ്രസിദ്ധമാണ്. മുന്‍ വര്‍ഷങ്ങളിലെ ബജറ്റ് അവതരണത്തില്‍ നിര്‍മല ധരിച്ച സാരികള്‍ ഇതാ. Social Media Image

3 / 8

തന്റെ ആദ്യ ബജറ്റ് അവതരണത്തിനായി സ്വര്‍ണ ബോര്‍ഡറുകളുള്ള പിങ്ക് മംഗല്‍ഗിരി സില്‍ക്ക് സാരിയായിരുന്നു നിര്‍മല തിരഞ്ഞെടുത്തിരുന്നത്. Social Media Image

4 / 8

2020ലെ ബജറ്റിനായി നീല ബോര്‍ഡറുള്ള മഞ്ഞ സില്‍ക്ക് സാരിയായിരുന്നു മന്ത്രി ധരിച്ചിരുന്നത്. ഹൈന്ദവ വിശ്വാസപ്രകാരം മഞ്ഞ നിറത്തെ ശുഭകരമായാണ് കണക്കാക്കുന്നത്. അത് പ്രത്യാശയുടെയും സമൃദ്ധിയുടെയും പ്രതീകമാണ്. Social Media Image

5 / 8

2021ലെ ബജറ്റ് അവതരണത്തില്‍ തെലങ്കാനയില്‍ നിന്നുള്ള പോച്ചംപള്ളി സില്‍ക്ക് സാരിയാണ് നിര്‍മല ധരിച്ചിരുന്നത്. കൈകൊണ്ട് നെയ്ത സാരിയില്‍ ഇക്കാറ്റ് ഡിസൈന്‍ ആയിരുന്നു നല്‍കിയിരുന്നത്. Social Media Image

6 / 8

2022ല്‍ ബോംകായ് സാരി ധരിച്ചുകൊണ്ട് പ്രാദേശിക കരകൗശലവും കലയും കൂടുതല്‍ പ്രോത്സാഹിപ്പിച്ചു. ഒഡീഷയുടെ കൈത്തറി പാരമ്പര്യത്തോടുള്ള ആദരസൂചകമായാണ് മെറൂണിന്റെയും സ്വര്‍ണ്ണത്തിന്റെയും ബോര്‍ഡറുകളുള്ള സാരി ധരിച്ചത്. ഒഡീഷയിലെ ഗഞ്ചം ജില്ലയിലെ ബോംകായ് ഗ്രാമത്തിലാണ് ബോംകായ് സാരികള്‍ നിര്‍മ്മിക്കുന്നത്. Social Media Image

7 / 8

2023ല്‍ ധനമന്ത്രി ചുവന്ന പട്ട് സാരിയാണ് ധരിച്ചത്. കര്‍ണാടകയിലെ ധാര്‍വാഡ് മേഖലയില്‍ നിന്നുള്ള കസൂട്ടി എംബ്രോയ്ഡറിയാണ് കറുത്ത ക്ഷേത്രത്തിന്റെ രൂപരേഖയിലുള്ള ബോര്‍ഡറുകള്‍ സൂചിപ്പിക്കുന്നത്. Social Media Image

8 / 8

2024ല്‍, പശ്ചിമ ബംഗാളില്‍ നിന്നുള്ള കരകൗശലമായ കാന്ത എംബ്രോയിഡറി കൊണ്ട് അലങ്കരിച്ച നീല ടസാര്‍ സില്‍ക്ക് സാരിയാണ് ധനമന്ത്രി ധരിച്ചത്. Social Media Image

Follow Us On
സ്വന്തം മുഖമാണെങ്കിലും ഉറക്കമുണര്‍ന്നയുടന്‍ കണ്ടാല്‍ ഫലം നെഗറ്റീവ്‌
നെയിൽ പോളിഷ് ചെയ്യാം; അതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
അയ്യോ ജീന്‍സ് കഴുകല്ലേ! കഴുകാതെ തന്നെ ദാ ഇത്രയും നാള്‍ ഉപയോഗിക്കാം
ഓണാശംസ നേര്‍ന്ന് വിജയ്ക്ക് ട്രോൾ മഴ
Exit mobile version