കേരളത്തിലെ ആളുകളെ പോലെയല്ല തമിഴര്‍, അവര്‍ സ്‌നേഹം പ്രകടിപ്പിക്കും: നിഖില വിമല്‍ | Nikhila Vimal talks about how people in Tamil Nadu treat her after the movie Vaazhai and shares the experience with malayali fans Malayalam news - Malayalam Tv9

Nikhila Vimal: കേരളത്തിലെ ആളുകളെ പോലെയല്ല തമിഴര്‍, അവര്‍ സ്‌നേഹം പ്രകടിപ്പിക്കും: നിഖില വിമല്‍

shiji-mk
Updated On: 

21 Feb 2025 21:41 PM

Nikhila Vimal About Her Tamil Fans: മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് നിഖില വിമല്‍. മലയാളത്തിന് പുറമെ തമിഴിലും താരം സിനിമകളിലൂടെ കയ്യടി നേടി കഴിഞ്ഞു. താരം വേഷമിടുന്ന എല്ലാ ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളാണ് എന്നതാണ് പ്രത്യേകത.

1 / 5സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് നിഖില വിമല്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒട്ടനവധി സിനിമകളാണ് താരത്തെ തേടിയെത്തിയത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈ എന്ന തമിഴ് ചിത്രത്തിലൂടെയും നിഖില ശ്രദ്ധിക്കപ്പെട്ടു. (Image Credits: Instagram)

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഭാഗ്യദേവത എന്ന ചിത്രത്തിലൂടെയാണ് നിഖില വിമല്‍ സിനിമാ ജീവിതം ആരംഭിക്കുന്നത്. പിന്നീട് ഒട്ടനവധി സിനിമകളാണ് താരത്തെ തേടിയെത്തിയത്. മാരി സെല്‍വരാജ് സംവിധാനം ചെയ്ത വാഴൈ എന്ന തമിഴ് ചിത്രത്തിലൂടെയും നിഖില ശ്രദ്ധിക്കപ്പെട്ടു. (Image Credits: Instagram)

Twitter
2 / 5വാഴൈ വലിയ വിജയമായതോടെ നിഖിലയ്ക്ക് തമിഴ്‌നാട്ടിലും ഇപ്പോള്‍ ആരാധകരുണ്ട്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആരാധകരുടെ വ്യത്യാസങ്ങളെ കുറിച്ചും അവര്‍ എങ്ങനെയാണ് സ്‌നേഹം പ്രകടിപ്പിക്കുന്നത് എന്നതിനെ കുറിച്ചെല്ലാം സംസാരിക്കുകയാണ് നിഖില വിമല്‍. മാതൃഭൂമിയോടായിരുന്നു പ്രതികരണം. (Image Credits: Instagram)

വാഴൈ വലിയ വിജയമായതോടെ നിഖിലയ്ക്ക് തമിഴ്‌നാട്ടിലും ഇപ്പോള്‍ ആരാധകരുണ്ട്. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആരാധകരുടെ വ്യത്യാസങ്ങളെ കുറിച്ചും അവര്‍ എങ്ങനെയാണ് സ്‌നേഹം പ്രകടിപ്പിക്കുന്നത് എന്നതിനെ കുറിച്ചെല്ലാം സംസാരിക്കുകയാണ് നിഖില വിമല്‍. മാതൃഭൂമിയോടായിരുന്നു പ്രതികരണം. (Image Credits: Instagram)

3 / 5

'അവിടെ ഓഡിയന്‍സ് കുറച്ചുകൂടി ലൗഡാണ്. ഇവിടെ ഉള്ള ആളുകളേക്കാളും അവര്‍ കുറച്ചുകൂടി എക്‌സ്പ്രസീവാണ്. ഇവിടെ നമ്മളിപ്പോള്‍ പുറത്തിറങ്ങി കഴിഞ്ഞാല്‍ അധികം എക്‌സ്പ്രസീവായിട്ടുള്ള ആളുകളെ കുറച്ചെ കാണുകയുള്ളു. അത് ഒരു തരത്തില്‍ പറഞ്ഞാല്‍ നമ്മളെ ശല്യപ്പെടുത്തേണ്ട എന്ന് ചിന്തിക്കുന്നത് കൊണ്ടാകാം. നമ്മളെ ഇഷ്ടമുള്ളവര്‍ വളരെ കുറച്ചുപേര്‍ വന്നിട്ട് ചിലപ്പോള്‍ സംസാരിക്കും എന്നതല്ലാതെ വേറെ ഒന്നുമില്ല. (Image Credits: Instagram)

4 / 5

എന്നാല്‍ അവിടെ നേരെ തിരിച്ചാണ്. അവിടെ നിങ്ങളെ ഒരാള്‍ക്ക് ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ നിങ്ങളെ ഭയങ്കരമായിട്ട് കൊണ്ടുനടക്കും. അങ്ങനെ കുറച്ചുകൂടി എക്‌സ്പ്രസീവും ലൗഡുമായിട്ടുള്ള ഓഡിയന്‍സാണ്. ഓഡിയന്‍സുമായിട്ട് കുറെകൂടി ഇടപഴകാന്‍ സാധ്യതയുള്ള സ്ഥലമാണ്. വാഴൈ ഇറങ്ങിയ സമയത്ത് തന്നെയായിരുന്നു അഴകിയ ലൈലയും, നമ്മളെ കണ്ട് കഴിഞ്ഞാല്‍ അഴകിയ ലൈലയും, പൂങ്കുഴലി ടീച്ചര്‍ എന്നെല്ലാം പറയും. (Image Credits: Instagram)

5 / 5

നമ്മളെ അങ്ങനെ തിരിച്ചറിയില്ല എന്നെല്ലാം വിചാരിക്കുമല്ലോ പക്ഷെ അങ്ങനെയല്ല. ഞാന്‍ കുറേനാള്‍ മുന്നെയാണ് തമിഴ് സിനിമ ചെയ്തത് റെഗുലറായിട്ട് അവിടെ സിനിമ ചെയ്യുന്ന ഒരാളല്ല. അവിടെ ഇറങ്ങി നടക്കാന്‍ മുമ്പൊന്നും എനിക്ക് പ്രശ്‌നമുണ്ടായിരുന്നില്ല. ഇപ്പോള്‍ ആളുകള്‍ തിരിച്ചറിയാനും സംസാരിക്കാനുമെല്ലാം തുടങ്ങി. കണ്ട് കഴിഞ്ഞാല്‍ പൂങ്കുഴലി ടീച്ചര്‍ എന്ന് വിളിച്ച് സംസാരിക്കും. കേള്‍ക്കുമ്പോള്‍ നമുക്ക് സന്തോഷമാണ്,' നിഖില പറയുന്നു. (Image Credits: Instagram)

പഞ്ചസാര കഴിക്കാതിരുന്നാല്‍ എന്ത് സംഭവിക്കും?
മാമ്പഴം അമിത വണ്ണത്തിന് കാരണമാകുമോ?
ജീവിതത്തിൽ രക്ഷപ്പെടാം, നായകളിൽ നിന്നും പഠിക്കാനുണ്ട് ഒട്ടേറെ
ശരീരഭാരം കുറയ്ക്കാന്‍ ഈ ഭക്ഷണങ്ങള്‍ മതി