മേക്കപ്പില്ലെങ്കിലും സുന്ദരിയെന്ന് ആരാധകര്‍; വൈറലാകുന്ന നിഖില വിമല്‍ ചിത്രങ്ങള്‍ | Nikhila Vimal Latest News and updates social media discussing about her new photograph and video Malayalam news - Malayalam Tv9

Nikhila Vimal: മേക്കപ്പില്ലെങ്കിലും സുന്ദരിയെന്ന് ആരാധകര്‍; വൈറലാകുന്ന നിഖില വിമല്‍ ചിത്രങ്ങള്‍

Published: 

31 Jul 2024 14:58 PM

Nikhila Vimal Latest News: ഇതിനോടകം നിരവധി ഫോട്ടോഷൂട്ടുകളുടെ ഭാഗമായിട്ടുണ്ട് നിഖില. ഈ ഫോട്ടോകളെയെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. താരത്തിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ഗുരുവായുരമ്പല നടയില്‍ എന്ന ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

1 / 5മലയാള സിനിമ ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് നിഖില വിമല്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും തന്റെ നിലപാടുകള്‍ പരസ്യമായി പറഞ്ഞും നിഖില എന്നും ആരാധകരെ തന്നോടൊപ്പം ചേര്‍ത്തിട്ടുണ്ട്.
Instagram Image

മലയാള സിനിമ ആസ്വാദകര്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് നിഖില വിമല്‍. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും തന്റെ നിലപാടുകള്‍ പരസ്യമായി പറഞ്ഞും നിഖില എന്നും ആരാധകരെ തന്നോടൊപ്പം ചേര്‍ത്തിട്ടുണ്ട്. Instagram Image

2 / 5

കേരളത്തില്‍ ബീഫ് കഴിക്കാന്‍ പാടില്ലല്ലോ എന്ന അവതാരകന്റെ ചോദ്യത്തിന് കൃത്യമായി മറുപടി കൊടുത്തതിലൂടെയാണ് നിഖില കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഇവിടെ ബീഫ് കഴിക്കാമെന്നും അതിന് ഒരു പ്രശ്‌നവുമില്ലെന്നാണ് അന്ന് നിഖില മറുപടി നല്‍കിയത്. Instagram Image

3 / 5

പിന്നീട് പല വേദികളിലും നിഖില തന്റെ അഭിപ്രായ പ്രകടനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടു. പലപ്പോഴും കമ്മ്യൂണിസ്റ്റുകാരിയല്ലെ എന്ന ചോദ്യം നേരിടേണ്ടി വന്നിട്ടുള്ള ഒരു താരം കൂടിയാണ് നിഖില. Instagram Image

4 / 5

ഇപ്പോഴിതാ മുണ്ടക്കൈയില്‍ ഉണ്ടായ പ്രകൃതിദുരന്തത്തിന് സഹായങ്ങള്‍ എത്തിക്കുന്നതിനുള്ള ജോലികള്‍ ചെയ്യുന്ന നിഖിലയാണ് ചര്‍ച്ചയാകുന്നത്. ഡിവൈഎഫ്‌ഐയുടെ തളിപറമ്പ് കളക്ഷന്‍ സെന്ററിലാണ് നിഖില പ്രവര്‍ത്തിക്കുന്നത്. നിഖിലയുടെ ഈ പ്രവൃത്തിക്ക് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ. Instagram Image

5 / 5

നിലപാട് കൊണ്ടും അഭിനയം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ട നിഖിലയുടെ ഫോട്ടോകള്‍ക്കും നല്ല അഭിപ്രായമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കാറ്. മേക്കപ്പില്ലാതെയുള്ള താരത്തിന്റെ ഫോട്ടോ കണ്ടാലും എന്ത് സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. Instagram Image

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം