കാല്‍വിരലില്‍ മിഞ്ചി അണിയിച്ച് നാഗ ചൈതന്യ; പൊന്നില്‍ കുളിച്ച് ശോഭിത; കൂടുതൽ വിവാഹ ചിത്രങ്ങള്‍ പുറത്ത് | Newlyweds Naga Chaitanya and Sobhita Dhulipala share first photos from their traditional wedding ceremony, check out unseen pics Malayalam news - Malayalam Tv9

Naga Chaitanya and Sobhita Dhulipala: കാല്‍വിരലില്‍ മിഞ്ചി അണിയിച്ച് നാഗ ചൈതന്യ; പൊന്നില്‍ കുളിച്ച് ശോഭിത; കൂടുതൽ വിവാഹ ചിത്രങ്ങള്‍ പുറത്ത്

Published: 

09 Dec 2024 07:59 AM

Naga Chaitanya and Sobhita Dhulipala Wedding Pics: കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നടൻ നാഗചൈതന്യയും നടി ശോഭിത ധുലീപാലയും വിവാഹിതരായത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വച്ചായിരുന്നു ഇവരുടെയും വിവാഹം.

1 / 5കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നടൻ നാഗചൈതന്യയും നടി ശോഭിത ധുലീപാലയും വിവാഹിതരായത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വച്ചായിരുന്നു ഇവരുടെയും വിവാഹം. ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. (image credits:instagram)

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു നടൻ നാഗചൈതന്യയും നടി ശോഭിത ധുലീപാലയും വിവാഹിതരായത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോയിൽ വച്ചായിരുന്നു ഇവരുടെയും വിവാഹം. ചടങ്ങിൽ ഇരുവരുടെയും കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. (image credits:instagram)

2 / 5

വിവാഹത്തിനു ശേഷം ഔദ്യോഗികമായി വിവാഹ ചിത്രങ്ങള്‍ ആദ്യം പുറത്തുവിട്ടത് നാഗ ചൈതന്യയുടെ അച്ഛനും നടനുമായ നാഗാര്‍ജുനയാണ്. വളരെ ഇമോഷണലായ ഒരു കുറിപ്പിനൊപ്പമാണ് നാഗാര്‍ജുന ചിത്രങ്ങള്‍ പങ്കുവച്ചത്. എന്നാൽ ഇപ്പോഴിതാ കൂടുതൽ വിവാഹ ചിത്രങ്ങൾ പങ്കുവച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ശോഭിത ധൂലിപാലയും നാഗചൈതന്യയും. (image credits:instagram)

3 / 5

പരമ്പരാ​ഗത ചടങ്ങോടെ നടന്ന വിവാഹമായിരുന്നു ഇരുവരുടേതും. നാഗ ചൈതന്യ താലിചാര്‍ത്തുന്നതിന്റെയും ശോഭിതയുടെ കാല്‍വിരലില്‍ മിഞ്ചി അണിയിക്കുന്നതിന്റെയുമൊക്കെ ചിത്രത്തിൽ കാണാം. പൊന്നില്‍ കുളിച്ച് ശോഭിതയെയാണ് കാണാൻ പറ്റുന്നത്. (image credits:instagram)

4 / 5

സ്വര്‍ണ നിറത്തിലുള്ള കാഞ്ചീവരം സില്‍ക് സാരിയാണ് ശോഭിത വിവാഹത്തിനു തിരഞ്ഞെടുത്തത്. സാരിക്ക് ചേരുന്ന ട്രഡീഷണല്‍ ആഭരണങ്ങളില്‍ ശോഭിതയെ അതി സുന്ദരിയായി കാണപ്പെടുന്നു. നീട്ടി വളര്‍ത്തിയ താടിയും മുടിയും വെട്ടാത്ത ഗെറ്റപ്പില്‍ തന്നെയാണ് നാഗ ചൈതന്യ.(image credits:instagram)

5 / 5

ഇൻസ്റ്റാ​ഗ്രാമിലൂടെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ചതിനു പിന്നാലെ ആശംസകളുമായി ആരാധകരുമെത്തി. കമന്റ് ബോക്‌സിലേറെയും ആശംസകളാണ്. അതേസമയം, ഇത്രയും മനോഹരിയായൊരു വധുവിനെ കണ്ടിട്ടില്ലെന്നാണ് മറ്റു ചിലര്‍ പറയുന്നത്. ക്യൂട്ട് കപ്പിൾ എന്നും കമന്റുണ്ട്.(image credits:instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ