ജെമിനി എഐ ഫീച്ചറുകളുമായി ഗൂഗിൾ ഫോട്ടോസ് മുഖം മിനുക്കുന്നു; പുതിയ അപ്ഡേറ്റ് ഉടൻ | New Update For Google Photos With Gemini AI Features Including Memory Recaps Malayalam news - Malayalam Tv9

Google Photos : ജെമിനി എഐ ഫീച്ചറുകളുമായി ഗൂഗിൾ ഫോട്ടോസ് മുഖം മിനുക്കുന്നു; പുതിയ അപ്ഡേറ്റ് ഉടൻ

Updated On: 

26 Sep 2024 16:34 PM

New Update For Google Photos : ജെമിനി എഐയുടെ സഹായത്തോടെ ഗൂഗിൾ ഫോട്ടോയ്ക്ക് പുതിയ അപ്ഡേറ്റ്. മെമ്മറി റീകാപുകൾ എ_ഐ ഉപയോഗിച്ച് മികച്ചതാക്കാനുള്ള ഓപ്ഷനാണ് പുതിയ അപ്ഡേറ്റിലുണ്ടാവുക.

1 / 5ഗൂഗിൾ ഫോട്ടോസിൻ്റെ പുതിയ അപ്ഡേറ്റ് ഉടനെന്ന് റിപ്പോർട്ടുകൾ. ജെമിനി എഐയുടെ സഹായത്തോടെ മെമ്മറി റീകാപിനുള്ള സൗകര്യങ്ങൾ ഉൾപ്പെടെ പല പുതുമകളും ഗൂഗിൾ ഫോട്ടോസിൻ്റെ പുതിയ അപ്ഡേറ്റിലുണ്ടാവുമെന്നാണ് സൂചനകൾ. ഇക്കാര്യം വിവിധ റിപ്പോർട്ടുകൾ സൂചിപ്പിച്ചു. (Image Credits - Omar Marques/SOPA Images/LightRocket via Getty Images)

ഗൂഗിൾ ഫോട്ടോസിൻ്റെ പുതിയ അപ്ഡേറ്റ് ഉടനെന്ന് റിപ്പോർട്ടുകൾ. ജെമിനി എഐയുടെ സഹായത്തോടെ മെമ്മറി റീകാപിനുള്ള സൗകര്യങ്ങൾ ഉൾപ്പെടെ പല പുതുമകളും ഗൂഗിൾ ഫോട്ടോസിൻ്റെ പുതിയ അപ്ഡേറ്റിലുണ്ടാവുമെന്നാണ് സൂചനകൾ. ഇക്കാര്യം വിവിധ റിപ്പോർട്ടുകൾ സൂചിപ്പിച്ചു. (Image Credits - Omar Marques/SOPA Images/LightRocket via Getty Images)

2 / 5

കോൺടക്സ്റ്റ് നൽകിയുള്ള വിവരണമാവും ജെമി എഐയുടെ സഹായത്തോടെയുള്ള ഗൂഗിൾ ഫോട്ടോസിൻ്റെ ഏറ്റവും ശ്രദ്ധേയമായ ഫീച്ചർ. വെറും സ്ലൈഡ് ഷോകളാവില്ല ഇനിയുള്ള മെമ്മറി റീകാപുകൾ എന്ന് സാരം. പകരം കുറച്ചുകൂടി എൻഗേജിങ് ആയ മെമ്മറികളാവും ഇനിയുണ്ടാവുക. (Image Courtesy - Unsplash)

3 / 5

ആൻഡ്രോയ്ഡ് ഡിവൈസുകളിലെ ഡിഫോൾട്ട് മീഡിയ പ്ലയറായ ആപ്പിന് ഈ മാസം തന്നെ നിരവധി അപ്ഡേറ്റ് ലഭിച്ചിരുന്നു. ട്രിം ടൂൾ, ഓട്ടോ എൻഹാൻസ്, സ്പീഡ് ടൂൾ തുടങ്ങിയ സൗകര്യങ്ങളൊക്കെ സമീപകാല അപ്ഡേറ്റുകളിൽ ഗൂഗിൾ ഫോട്ടോസിന് ലഭിച്ചു. അതിൻ്റെ തുടർച്ചയാണ് പുതിയ അപ്ഡേറ്റ്. (Image Courtesy - Unsplash)

4 / 5

നിലവിൽ ബീറ്റ ടെസ്റ്റർമാർക്ക് പോലും ഈ ഓപ്ഷൻ ലഭ്യമല്ല. ജെമിനി എഐ ഉപയോഗിച്ച് മെമ്മറികൾ എൻഗേജിങ് ആക്കാനുള്ള ഓപ്ഷനുള്ളത് മെമ്മറി ടൈപ്സ് സെറ്റിങ്സിലാണ്. ജെമിനി പവേർഡ് മെമ്മറീസ് എന്ന ഓപ്ഷനിൽ ഈ മെമ്മറി റീകാപുകൾ ലഭിക്കും. ആവശ്യത്തിനനുസരിച്ച് മെമ്മറി റീകാപുകളിൽ മാറ്റം വരുത്താം. (Image Credits - Sheldon Cooper/SOPA Images/LightRocket via Getty Images)

5 / 5

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചുള്ള അപ്ഡേറ്റുകൾ മുൻപും ഗൂഗിൾ ഫോട്ടോസിൽ വന്നിരുന്നു. വേണ്ട ചിത്രങ്ങൾ കണ്ടെത്താൻ ആസ്ക് ഫോട്ടോസ് എന്ന ഒരു ഓപ്ഷനാണ് ഏറ്റവും പുതിയതായി വന്നത്. നിലവിൽ ഇത് എല്ലാവർക്കും ലഭ്യമായിട്ടില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഓപ്ഷൻ. (Image Courtesy - Google Facebook)

Related Stories
Youtuber Manavalan: ജയിലിലാണെങ്കിലും, മണവാളന് യൂട്യൂബ് വരുമാനം ഇത്രയുമുണ്ട്
Samsung Galaxy S25 Edge: ഗ്യാലക്സി അൺപാക്ക്ഡ്; അവതരിപ്പിച്ചില്ലെങ്കിലും ശ്രദ്ധ നേടി സ്ലിം ബ്യൂട്ടി സാംസങ് ഗ്യാലക്സി എസ് 25 എഡ്ജ്
Sanju Samson : സഞ്ജുവിന്റെ വഴികള്‍ അടഞ്ഞിട്ടില്ല; ചാമ്പ്യന്‍സ് ട്രോഫി ടീമിലെത്താന്‍ ഇനിയും സാധ്യതകള്‍
Samsung Galaxy S25: സാംസങ് ഗ്യാലക്സി എസ്25 സീരീസ് ഇന്ന് അവതരിപ്പിക്കും; ഒപ്പം എക്സ്ആർ ഹെഡ്സെറ്റും യുഐയും
Nisha Sarangh: കഴുത്തില്‍ താലി, നെറ്റിയില്‍ സിന്ദൂരം; ആരെയും അറിയിക്കാതെ നിഷ സാരംഗ് കല്യാണം കഴിഞ്ഞോ?
Vindhuja Menon : പവിത്രത്തിലെ അനിയത്തികുട്ടി; പ്രധാന്യം നൽകിയത് നൃത്തത്തിനും കുടുംബത്തിനും, എന്തുകൊണ്ട് വിന്ദുജ സിനിമ ലോകം വിട്ടു?
പാല്‍ കേടാകാതിരിക്കാന്‍ ഫ്രിഡ്ജ് വേണ്ട; ഈ വഴി നോക്കിക്കോളൂ
20 ലക്ഷം രൂപയ്ക്ക് ട്രെയിൻ യാത്രയോ? അതും ഇന്ത്യയിൽ
രഞ്ജി ഇത്തിരി മുറ്റാണാശാനേ; താരങ്ങൾക്ക് കൂട്ടത്തോൽവി
ഈന്തപ്പഴക്കുരു വലിച്ചെറിയരുത്