അത്ലറ്റിക്സിൽ ഇന്ത്യയുടെ എക്കാലത്തെയും സുവർണ പ്രതീക്ഷയാണ് നീരജ് ചോപ്ര. ടോക്കിയോ ഒളിമ്പിക്സിലും പാരീസ് ഒളിമ്പിക്സിലും ജാവലിൻ ത്രോയിൽ തുടർച്ചയായി മെഡലുകൾ നീരജ് രാജ്യത്തിന്റെ അഭിമാനമായി മാറി. (Image Credits: PTI)
വേൾഡ് അത്ലറ്റിക്സിന്റെ പെെതൃക ശേഖരത്തിൽ ഇപ്പോഴിതാ നീരജ് ചോപ്രയുടെ ജഴ്സിയും ഉൾപ്പെട്ടിരിക്കുകയാണ്. പാരിസ് ഒളിമ്പിക്സ് വെള്ളി മെഡൽ നേടിയപ്പോൾ ധരിച്ച ജഴ്സിയാണ് പെെതൃക ശേഖരത്തിൽ ഉൾപ്പെട്ടിരിക്കുന്നത്. (Image Credits: PTI)
വേൾഡ് അത്ലറ്റിക്സിലെ വെർച്ച്വൽ മ്യൂസിയത്തിൽ ജഴ്സി പ്രദർശിപ്പിച്ചിട്ടുണ്ട്. പെെതൃക ശേഖരത്തിൽ 23 താരങ്ങളിലെ ഏക ഇന്ത്യൻ താരവും നീരജ് ചോപ്രയാണ്. (Image Credits: PTI)
നീരജിന് പുറമെ പാരിസ് ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാക്കളായ യുക്രെെനിന്റെ യാരൊസ്ലാവ മാഹുചിഖ്, ഡൊമിനിക്കൻ താരം തിയ ലഫോണ്ട് എന്നിവരുടെ മത്സര ഉപകരണങ്ങളും പെെതൃക ശേഖരത്തിലുണ്ട്. (Image Credits: PTI)
ഇന്ത്യൻ ആർമിയിലെ സുബേദാറായ നീരജ് ചോപ്ര ലോക രണ്ടാം നമ്പർ താരമാണ്. ഗ്രാനഡയുടെ ആൻഡേഴ്സണാണ് ലോക റാങ്കിംഗിൽ ഒന്നാമത്. (Image Credits: PTI)