5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nayanthara-Vignesh Shivan: ‘എന്റെ എല്ലാമെല്ലാമായ വ്യക്തിക്ക് പിറന്നാൾ ആശംസകൾ’; ഭർത്താവ് വിഘ്‌നേശ് ശിവന് ജന്മദിനാശംസകൾ നേർന്ന് നടി നയൻ‌താര

Nayanthara Wishes Vignesh Shivan on His Birthday: നടി നയൻ‌താര ഭർത്താവ് വിഘ്‌നേശ് ശിവനുമായി പങ്കുവെച്ച ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.

nandha-das
Nandha Das | Updated On: 19 Sep 2024 15:35 PM
നിരവധി ആരാധകരുള്ള താര ദമ്പതികളാണ് വിഘ്‌നേശ് ശിവനും നയൻതാരയും. തങ്ങളുടെ ജീവിതത്തിലെ പ്രധാന നിമിഷങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ നയൻ‌താര പങ്കുവെച്ച ഇരുവരുടെയും ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. (Image Credits: Nayanthara Instagram)

1 / 6
നടി നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവന്റെ പിറന്നാൾ ദിനമാണ് ഇന്ന്. വിഘ്‌നേശ് ശിവന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് നയൻ‌താര പങ്കുവെച്ച ചിത്രങ്ങളും കുറിപ്പും നിമിഷങ്ങൾക്കകം തന്നെ വൈറലായി കഴിഞ്ഞു. നിരവധി താരങ്ങളാണ് വിഘ്‌നേശിന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയത്. (Image Credits: Nayanthara Instagram)

2 / 6
'എന്റെ എല്ലാമായ വ്യക്തിക്ക് പിറന്നാൾ ആശംസകൾ. വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിയാവുന്നതിന് അപ്പുറം ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ ആഗ്രഹിക്കുന്ന എല്ലാം ദൈവം നിനക്ക് നൽകട്ടെ.' നയൻ‌താര കുറിച്ചു. (Image Credits: Nayanthara Instagram)

3 / 6
വിഘ്‌നേശ് ശിവൻ സംവിധാനം ചെയ്ത 'നാനും റൗഡി താൻ' എന്ന ചിത്രത്തിലെ നായികയായിരുന്നു നയൻതാര. ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്ക് വഴിയൊരുക്കി. 2022 ജൂൺ മാസത്തിലാണ് ഇരുവരും വിവാഹം ചെയ്യുന്നത്. 2022 ഒക്ടോബറിൽ ദമ്പതികൾക്ക് ഇരട്ട കുട്ടികൾ ജനിച്ചു. അവർക്ക് ഉയിർ, ഉലകം എന്ന് പേരുകളും നൽകി. (Image Credits: Nayanthara Instagram)

4 / 6
അതേസമയം, നയൻതാരയെ നായികയാക്കി വിഷ്ണു ഇടവൻ സംവിധാനം ചെയ്യുന്ന പുതിയ റൊമാന്റിക് സിനിമയുടെ ചിത്രീകരണം അണിയറയിൽ പുരോഗമിക്കുകയാണ്. 'ഡാഡ' എന്ന ചിത്രത്തിലൂടെ ജനശ്രദ്ധ നേടിയ നടൻ കവിനാണ് ചിത്രത്തിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയ്ക്ക് ഇതുവരെ പേര് നൽകിയിട്ടില്ല. (Image Credits: Nayanthara Instagram)

5 / 6
വിഘ്‌നേശ് ശിവന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒക്ടോബറിൽ തീയേറ്ററുകളിലെത്തും. പ്രദീപ് രംഗനാഥൻ നായകനാകുന്ന ചിത്രത്തിൽ കൃതി ഷെട്ടിയാണ് നായിക. സയൻസ് ഫിക്ഷൻ- റൊമാന്റിക് കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രം റൗഡി പിക്‌ചേഴ്‌സും സെവൻ സ്‌ക്രീൻ സ്റ്റുഡിയോയും ചേർന്നാണ് നിർമിക്കുന്നത്. (Image Credits: Nayanthara Instagram)

6 / 6
Latest Stories