നയന്‍താരയുടെ 'കരിങ്കാളി' റീൽ; ഒടുവിൽ കളി കാര്യമായി | Nayanthara Karinkali Reel for Her Brand Femi9 Sparks Backlash from Producers Malayalam news - Malayalam Tv9

Nayanthara: നയന്‍താരയുടെ ‘കരിങ്കാളി’ റീൽ; ഒടുവിൽ കളി കാര്യമായി

Published: 

24 Aug 2024 15:50 PM

Nanyanthara Karinkali Reel Issue: നയൻ‌താര തന്റെ ബ്രാൻഡായ 'ഫെമി9' എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിന് വേണ്ടി കരിങ്കാളി എന്ന ഗാനം ഉപയോഗിച്ചതിൽ പരാതിയുമായി പാട്ടിന്റെ നിർമാതാക്കൾ.

1 / 4ഫഹദ് ഫാസിൽ നായകനായ 'ആവേശം' എന്ന ചിത്രത്തിലൂടെയാണ് കരിങ്കാളി എന്ന ഗാനം വൈറൽ ആയത്. സിനിമയിൽ ഫഹദ് ചെയ്യുന്ന കരിങ്കാളി റീൽ പിന്നീടങ്ങോട്ട് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആവുകയായിരുന്നു. ഇപ്പോഴിതാ കരിങ്കാളി റീല് ചെയ്ത് വെട്ടിലായിരിക്കുകയാണ് പ്രശസ്ത നായിക നയൻ‌താര.

ഫഹദ് ഫാസിൽ നായകനായ 'ആവേശം' എന്ന ചിത്രത്തിലൂടെയാണ് കരിങ്കാളി എന്ന ഗാനം വൈറൽ ആയത്. സിനിമയിൽ ഫഹദ് ചെയ്യുന്ന കരിങ്കാളി റീൽ പിന്നീടങ്ങോട്ട് സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആവുകയായിരുന്നു. ഇപ്പോഴിതാ കരിങ്കാളി റീല് ചെയ്ത് വെട്ടിലായിരിക്കുകയാണ് പ്രശസ്ത നായിക നയൻ‌താര.

2 / 4

നയൻതാര 'കരിങ്കാളിയല്ലേ' എന്ന ഗാനം പരസ്യത്തിനായി ഉപയോഗിച്ചതാണ് പ്രശ്‌നമായത്. നടി തന്റെ പുതിയ സംരംഭമായ ഫെമി9 എന്ന സാനിറ്ററി നാപ്കിന്റെ പരസ്യത്തിന് വേണ്ടിയാണ് ഗാനം ഉപയോഗിച്ചത്. ഇതിനെതിരെ പാട്ടിന്റെ നിർമാതാക്കൾ രംഗത്ത് വന്നതോടുകൂടിയാണ് സംഭവം വഷളായത്.

3 / 4

ഇന്ത്യയിലെ രണ്ട് പ്രമുഖ ബ്രാൻഡുകളുടെ കരാർ ഒപ്പിടാൻ ഇരിക്കെയാണ് ഈ പ്രൊമോഷൻ വീഡിയോ നടത്തിയത്. ഇതോടെ കരാർ ഒപ്പിടാനിരുന്ന കമ്പനികൾ പിന്മാറി എന്നാണ് പാട്ടിന്റെ നിർമാതാക്കൾ പറയുന്നത്. ഇതുവഴി തങ്ങൾക്ക് കടുത്ത സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും നിർമ്മാതാക്കൾ വ്യക്തമാക്കി. കരിങ്കാളിയല്ലേ എന്ന ഗാനത്തിന് വരികളെഴുതിയത് കണ്ണൻ മംഗലത്തും, സംഗീതം ഷൈജു അവറാനുമാണ്. സംവിധാനവും എഡിറ്റിംഗും ഛായാഗ്രഹണവും നിർവഹിച്ചത് വിദ്യാശങ്കർ പി എസ് ആണ്.

4 / 4

നയൻ‌താര കഴിഞ്ഞ വർഷമാണ് 'നയൻ സ്കിൻ' എന്ന പേരിൽ സ്വന്തമായി സ്കിൻകെയർ ബ്രാൻഡ് ആരംഭിക്കുന്നത്. പിന്നീട് 'ഫെമി9' എന്ന സാനിറ്ററി നാപ്കിൻ ബ്രാൻഡ് കൊണ്ടുവന്നു. ഇത് കൂടാതെ 'ദി ഡിവൈൻ ഫുഡ്' എന്ന പേരിൽ ഒരു ഫുഡ് ബ്രാൻഡും ഇവർക്ക് സ്വന്തമായുണ്ട്. ഈ സംരംഭങ്ങളെല്ലാം നയൻതാരയും ഭർത്താവും ഡയറക്ടറുമായ വിഘ്‌നേശ് ശിവനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്.

ഈ കാണുന്നതൊന്നുമല്ല, ഓറഞ്ചിൻ്റെ ഗുണങ്ങൾ വേറെ ലവലാണ്
പ്രമേഹ രോഗികള്‍ക്ക് ദിവസവും പിസ്ത കഴിക്കാമോ?
രാജകുടുംബത്തിൻ്റേതല്ല, ബുർജ് ഖലീഫയുടെ ഉടമ ആര്?
ദിവസവും 8 ഗ്ലാസ് ചൂടുവെള്ളം കുടിക്കൂ; അറിയാം മാറ്റങ്ങൾ