5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

NASA New Telescope: അന്യഗ്രഹജീവികളുണ്ടോ..? കണ്ടെത്താനുള്ള ദൗത്യവുമായി നാസ

Habitable Worlds Observatory: സൂപ്പർ ഹബിൾ എന്നാണ് ഈ ഗവേഷണത്തിന് നാസ നൽകിയിരിക്കുന്ന പേര്. ജീവൻറെ അംശമുണ്ടോയെന്ന് പഠിക്കാൻ സൂര്യനെ ചുറ്റുന്ന ഭൂമിയെ പോലെ സാഹചര്യങ്ങളുണ്ട് എന്ന് കരുതപ്പെടുന്ന 25 ഗ്രഹങ്ങളെ നാസ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.

neethu-vijayan
Neethu Vijayan | Published: 13 Jul 2024 15:08 PM
ഇന്നേവരെ അന്യഗ്രഹജീവികളെ കണ്ടെത്തിയതായി സ്ഥിരീകരണമില്ല. എന്നാൽ ഭൂമിക്ക് പുറത്ത് അന്യ​ഗ്രഹജീവികളുടെ ജീവൻറെ തെളിവ് കണ്ടെത്താൻ പ്രത്യേക ദൗത്യവുമായി എത്തിയിരിക്കുകയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. 2050ഓടെ അന്യഗ്രഹജീവികളെയും ജീവൻറെ അംശത്തെയും കണ്ടെത്താൻ നാസ അത്യാധുനിക ടെലിസ്‌കോപ് (ഹാബിറ്റബിൾ വേൾഡ്‌സ് ഒബ്‌സർവേറ്ററി) തയ്യാറാക്കുമെന്നാണ് റിപ്പോർട്ട്. (​Image credits: FREEPIK)

1 / 5
സൂപ്പർ ഹബിൾ എന്നാണ് ഈ ഗവേഷണത്തിന് നാസ നൽകിയിരിക്കുന്ന പേര്. ജീവൻറെ അംശമുണ്ടോയെന്ന് പഠിക്കാൻ സൂര്യനെ ചുറ്റുന്ന ഭൂമിയെ പോലെ സാഹചര്യങ്ങളുണ്ട് എന്ന് കരുതപ്പെടുന്ന 25 ഗ്രഹങ്ങളെ നാസ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ജീവന് അനുയോജ്യമായ സാഹചര്യങ്ങളുണ്ടാകാം എന്നതാണ് ഈ ഗ്രഹങ്ങളെ നാസ തെരഞ്ഞെടുക്കാൻ കാരണവും. (​Image credits: FREEPIK)

2 / 5
സൗരയൂഥത്തിന് പുറത്ത് ജീവൻ കണ്ടെത്താനുള്ള പ്രത്യേക പരിശ്രമങ്ങൾക്കായുള്ള ടെലിസ്‌കോപ്പ് വികസിപ്പിക്കുന്നതിന് 17.5 മില്യൺ ഡോളറാണ് നാസ വകയിരുത്തുന്നത്. മറ്റ് ഗ്രഹങ്ങളിൽ ജീവനുണ്ടെങ്കിൽ ജീവജാലങ്ങൾ പുറത്തുവിടുന്ന ബയോസിഗ്നേച്ചറുകളുടെ നിരവധി രൂപങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നതാണ്. ബയോഗ്യാസുകൾ, എയറോസോൾ തുടങ്ങിയ ബയോസിഗ്നേച്ചറുകൾ കണ്ടെത്താൻ ഇതിലൂടെ കഴിയുമെന്ന് നാസ പ്രതീക്ഷിക്കുന്നു. (​Image credits: FREEPIK)

3 / 5
വാസയോഗ്യമായ ഗ്രഹങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിൻറെ ഭാഗമായാണ് നാസയുടെ പുതിയ ടെലിസ്കോപ്. 2050-ഓടെ ഇത് കണ്ടെത്താനാണ് ശ്രമം നടക്കുന്നത്. 2040ൽ ഇതിൻറെ പ്രവർത്തനം തുടങ്ങുമെന്നും വൃത്തങ്ങൾ പറയുന്നു. ‌ഒരുവർഷമായി നാസ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് അന്യ​ഗ്രഹജീവികളെ കണ്ടെത്താനായി കഴിഞ്ഞ വർഷം പുതിയ സംഘത്തെ നിയോഗിച്ചിരുന്നു. (​Image credits: FREEPIK)

4 / 5
തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങളായാണ് നാസ അന്യ​ഗ്രഹജീവികളെ വിശേഷിപ്പിക്കുന്നത്. ഇവയെക്കുറിച്ച് വ്യക്തമായ തെളിവുകൾ ശേഖരിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം. യുഎസ് സർക്കാരും ഈ വിഷയത്തിൽ വിവരങ്ങൾ ശേഖരിക്കുന്നതിൽ അടുത്തകാലത്തായി കൂടുതൽ ശ്രദ്ധനൽകിവരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. (​Image credits: FREEPIK)

5 / 5