മസ്‌കും മോദിയും പരസ്പരം കൈമാറിയ സമ്മാനങ്ങള്‍ എന്തെല്ലാം? | Narendra Modi Elon Musk Meeting, What gifts did they exchange during the meeting, Take a look Malayalam news - Malayalam Tv9

Modi Musk Meeting: മസ്‌കും മോദിയും പരസ്പരം കൈമാറിയ സമ്മാനങ്ങള്‍ എന്തെല്ലാം?

Published: 

15 Feb 2025 12:39 PM

Narendra Modi Elon Musk Meeting: പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദി മസ്‌കിന്റെ കുട്ടികള്‍ ചില സമ്മാനങ്ങളും നല്‍കി. മൂന്ന് പുസ്തകങ്ങളാണ് നല്‍കിയത്. മോദിക്ക് മക്‌സും സമ്മാനം നല്‍കി. എന്തൊക്കെയാണ് ആ സമ്മാനങ്ങളെന്ന് നോക്കാം

1 / 5യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മസ്‌കിനൊപ്പം അദ്ദേഹത്തിന്റെ പങ്കാളി ഷിവോണ്‍ സിലിസ്, മൂന്ന് കുട്ടികള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു (Image Credits : Social Media)

യുഎസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം എലോണ്‍ മസ്‌കുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മസ്‌കിനൊപ്പം അദ്ദേഹത്തിന്റെ പങ്കാളി ഷിവോണ്‍ സിലിസ്, മൂന്ന് കുട്ടികള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു (Image Credits : Social Media)

2 / 5

കൂടിക്കാഴ്ചയില്‍ മോദി മസ്‌കിന്റെ കുട്ടികള്‍ ചില സമ്മാനങ്ങളും നല്‍കി. മൂന്ന് പുസ്തകങ്ങളാണ് സമ്മാനമായി നല്‍കിയത്. രവീന്ദ്രനാഥ ടാഗോറിന്റെ 'ദി ക്രസന്റ് മൂണ്‍' ആണ് അതില്‍ ഒരു പുസ്തകം (Image Credits : Social Media)

3 / 5

ദ ഗ്രേറ്റ് ആര്‍.കെ. നാരായണ്‍ കളക്ഷന്‍, വിഷ്ണു ശര്‍മ്മയുടെ പഞ്ചതന്ത്രം എന്നിവയും മോദി സമ്മാനമായി നല്‍കി. കൂടിക്കാഴ്ചയുടെ ദൃശ്യങ്ങള്‍ മോദി എക്‌സിലൂടെ പങ്കുവച്ചിരുന്നു (Image Credits : Social Media)

4 / 5

മോദിക്ക് മക്‌സും സമ്മാനം നല്‍കി. സ്‌പേസ് എക്‌സിന്റെ സ്റ്റാര്‍ഷിപ്പ് സ്‌പേസ്‌ക്രാഫ്റ്റിലെ ഹീറ്റ്ഷീല്‍ഡ് ടൈലിന് സമാനമായ വസ്തുവാണ് മസ്‌ക് സമ്മാനം നല്‍കിയതെന്നാണ് റിപ്പോര്‍ട്ട് (Image Credits : Social Media)

5 / 5

ഭൂമിയിലേക്ക് മടങ്ങുമ്പോള്‍ അന്തരീക്ഷത്തിലേക്ക് തിരികെ പ്രവേശിക്കുന്ന സമയത്ത് കനത്ത ചൂടില്‍ നിന്ന് സ്‌പേസ്‌ക്രാഫ്റ്റിനെ സംരക്ഷിക്കുന്നതിനാണ് സ്റ്റാര്‍ഷിപ്പില്‍ ഹെക്‌സാഗൊണല്‍ ആകൃതിയില്‍ സെറാമിക് ഹീറ്റ്ഷീല്‍ഡ് ടൈലുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. മസ്‌കുമായി വിവിധ വിഷയങ്ങള്‍ സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു (Image Credits : Social Media)

ആർത്തവമുള്ള സ്ത്രീ തൊട്ടാൽ ചെടി വാടുമോ?
ചാണക്യനീതി: കഴുതയെ പോലെ ജീവിച്ചാൽ വിജയം ഉറപ്പ്
അത്താഴത്തിന് ശേഷം ഒരു ഏലയ്ക്ക കഴിക്കൂ! കാരണം ഇതാണ്
ചർമ്മം തിളങ്ങും കുങ്കുമപ്പൂവ് മാസ്ക്ക് ഉപയോ​ഗിക്കൂ