രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം - രാമപുരം ഗ്രാമത്തിന് ആ പേര് വരാൻ തന്നെ കാരണമായത് ഈ ക്ഷേത്രം നിലനിൽക്കുന്നതാണ്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ചതുർബാഹു മഹാവിഷ്ണുവായി കുടികൊള്ളുന്ന വിഷ്ണുവിന്റെ സപ്തമാവതാരമായ ശ്രീരാമസ്വാമിയാണ്. ഇവിടെ നിന്ന് നാല് കിലോമീറ്റർ ചുറ്റളവിലാണ് ബാക്കി ക്ഷേത്രങ്ങൾ ഉള്ളത്. രാമപുരത്തുനിന്ന് മൂന്ന് കിലോമീറ്റർ വടക്കുമാറി അമനകരയിൽ ഭരതനും, അത്രയും ദൂരം പടിഞ്ഞാറുമാറി കൂടപ്പുലത്ത് ലക്ഷ്മണനും, അത്രയും ദൂരം വടക്കുകിഴക്കുമാറി മേതിരിയിൽ ശത്രുഘ്നനും ക്ഷേത്രങ്ങളുണ്ട്.