കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന | Nagarjuna Akkineni reveals his fitness secret for a strong physique at the age of 65 Malayalam news - Malayalam Tv9

Nagarjuna Akkineni: കണ്ടാല്‍ പറയുമോ പ്രായം 65 കടന്നെന്ന്; ആരോഗ്യത്തിന്റെ രഹസ്യം വെളിപ്പെടുത്തി നാഗാര്‍ജുന

Published: 

11 Jan 2025 22:01 PM

Nagarjuna Akkineni Fitness Secret: സ്റ്റൈലിനും സൗന്ദര്യത്തിനും ഇന്നു യുവത്വം കാത്തുസൂക്ഷിക്കുന്ന നടന്മാരിലൊരാളാണ് താരം. 65 വയസ്സായിട്ടും താരത്തിന്റെ സ്റ്റെലും ലുക്കും എന്നും യുവാക്കളെ പോലും പിന്നിലാക്കുന്നതാണ്. ഇത് പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചവിഷയമാകാറുണ്ട്.

1 / 5ഏറെ ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ സ്റ്റാറാണ് നാഗാർജുന.  സ്റ്റൈലിനും സൗന്ദര്യത്തിനും  ഇന്നു യുവത്വം കാത്തുസൂക്ഷിക്കുന്ന നടന്മാരിലൊരാളാണ് താരം. 65 വയസ്സായിട്ടും താരത്തിന്റെ സ്റ്റെലും ലുക്കും എന്നും യുവാക്കളെ പോലും പിന്നിലാക്കുന്നതാണ്. ഇത് പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചവിഷയമാകാറുണ്ട്. (​Image credits: facebook)

ഏറെ ആരാധകരുള്ള തെന്നിന്ത്യൻ സൂപ്പർ സ്റ്റാറാണ് നാഗാർജുന. സ്റ്റൈലിനും സൗന്ദര്യത്തിനും ഇന്നു യുവത്വം കാത്തുസൂക്ഷിക്കുന്ന നടന്മാരിലൊരാളാണ് താരം. 65 വയസ്സായിട്ടും താരത്തിന്റെ സ്റ്റെലും ലുക്കും എന്നും യുവാക്കളെ പോലും പിന്നിലാക്കുന്നതാണ്. ഇത് പലപ്പോഴും ആരാധകർക്കിടയിൽ ചർച്ചവിഷയമാകാറുണ്ട്. (​Image credits: facebook)

2 / 5

പലരും അദ്ദേഹത്തോട് ഈ ആരോഗ്യത്തിന്റെ രഹസ്യം ചോദിക്കാറുണ്ട്. ഇപ്പോഴിതാ ആ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം.ചിട്ടയായ വ്യായാമങ്ങളും കൃത്യമായ ഡയറ്റുമാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നാണ് നാഗാര്‍ജുന പറയുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായുള്ള തന്റെ ജീവിത ശൈലിയിൽ ജിം വര്‍ക്കൗട്ടും കാര്‍ഡിയോയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് നാഗാര്‍ജുന പറയുന്നു. (​Image credits: facebook)

3 / 5

ദിവസവും ഏതെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യാന്‍ തനിക്ക് ഇഷ്ടമാണെന്നും നടന്‍ പറയുന്നു. ജിമ്മിൽ പോകാൻ പറ്റാത്ത ദിവസങ്ങളിൽ നടക്കാനോ നീന്താനോ പോകും. ആഴ്ചയിൽ അഞ്ചോ ആറോ ദിവസം എന്തായാലും വ്യായാമം ചെയ്യും. ദിവസവും ഒരു മണിക്കൂര്‍ വരെയാണ് ജിമ്മില്‍ വ്യായാമം ചെയ്യുക. (​Image credits: facebook)

4 / 5

വ്യായാമങ്ങൾ ചെയ്യുന്ന സമയത്ത് മറ്റ് കാര്യങ്ങളിൽ‌‌ ശ്ര​ദ്ധ കേന്ദ്രികരികരുതെന്നും അതിൽ മാത്രം ശ്രദ്ധ നൽകാൻ ശ്രമിക്കണമെന്നും താരം പറയുന്നു. സ്വന്തം ശരീരത്തിനായി ദിവസവും 45 മിനുട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ നീക്കിവെക്കാനും നാഗാര്‍ജുന പറയുന്നു. (​Image credits: facebook)

5 / 5

ജോലിയേക്കാള്‍ പ്രാധാന്യം നല്‍കുന്നത് പലപ്പോഴും വ്യായാമത്തിനാണെന്നും താരം പറയുന്നു. ഇതിനു പുറമെ ആരോഗ്യകരമായ ഭക്ഷണക്രമത്തിലും താൻ ശ്രദ്ധ നൽകാറുണ്ടെന്നാണ് താരം പറയുന്നത്. വൈകിട്ട് 7.30 ന് ഉള്ളില്‍ രാത്രി ഭക്ഷണം കഴിക്കുമെന്നും നാഗാര്‍ജുന പറയുന്നു. (​Image credits: facebook)

13 മുതൽ 20 വരെ; ഐപിഎലിലെ ഏറ്റവും പ്രായം കുറഞ്ഞ താരങ്ങൾ
ഹൃദയത്തെ കാക്കാൻ കോളിഫ്ലവർ കഴിക്കാം
പിങ്ക് നിറത്തിലുള്ള സാധനങ്ങള്‍ക്ക് വിലകൂടാന്‍ കാരണമെന്ത്?
ചില്ലാവാൻ ഒരു ​ഗ്ലാസ് കരിമ്പിൻ ജ്യൂസ്! ​ഗുണങ്ങൾ ഏറെ