വാങ്ങിയത് 7,500 രൂപയ്ക്ക്, ഇന്നത്തെ വില കോടികള്‍; നാഗാര്‍ജുനയുടെ സ്ഥലത്ത് നാഗ ചൈതന്യയ്ക്ക് മാംഗല്യം | Naga Chaitanya-Sobhita Dhulipala Wedding at annapurna studios, know more about the marriage venue Malayalam news - Malayalam Tv9

Naga Chaitanya-Sobhita Dhulipala Wedding: വാങ്ങിയത് 7,500 രൂപയ്ക്ക്, ഇന്നത്തെ വില കോടികള്‍; നാഗാര്‍ജുനയുടെ സ്ഥലത്ത് നാഗ ചൈതന്യയ്ക്ക് മാംഗല്യം

Published: 

03 Dec 2024 22:28 PM

Naga Chaitanya-Sobhita Dhulipala Wedding Venue: നാഗ ചൈതന്യയുടെയും ശോഭിത ധുലിപാലയുടെയും വിവാഹത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബര്‍ നാലിനാണ് വിവാഹം. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യുന്നതും ഇരുവരുടെയും വിവാഹം തന്നെയാണ്.

1 / 5ശോഭിതയുടെയും നാഗ ചൈതന്യയുടെയും വിവാഹം പോലെ തന്നെ പ്രസിദ്ധമാണ് വിവാഹം നടക്കുന്ന സ്ഥലവും. അക്കിനേനി കുടുംബത്തിന് ഏറെ പ്രാധാന്യമുള്ള സ്ഥലത്തുവെച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോ ആണ് വിവാഹ വേദി. (Image Credits: Instagram)

ശോഭിതയുടെയും നാഗ ചൈതന്യയുടെയും വിവാഹം പോലെ തന്നെ പ്രസിദ്ധമാണ് വിവാഹം നടക്കുന്ന സ്ഥലവും. അക്കിനേനി കുടുംബത്തിന് ഏറെ പ്രാധാന്യമുള്ള സ്ഥലത്തുവെച്ചാണ് ഇരുവരുടെയും വിവാഹം നടക്കുന്നത്. ഹൈദരാബാദിലെ അന്നപൂര്‍ണ സ്റ്റുഡിയോ ആണ് വിവാഹ വേദി. (Image Credits: Instagram)

2 / 5

ടോളിവുഡിലെ നിരവധി സിനിമകള്‍ ഷൂട്ട് ചെയ്ത ഇടം കൂടിയാണ് അന്നപൂര്‍ണ സ്റ്റുഡിയോ. തെലുഗിലെ ഹിറ്റ് ചിത്രങ്ങളായ മാസ്, മന്‍മധുഡു, രാജണ്ണ, ശിവ, പ്രേമാഭിഷേഖം തുടങ്ങിയ ചിത്രങ്ങള്‍ ഷൂട്ട് ചെയ്തത് അക്കിനേനി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വെച്ചാണ്. (Image Credits: Instagram)

3 / 5

1976ലാണ് അക്കിനേനി നാഗേശ്വര റാവു അന്നപൂര്‍ണ സ്റ്റുഡിയോ നിര്‍മിച്ചത്. ഈ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത് 22 ഏക്കറിലാണ്. ഒരു ഏക്കറിന് 7,500 രൂപ നല്‍കിയാണ് നാഗേശ്വര റാവു അന്ന് സ്ഥലം സ്വന്തമാക്കുന്നത്. അങ്ങനെ 22 ഏക്കര്‍ സ്ഥലം വാങ്ങിക്കുന്നതിന് നാഗേശ്വര റാവുവിന് ആകെ ചെലവായത് 1.6 ലക്ഷം രൂപ. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ഒരേക്കറിന് 30 കോടിയോളം രൂപയാണ് വിലമതിക്കുന്നത്. നിലവില്‍ നാഗാര്‍ജുനയുടെ കൈവശമാണ് സ്റ്റുഡിയോ ഉള്ളത്. (Image Credits: Instagram)

4 / 5

എന്നാല്‍ 2015ല്‍ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് ചില വിവാദങ്ങളും ഉരുത്തിരിഞ്ഞ് വന്നിരുന്നു. 2015ല്‍ ആന്ധ്രയും തെലങ്കാനയും വിഭജിച്ച സമയത്ത് സ്റ്റുഡിയോയുടെ സ്ഥലത്തിന്റെ പേരിലാണ് പ്രശ്‌നങ്ങളുണ്ടായത്. സ്റ്റുഡിയോ നില്‍ക്കുന്ന സ്ഥലത്തിന്റെ ഒരു ഭാഗം ഏറ്റെടുക്കുമെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. (Image Credits: Instagram)

5 / 5

തുടക്കത്തില്‍ സ്ഥലം വിട്ടുനല്‍കാന്‍ മാനേജ്‌മെന്റ് വഴങ്ങിയില്ല. എന്നാല്‍ അന്ന് അത്രയും ചെറിയ തുകയ്ക്ക് സ്ഥലം നല്‍കിയത് സിനിമയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയായിരുന്നുവെന്നും ഇപ്പോള്‍ സ്ഥലം വിട്ടുനല്‍കിയേ മതിയാകൂവെന്നും സര്‍ക്കാര്‍ അറിയിച്ചു. ഇതോടെ മാനേജ്‌മെന്റ് സ്ഥലം വിട്ടുനല്‍കുകയായിരുന്നു. (Image Credits: Instagram)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ