നാഗ ചൈതന്യയുടെ കാർ ശേഖരവും ശ്രദ്ധേയമാണ്. ഏകദേശം 1.75 കോടി രൂപ വിലമതിക്കുന്ന ഫെരാരി എഫ് 430, 3.43 കോടി രൂപ വിലമതിക്കുന്ന റേഞ്ച് റോവർ ഓട്ടോബയോഗ്രഫി എന്നിവ അദ്ദേഹത്തിന് സ്വന്തമായുണ്ട്. 19 ലക്ഷം രൂപ വിലയുള്ള ബിഎംഡബ്ല്യു ആർ 9 ടി, 13 ലക്ഷം രൂപ വിലയുള്ള ട്രയംഫ് ത്രക്സ്റ്റൺ ആർ എന്നിവയുൾപ്പെടെ ചില സൂപ്പർ ബൈക്കുകളും അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്.