ഇതിപ്പോ ആരുടെ ഭാര്യയാണ്, അച്ഛന്റെയോ അതോ മകന്റെയോ? നാഗാര്‍ജുനയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ | Naga Chaitanya and Shobhitha Dhulipala's first temple visit with Nagarjuna Akkineni Malayalam news - Malayalam Tv9

Naga Chaitanya-Shobhitha Dhulipala: ഇതിപ്പോ ആരുടെ ഭാര്യയാണ്, അച്ഛന്റെയോ അതോ മകന്റെയോ? നാഗാര്‍ജുനയെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ

Published: 

08 Dec 2024 19:16 PM

Naga Chaitanya-Shobhitha Dhulipala First Temple Visit: ശ്രീശൈലം ശ്രീ ഭ്രമരംഭ മല്ലികാര്‍ജ്ജുന സ്വാമി ക്ഷേത്രത്തിലാണ് താരങ്ങളെത്തിയത്. മൂവരും ചേര്‍ന്ന ക്ഷേത്ര ദര്‍ശനം നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ നാഗാര്‍ജുനയ്ക്ക് നേരെ വിമര്‍ശനങ്ങളുടെ ശരവര്‍ഷമാണ് ഉയര്‍ന്നിരിക്കുന്നത്.

1 / 5ഡിസംബര്‍ നാലിനായിരുന്നു നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടുവെങ്കിലും ഇരുവരുടെയും ജീവിതം തന്നെയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ താരങ്ങള്‍ നടത്തിയ ക്ഷത്ര ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. (Image Credits: Instagram)

ഡിസംബര്‍ നാലിനായിരുന്നു നാഗ ചൈതന്യയുടെയും ശോഭിത ധൂലിപാലയുടെയും വിവാഹം കഴിഞ്ഞത്. വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങള്‍ പിന്നിട്ടുവെങ്കിലും ഇരുവരുടെയും ജീവിതം തന്നെയാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇപ്പോഴിതാ താരങ്ങള്‍ നടത്തിയ ക്ഷത്ര ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. (Image Credits: Instagram)

2 / 5

വിവാഹം കഴിഞ്ഞതിന് ശേഷം ആദ്യമായി ക്ഷേത്ര ദര്‍ശനത്തിനെത്തിയിരിക്കുകയാണ് താരങ്ങള്‍. ഇരുവരും മാത്രമായല്ല ക്ഷേത്രത്തിലേക്കെത്തിയത്. നാഗ ചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുനയും താരങ്ങളോടൊപ്പമുണ്ടായിരുന്നു. (Image Credits: Instagram)

3 / 5

ശ്രീശൈലം ശ്രീ ഭ്രമരംഭ മല്ലികാര്‍ജ്ജുന സ്വാമി ക്ഷേത്രത്തിലാണ് താരങ്ങളെത്തിയത്. മൂവരും ചേര്‍ന്ന ക്ഷേത്ര ദര്‍ശനം നടത്തുന്ന വീഡിയോ വൈറലായതിന് പിന്നാലെ നാഗാര്‍ജുനയ്ക്ക് നേരെ വിമര്‍ശനങ്ങളുടെ ശരവര്‍ഷമാണ് ഉയര്‍ന്നിരിക്കുന്നത്. ക്ഷേത്രത്തിലെ പൂജാരി ശോഭിതയ്ക്ക് ചന്ദനം തൊട്ട് കൊടുക്കുന്ന സമയത്ത് നാഗാര്‍ജുന അവരുടെ മുടി ഒതുക്കി കൊടുക്കുന്നതാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്. (Image Credits: X)

4 / 5

നാഗാര്‍ജുനയുടെ പ്രവൃത്തി ഒട്ടും ശരിയായില്ലെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും അഭിപ്രായപ്പെടുന്നത്. ശോഭിത ഇവരില്‍ ആരുടെ ഭാര്യയാണ്? അച്ഛന്റെയോ അതോ മകന്റെയോ? നാഗാര്‍ജുന ശോഭിതയുടെ ഭര്‍ത്താവാണ് എന്ന രീതിയിലാണ് പെരുമാറുന്നത്. എന്തിനാണ് നാഗാര്‍ജുന ശോഭിതയുടെ മുടി മാറ്റിയിട്ട് കൊടുത്തത് തുടങ്ങിയ കമന്റുകളാണ് ഇവരുടെ ക്ഷേത്ര ദര്‍ശന വീഡിയോക്ക് താഴെ എത്തുന്നത്. (Image Credits: Screengrab)

5 / 5

എന്നാല്‍ നാഗാര്‍ജുനയെ അനുകൂലിച്ച് കൊണ്ടും ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഒരു അമ്മായിയച്ഛന്‍ മരുമകളുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ എന്താണ് തെറ്റ് എന്നാണ് നാഗാര്‍ജുനയെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്നത്. (Image Credits: Screengrab)

മോഹൻലാലിനെ കണ്ട് ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ വൈറൽ
ചാമ്പ്യന്‍സ് ട്രോഫി; ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടാത്ത ഹതഭാഗ്യര്‍
വിവാഹം വേണ്ടെന്ന തീരുമാനം ലെന മാറ്റിയതിന് കാരണം?
വിറ്റാമിൻ ഡിയുടെ കുറവുണ്ടോ? ഇത് പതിവാക്കൂ